ആ പൊലീസുകാരി വഴിയൊരുക്കി ഓടിയത് വെറുതെയായി; ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്ന് മോട്ടോർ വാഹന വകുപ്പ്

തൃശൂർ: ആംബുലൻസിന് വനിതാ പൊലീസ് വഴിയൊരുക്കിയ സംഭവത്തിൽ വഴിത്തിരിവ്.ആ ആംബുലൻസിൽ രോഗി ഉണ്ടായിരുന്നില്ലെന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ കണ്ടെത്തൽ. തെറ്റായ വിവരം നൽകിയ ആംബുലൻസ് ഡ്രൈവറിൽ‌ നിന്ന് എം വി ഡി 2000 രൂപ പിഴ ഈടാക്കി. ആഗസ്റ്റ് 9ന് ഉച്ചയ്ക്കാണ് സംഭവം. രോഗിയുമായി തൃശൂർ ദിശയിൽ നിന്നു മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു പോകുകയായിരുന്നു മെഡി ഹബ് ഹെൽത്ത് കെയർ ആംബുസൻസ് എന്നാണ് അന്ന് റിപ്പോർട്ടുണ്ടായിരുന്നത്. ഗതാഗതക്കുരുക്കു പതിവായ അശ്വിനി ജംക്‌ഷനിൽ എത്തിയതും വാഹനങ്ങൾക്കിടയിൽപ്പെട്ട് ആംബുലൻസിന്റെ യാത്ര …

കാസർകോട് ജില്ലയിൽ അതിശക്തമായ മഴ; ബേവിഞ്ച, വീരമലക്കുന്ന് വഴി ദേശീയപാതയിൽ യാത്രാ വാഹനങ്ങളുടെ ഗതാഗതം നിരോധിച്ചു

കാസർകോട് : ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ, ദേശീയപാത നിർമ്മാണം നടക്കുന്ന പ്രദേശങ്ങളിൽ മണ്ണിടിച്ചിൽ ഭീഷണി നിലനിൽക്കുന്ന റോഡിൽ ഗതാഗത നിരോധനം. വീരമലക്കുന്ന്, ബേവിഞ്ച പ്രദേശങ്ങളിലൂടെ പാസഞ്ചർ വാഹനങ്ങളുടെ ഗതാഗതം ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതുവരെ നിരോധിച്ചു. ഹെവി വാഹനങ്ങളും ആംബുലൻസ്, ഫയർ ട്രക്കുകൾ പോലുള്ള അടിയന്തര വാഹനങ്ങളും മാത്രമേ ഇതുവഴി കടന്നു പോകാൻ അനുവദിക്കുകയുള്ളൂവെന്ന് ജില്ലാദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. കാസർകോട് ജില്ലയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

പിലിക്കോട് എരവിൽ സ്വദേശി ഹരിദാസൻ അന്തരിച്ചു

കാസർകോട്: പിലിക്കോട് എരവിലെ ടി.വി.ഹരിദാസൻ (76) അന്തരിച്ചു. ഭാര്യ: ശ്രീദേവി (കുന്നരു). മക്കൾ: പ്രമോദ്‌, പ്രദോഷ്, പരേതയായ പ്രസീത. മരുമക്കൾ: മഞ്ജുഷ ( ബങ്കളം), ഗിരീഷ് കുമാർ (ചെങ്ങൽ). സഹോദരങ്ങൾ: ടി.വി.കൃഷ്ണൻ, ടി.വി.സുകുമാരൻ, ടി.വി.നാരായണി, ടി.വി.തമ്പായി (പാണപ്പുഴ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 മണിക്ക്.

മകൻ വിദേശത്ത് നിന്ന് എത്തുന്നതിന് മണിക്കൂറുകൾ മാത്രം, കിടപ്പുമുറിയിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ; മരിച്ചത് മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരി പുത്രി

