അനധികൃത മത്സ്യബന്ധനത്തിനെതിരെ നടപടി തുടരുന്നു; തീരത്തോട് ചേർന്ന് രാത്രികാല ട്രോളിംഗ് നടത്തിയ മൂന്ന് ബോട്ട് പിടിയിൽ;7.5 ലക്ഷം രൂപ പിഴ ഈടാക്കി ഫിഷറീസ് വകുപ്പ്

Kasarkod: ഫിഷറീസ് വകുപ്പും തൃക്കരിപ്പൂർ, ഷിറിയ , ബേക്കൽ കോസ്റ്റൽ പൊലീസും സംയുക്തമായി നടത്തിയ രാത്രികാല പാട്രോളിങ്ങിൽ മൂന്നു കർണ്ണാടക ബോട്ടുകൾ പിടിച്ചെടുത്തു. ഉടമകളിൽ നിന്നും ജില്ലാ ഫിഷറീസ് ഡി.ഡി 7.5 ലക്ഷം രൂപ പിഴ ഈടാക്കി. നിയമാനുസൃത രേഖകൾ ഇല്ലാതെയും തീരത്തിനോട് ചേർന്ന് രാത്രികാല ട്രോളിങ്ങ് നടത്തുകയും ചെയ്തതിനാണ് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമപ്രകാരം ( കെ.എം.എഫ്.ആർ ആക്ട് ) നടപടി സ്വീകരിച്ചത്. കർണ്ണാടക ബോട്ടുകളായ ഗണേഷ് പ്രസന്ന, ഏഷ്യൻ ബ്ലൂ, ശ്രീരംഗ എന്നീ …

പരീക്ഷയടുത്തു; ടർഫ് ഗ്രൗണ്ടിൽ വിദ്യാർത്ഥികൾ വൈകീട്ട് ഏഴു വരെ കളിച്ചാൽ മതിയെന്ന് പൊലീസ്

കാസർകോട്: പരീക്ഷ കാലമായതിനാൽ പതിനെട്ട് വയസിന് താഴെയുള്ള വിദ്യാർത്ഥികൾ ടർഫ് ഗ്രൗണ്ടുകളിൽ വൈകീട്ട് ഏഴു വരെ മാത്രം കളിച്ചാൽ മതിയെന്ന് പൊലീസ്. ഹോസ്ദുർഗ് പൊലീസ് സ്റ്റേഷനിൽ വിളിച്ചു ചേർത്ത ടർഫ് ഗ്രൗണ്ട് ഉടമകളുടെ യോഗത്തിലാണ് തീരുമാനംസ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന കേസുകളിൽ വിദ്യാർത്ഥികൾ ഉൾപ്പെടുന്ന സാഹചര്യത്തിലാണ് പ്രത്യേക യോഗം ചേർന്നത്. രാത്രി കാലങ്ങളിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികൾ ഇരുചക്ര വാഹനങ്ങളിൽ കറങ്ങുന്നതും നിയമലംഘനം നടത്തുന്നതും പൊലീസ് ഗൗരവത്തോടെയാണ് കാണുന്നത്. ഇത്തരം വിദ്യാർത്ഥികൾക്കെതിരെയും കൂട്ടു നിൽക്കുന്ന രക്ഷിതാക്കൾക്കെതിരെയും വരും ദിവസങ്ങളിൽ ശക്തമായ …

കാഞ്ഞങ്ങാട് ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട്: കാഞ്ഞങ്ങാട് ആവിക്കരയില്‍ ഒരു കുടുംബത്തിലെ മൂന്നു പേരെ വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കാഞ്ഞങ്ങാട് നഗരത്തില്‍ വാച്ച് വര്‍ക്സ് കട നടത്തുന്ന സൂര്യപ്രകാശ് (55), ഭാര്യ ഗീത (48), മാതാവ് ലീല (90) എന്നിവരാണ് മരിച്ചത്.ശനിയാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. റെയില്‍വേ സ്റ്റേഷന് പിറകുവശം ആവിക്കര മുത്തപ്പന്‍ ക്ഷേത്രത്തിന് തൊട്ട് സമീപത്തെ ഹബീബ് കോര്‍ട്ടേഴ്സിലാണ് മൃതദേഹങ്ങള്‍ കാണപ്പെട്ടത്. അമ്മയേയും ഭാര്യയേയും വിഷം കൊടുത്ത് കൊന്ന ശേഷം സൂര്യപ്രകാശ് ജീവനൊടുക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. സാമ്പത്തിക …

കല്യോട്ട് ഇരട്ടകൊലക്കേസിന് ഇന്ന് അഞ്ചുവര്‍ഷം; തെരഞ്ഞെടുപ്പിനുമുമ്പ് വിധി വരുമോ?