കണ്ണൂർ: അലവിലിൽ ദമ്പതികൾ പൊള്ളലേറ്റ് മരിച്ച നിലയിൽ. കല്ലാളത്തിൽ പ്രേമരാജൻ, എ കെ ശ്രീലേഖ എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പ് മുറിയിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയാണ് സംഭവം. ഡ്രൈവർ എത്തി വിളിച്ചിട്ടും വാതിൽ തുറക്കാത്തതിനെ തുടർന്ന് നോക്കിയപ്പോഴാണ് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.മകൻ വിദേശത്തുനിന്ന് എത്തുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ഇതുവരെയുടെയും മൃതദേഹം കണ്ടെത്തിയത്. പൊലീസ് അന്വേഷണം ആരംഭിച്ചു. മന്ത്രി എ കെ ശശീന്ദ്രന്റെ സഹോദരിയുടെ മകളാണ് മരിച്ച എ കെ ശ്രീലേഖ. …

ബലാല്‍സംഗം ചെയ്യാന്‍ ശ്രമിച്ചെന്ന് ബിജെപി വനിതാ നേതാവിന്റെ പരാതി; യൂട്യൂബര്‍ അറസ്റ്റില്‍

മലപ്പുറം: ബിജെപി പ്രാദേശിക വനിതാ നേതാവിനെ യൂട്യൂബര്‍ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചതായി. സംഭവത്തില്‍ മലപ്പുറം കൂരാട് സ്വദേശി സുബൈര്‍ ബാപ്പുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ മാസം 10 ന് വൈകീട്ട് വീട്ടിലെത്തി ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചെന്നാണ് വനിതാ നേതാവിന്റെ പരാതി. താന്‍ വീടിന്റെ അടുക്കളയിലിരിക്കെ വീട്ടിലേക്ക് കടന്നുവന്ന സുബൈര്‍ ബാപ്പു തന്നെ ശാരിരികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചുവെന്നാണ് ബിജെപി വനിതാ നേതാവ് പറയുന്നത്. ഈ സംഭവത്തില്‍ യുവതി പൊലീസില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ സുബൈറിന്റെ അറസ്റ്റ് …

തലപ്പാടി ബസ് അപകടം; മരിച്ചവരുടെ എണ്ണം ആറായി, ബസിന് ഇന്‍ഷൂറന്‍സില്ലെന്ന് എംഎല്‍എ

കാസര്‍കോട്: കേരളാതിര്‍ത്തി തലപ്പാടിയില്‍ കര്‍ണാടക കെഎസ്ആര്‍ടിസി ബസ് അപകടത്തില്‍ മരിച്ചവരുടെ എണ്ണം ആറായി. മൂന്നുപേരുടെ നില ഗുരുതരമാണ്. ഓട്ടോഡ്രൈവറും, നാലു സ്ത്രീകളും പത്തുവയസുള്ള പെണ്‍കുട്ടിയുമാണ് മരിച്ചത്. ഓട്ടോ ഡ്രൈവര്‍ മംഗളൂരു കോട്ടേക്കാര്‍ സ്വദേശി ഹൈദര്‍ അലി(47), ഓട്ടോയിലുണ്ടായിരുന്ന കോട്ടേക്കാര്‍ സ്വദേശിനികളായ ഖദീജ(60), നഫീസ(52), അവ്വമ്മ, നഫീസയുടെ മകള്‍ ആയിഷ ഫിദ(16), ഷാഹുല്‍ ഹമീദിന്റെ മകള്‍ പത്തുവയുകാരി ഹസ്ന എന്നിവരാണ് മരിച്ചത്. തൂമിനാട്ടിലുള്ള ബന്ധുവീട്ടില്‍ പോവുകയായിരുന്നു ഓട്ടോയിലുള്ളവര്‍. പരിക്കേറ്റ് ആശുപത്രിയിലുള്ള സുരേന്ദ്രനും ലക്ഷ്മിയും തലപ്പാടി സ്വദേശികളാണ്. ഇവര്‍ക്ക് പരിക്ക് …

ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ സ്‌റ്റേറ്റ് ബസ് ഇടിച്ചുകയറി; 4 പേര്‍ മരിച്ചു, മരിച്ചവരില്‍ ഡ്രൈവറും

കാസര്‍കോട്: തലപ്പാടിയില്‍ നിയന്ത്രണം വിട്ട കര്‍ണാടക കെഎസ്ആര്‍ടിസി ബസ് കാത്തിരിപ്പു കേന്ദ്രത്തില്‍ ഇടിച്ചുകയറി 4 പേര്‍ മരിച്ചു. മൂന്നു സ്ത്രീകളും ഓട്ടോഡ്രൈവറുമാണ് മരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മൂന്നുപേരുടെ നില ഗുരുതരമാണെന്നറിയുന്നു. അതില്‍ ഒരാള്‍ അത്യാസന്ന നിലയിലാണെന്ന് പറയുന്നു. പരിക്കേറ്റവരെ മംഗളൂരുവിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച ഉച്ചയ്ക്ക് 1.45 ഓടെയാണ് അപകടം. അമിത വേഗതയില്‍ കാസര്‍കോട് നിന്ന് മംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് തലപ്പാടിയില്‍ ഒരു ഓട്ടോയിലിടിച്ച ശേഷമാണ് നിയന്ത്രണം വിട്ട് ബസ് വെയ്റ്റിങ് ഷെഡില്‍ ഇടിച്ചുകയറിയത്. ഓട്ടോഡ്രൈവര്‍ …

സംസ്ഥാനത്ത് മഴ കനക്കുന്നു; 6 ജില്ലകളില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്, വയനാട്ടില്‍ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കനക്കുന്നു. 6 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലയിലാണ് തീവ്രമഴ മുന്നറിയിപ്പുള്ളത്. ഇന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളില്‍ മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ചു. നാളെ ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യല്ലോ അലര്‍ട്ടാണ്. വയനാട്ടില്‍ മണ്ണിടിച്ചില്‍ രൂക്ഷമാണ്. ജില്ലയില്‍ ജാഗ്രത പ്രഖ്യാപിച്ചു. വടക്കു പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളില്‍ ഒഡീഷ തീരത്തിനു സമീപം …

വീട് കുത്തിത്തുറന്ന് 4 പവനും 9 ലക്ഷവും കവര്‍ന്നു; 19 കാരനായ മോഷ്ടാവിനെ 24 മണിക്കൂറിനകം പിടികൂടി പൊലീസ്

കണ്ണൂര്‍: കാട്ടാമ്പള്ളിയില്‍ വീട്ടില്‍ നിന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ പ്രതി 24 മണിക്കൂറിനകം വളപട്ടണം പൊലീസിന്റെ പിടിയില്‍. കാട്ടാമ്പള്ളി സ്വദേശി പി. മുഹമ്മദ് റിഹാന്‍(19) ആണ് അറസ്റ്റിലായത്പരപ്പില്‍ വയലിലെ പി. ഫാറൂഖിന്റെ വീട്ടില്‍ നിന്ന് മൂന്നര പവനും 9 ലക്ഷം രൂപയുമാണ് ബുധനാഴ്ച പുലര്‍ച്ചെ കവര്‍ന്നത്. വളപട്ടണം ഇന്‍സ്‌പെക്ടര്‍ പി വിജേഷ്, എസ് ഐമാരായ ടിഎം വിപിന്‍, എം. അജയന്‍ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വീടിന്റെ രണ്ടാം നിലയില്‍ കടന്നാണ് മോഷണം നടത്തിയത്.

യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ബാനത്ത് യുവാവിനെ വീടിനുള്ളില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. ബാനം കോട്ടപ്പാറയിലെ രാജേഷ്(39) ആണ് മരിച്ചത്. പെരിങ്ങത്തടത്തെ വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പരേതരായ നാരായണന്റെയും കല്യാണിയുടെയും മകനാണ്. ഭാര്യ: മഞ്ജുഷ. മക്കള്‍: ആദിരാജ്, അനന്തു. സഹോദരങ്ങള്‍: ലത, രതി, വിനോദ്, ഉഷ, രാജന്‍.

ഇന്‍സ്റ്റഗ്രാം വഴി 16 കാരിയുമായി പരിചയം, വിവാഹവാഗ്ദാനം നല്‍കി 19 കാരന്റെ നിരന്തര പീഡനം; ഗര്‍ഭിണിയായതോടെ പിന്മാറി; പോക്‌സോ കേസില്‍ അറസ്റ്റില്‍