പെരിയ: കല്യോട്ടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് ഇരട്ടകൊലക്കേസിനു ഇന്ന് അഞ്ചുവര്‍ഷം തികയുന്നു. 2019 ഫെബ്രുവരി 17ന് ആണ് കല്യോട്ടിനു സമീപത്തെ തന്നിത്തോട്ട് ഇരുവരും വെട്ടേറ്റ് മരിച്ചത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ഇരുവരെയും തടഞ്ഞു നിര്‍ത്തി കൊലപ്പെടുത്തുകയായിരുന്നു. ആദ്യം ലോക്കല്‍ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഒടുവില്‍ സുപ്രീംകോടതിവിധി പ്രകാരം സിബിഐയാണ് അന്വേഷിച്ചത്. കേസിന്റെ വിചാരണ എറണാകുളം സിബിഐ കോടതിയില്‍ അവസാന ഘട്ടത്തിലാണിപ്പോള്‍. 327 സാക്ഷികളില്‍ പകുതിയിലേറെ പേരെയും വിസ്തരിച്ചു കഴിഞ്ഞു. സിപിഎം നേതാക്കളടക്കം 24 …

പട്ടാപ്പകൽ വീട്ടിൽ കയറി യുവതിയുടെ കൈ തല്ലിയൊടിച്ച് ആഭരണങ്ങൾ കവർന്നു; നാട്ടുകാരെ വട്ടം കറക്കിയ കള്ളന്‍ അശോകന് ഏഴ് വര്‍ഷം തടവ്

കാസർകോട്: ഏറെ വിവാദം ഉണ്ടാക്കിയ ആഭരണ കവർച്ചാ കേസിൽ പ്രതിയായ കള്ളൻ അശോകന് ഏഴുവർഷം കഠിനതടവ്. ഹോസ്ദുര്‍ഗ് അസി.സെഷന്‍ ജഡ്ജ് എം.സി ബിന്ദുവാണ് വിധി പ്രസ്താവന നടത്തിയത്.മടിക്കൈ കാഞ്ഞിര പൊയിൽ സ്വദേശി അനിൽകുമാറിന്റെ ഭാര്യ വിജിതയെ പട്ടാപകല്‍ വീട്ടില്‍കയറി ഭീഷണി പ്പെടുത്തി കൈ തല്ലി യൊടിച്ച ശേഷം കഴുത്തിലും കാതിലുമുണ്ടായിരുന്ന സ്വര്‍ണ്ണാഭരണങ്ങള്‍ കൈകലാക്കി കടന്ന് കളഞ്ഞ കേസിലാണ് ഈ വിധി. മടി ക്കൈ സ്വദേശി കറുക വളപ്പിൽ അശോകനെ(45)യാണ് കോടതി ഏഴ് വര്‍ഷം കഠിന തടവിന് ശിക്ഷിച്ചുത് …

സിംഹത്തിനൊപ്പം സെൽഫി എടുക്കണം; മൃഗശാലയുടെ മുൾവേലി ചാടി കടന്ന് യുവാവിന്റെ സാഹസം; പിന്നീട് സംഭവിച്ചത്

സെൽഫി എടുക്കാനായി മൃഗശാലയിലെ കൂടിനടുത്തെത്തിയ യുവാവിനെ സിംഹം കടിച്ചുകൊന്നു. രാജസ്ഥാൻ അൾവാർ സ്വദേശി പ്രഹ്ലാദ് ഗുജ്ജർ (38) എന്ന ആൾക്കാണ് ദാരുണാന്ത്യം. ആന്ധ്രപ്രദേശിലെ തിരുപ്പതി മൃഗശാലയിൽ വ്യാഴാഴ്ച വൈകിട്ടോടെയാണു സംഭവം.സിംഹത്തിനൊപ്പം സെൽഫി എടുക്കാനാണ് ഇയാൾ മൃഗശാലയിൽ എത്തിയത്. സിംഹക്കൂടിനടുത്ത് പൊതുജനങ്ങൾക്ക് പ്രവേശിക്കുന്നതിനു നിരോധനം ഏർപ്പെടുത്തിയ സ്ഥലത്തിറങ്ങി യുവാവ് സെൽഫി എടുക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു സിംഹത്തിന്റെ ആക്രമണം. മൃഗശാല അധികൃതരുടെ നിർദേശം അവഗണിച്ച്, 25 അടി ഉയരമുള്ള മുൾവേലി ചാടി കടന്ന് ഇയാൾ സിംഹക്കൂട്ടിൽ പ്രവേശിക്കുകയായിരുന്നു. അധികൃതർ എത്തുന്നതിനു മുൻപു …

സ്വരാജ് ട്രോഫി; ചെറുവത്തൂരിനും ബേഡഡുക്കയ്ക്കും അംഗീകാരം

കാസർകോട് : ജില്ലയിലെ മികച്ച പഞ്ചായത്തായി ചെറുവത്തൂരും രണ്ടാമത്തെ പഞ്ചായത്തായി ബേഡഡുക്കയും സ്വരാജ് ട്രോഫിക്ക് അർഹമായി. 2022-2023 വര്‍ഷത്തേക്കുള്ള പ്രവര്‍ത്തനങ്ങള്‍ക്കാണ് ചെറുവത്തൂരിനും ബേഡഡുക്കയ്ക്കും അംഗീകാരം ലഭിച്ചത്. ഇതിനുമുമ്പ് അഞ്ച് തവണ അവാര്‍ഡ് ചെറുവത്തൂരിനെ തേടിയെത്തിയിരുന്നു. ജന സൗഹൃദ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യ വിദ്യാഭ്യാസ മേഖല, മാലിന്യമുക്ത പഞ്ചായത്ത് പ്രവര്‍ത്തനങ്ങള്‍, വാര്‍ഷിക പദ്ധതി നിര്‍വ്വഹണം, കേന്ദ്ര സംസ്ഥാനവിഷ്‌ക്യത പദ്ധതികള്‍, ജെന്‍ഡര്‍ സൗഹൃദ പ്രവര്‍ത്തനങ്ങള്‍, വൃദ്ധര്‍, ഭിന്നശേഷിക്കാര്‍, കുട്ടികള്‍ എന്നിവര്‍ക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ സംരംഭക പ്രവര്‍ത്തനങ്ങള്‍ സദ്ഭരണം, തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ മികവ് …

വസുധൈവ കുടുംബകം എന്ന് ആലേഖനം ചെയ്തു; അബുദാബിയിലെ ആദ്യ ഹിന്ദു ക്ഷേത്രം പ്രധാനമന്ത്രി നരേന്ദ്ര മോദി വിശ്വാസികൾക്കായി തുറന്നു കൊടുത്തു

അബുദാബി: പ്രൗഢ ഗംഭീരമായ ചടങ്ങിൽ അബുദബിയിലെ ഹിന്ദു ക്ഷേത്രം വിശ്വാസികൾക്കായി സമര്‍പ്പിച്ചു. അക്ഷര പുരുഷോത്തം ക്ഷേത്രത്തിലെ ശിലയിൽ വസുധൈവ കുടുംബകം എന്ന് ആലേഖനം ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി ക്ഷേത്രത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. ഏ​ഴ്​ ആ​രാ​ധ​ന മൂ​ർ​ത്തി​ക​ളെ ഇന്ന് രാവിലെ മുതൽ ആരംഭിച്ച വിശിഷ്ട ചടങ്ങുകളുടെ ഭാഗമായി ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്നു. വൈകിട്ട് പ്രധാനമന്ത്രി എത്തിയ ശേഷമാണ് ക്ഷേത്ര സമര്‍പ്പണ ചടങ്ങ് നടന്നത്. ബാപ്സ് മന്ദിറിലെ മഹാരാജ് സ്വാമി നാരായണന്റെ വിഗ്രഹത്തിൽ പ്രധാനമന്ത്രി ഹാരമണിയിക്കുകയും പുഷ്പദളങ്ങൾ അർപ്പിക്കുകയും ചെയ്തു. വിശ്വാസി …

കുമ്പളയിൽ ബൈക്കിടിച്ച് മൈക്ക് ഓപ്പറേറ്റർ മരിച്ചു

കാസർകോട്: ബൈക്കിടിച്ച് മൈക്ക് ഓപ്പറേറ്റർ മരിച്ചു. അംഗഡിമുഗർ പെർളാടം സ്വദേശി അബ്ദുള്ള (60) ആണ് മരിച്ചത്. ബദിയഡുക്ക സുൽത്താൻ സൗണ്ട്സ് ഓപ്പറേറ്ററാണ്. ബുധനാഴ്ച വൈകിട്ട് അഞ്ചേകാലിനാണ് അപകടം. നടന്നു പോവുകയായിരുന്നു അബ്ദുളളയെ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ അഘാതത്തിൽ റോഡിൽ തെറിച്ചു വീണു. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ ജില്ലാ സഹകരണ ആശു പത്രിയിലെത്തിച്ചെങ്കിലും മരണപ്പെട്ടു. ഭാര്യ: നഫീസ. മക്കൾ: ഷംസുദീൻ, ഷാഹുൽ ഹമീദ്, ഫൈസൽ. സഹോദരങ്ങൾ: റഫീഖ്, സിദ്ദിഖ്, ഉമ്മർ, നഫീസ ആയിഷ. സി.പി.എം. കുമ്പള ഏരിയ …

കൊട്ടിയൂരിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയും ചത്തു; അന്വേഷണത്തിന് ഉത്തരവിട്ട് വനംമന്ത്രി

കണ്ണൂർ: കൊട്ടിയൂരിൽ നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കടുവയും ചത്തു. തൃശ്ശൂർ മൃ​ഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കടുവ ചത്തത്. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കി കോഴിക്കോട് വച്ചുതന്നെ കടുവയെ സംസ്കരിക്കാനാണ് അധികൃതരുടെ നീക്കം. അതേസമയം കടുവ ചത്തത്തില്‍ വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ അന്വേഷണത്തിന് നിര്‍ദേശം നല്‍കി. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് അന്വേഷണത്തിനുള്ള ചുമതല നല്‍കി. മയക്കുവെടിവെച്ച ശേഷം കൂട്ടിലാക്കിയ കടുവയെ പരിശോധിച്ചപ്പോൾ കൈക്ക് ചെറിയ പരിക്കുള്ളതായി കണ്ടിരുന്നു. ഒരു പല്ല് ഇളകിയതായും കണ്ടെത്തിയിരുന്നു. ഈ അവസ്ഥയിൽ …