കോഴിക്കോട്: വിവാഹ വാഗ്ദാനം നല്‍കി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസില്‍ 19കാരന്‍ അറസ്റ്റില്‍. കടലുണ്ടി ആനങ്ങാടി സ്വദേശി ചാത്തന്‍പറമ്പ് വീട്ടില്‍ അഹദിനെയാണ് മെഡിക്കല്‍ കോളേജ് പോലീസ് പോക്സോ പ്രകാരം അറസ്റ്റുചെയ്തത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിദ്യാര്‍ഥിനിയെ പ്രലോഭിപ്പിച്ച് നഗ്നചിത്രങ്ങള്‍ പ്രതിയുടെ ഫോണിലേക്ക് അയപ്പിക്കുകയും പിന്നീട് വിവാഹ വാഗ്ദാനം നല്‍കി പലതവണ പീഡിപ്പിക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. അതിനിടെ പെണ്‍കുട്ടി ഗര്‍ഭിണിയായതോടെ സൗഹൃദം അവസാനിപ്പിച്ചു. വിവാഹവാഗ്ദാനത്തില്‍ നിന്ന് പിന്മാറി. ഫോണ്‍ ബ്ലോക്കാക്കി. ഇതോടെ പെണ്‍കുട്ടി മാതാവിനോട് കാര്യം അറിയിക്കുകയായിരുന്നു. വിദ്യാര്‍ഥിനി മെഡിക്കല്‍ …

കനത്തമഴയില്‍ ചെറുവത്തൂര്‍ കൊത്തങ്കരയില്‍ കിണര്‍ പൂര്‍ണമായും ഇടിഞ്ഞുതാഴ്ന്നു

കാസര്‍കോട്: കനത്ത മഴയില്‍ വീട്ടുമുറ്റത്തെ കിണര്‍ ഇടിഞ്ഞു താഴ്ന്നു. ചെറുവത്തൂര്‍ പഞ്ചായത്തിലെ കൊത്തങ്കരയിലാണ് സംഭവം. വിമുക്തഭടന്‍ കരുണാകരന്റെ വീട്ടിലെ 15 കോല്‍ താഴ്ചയുള്ള കിണര്‍ ആണ് ഇടിഞ്ഞു താഴ്ന്നത്. വ്യാഴാഴ്ച രാവിലെയാണ് കിണര്‍ ഇടിഞ്ഞു താഴ്ന്നത് വീട്ടുകാരുടെ ശ്രദ്ധയില്‍പെട്ടത്. ആള്‍മറ ഉള്‍പ്പെടെ കിണറിലേക്ക് പതിച്ചിട്ടുണ്ട്. കിണറിന് സമീപം സ്ഥാപിച്ച പമ്പ് സെറ്റും ഇടിഞ്ഞുവീണ കിണറിനുള്ളിലാണ്. പൂര്‍ണായും ഇടിഞ്ഞതോടെ കിണര്‍ ഉപയോഗശൂന്യമായി. കിണര്‍ നിന്ന സ്ഥലത്ത് വലിയൊരു ഗര്‍ത്തം മാത്രം അവശേഷിച്ചു. വിവരത്തെ തുടര്‍ന്ന് പഞ്ചായത്തംഗം പി വസന്ത …

ഓട്ടോയില്‍ കഞ്ചാവ് കടത്ത്; പിടികൂടുന്നതിനിടെ രക്ഷപ്പെട്ട കൂട്ടുപ്രതിയായ ബാപ്പാലിപ്പൊനം സ്വദേശി അറസ്റ്റില്‍

കാസര്‍കോട്: ഓട്ടോയില്‍ 1.3 കിലോ കഞ്ചാവു കടത്തിയ കേസിലെ കൂട്ടുപ്രതിയും അറസ്റ്റിലായി. നീര്‍ച്ചാല്‍ ബാപ്പാലിപ്പൊനത്തെ ബി എം സഹദ് എന്ന ആദ്ദു(33) ആണ് ബദിയഡുക്ക പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാത്രി 11.35 മണിയോടെയാണ് ഓട്ടോയില്‍ നിന്ന് വില്‍പനയ്ക്ക് കൊണ്ടു പോവുകയായിരുന്ന കഞ്ചാവ് പിടികൂടിയത്. നെക്രാജെ ചെര്‍ളടുക്ക ബസ് സ്റ്റോപ്പിനു സമീപം ഓട്ടോ തടഞ്ഞു നിര്‍ത്തി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് പുത്തിഗെ അംഗഡിമുഗര്‍ പെര്‍ളാടം ഹൗസിലെ എം രിഫായി(42)യെ പൊലീസ് പിടികൂടിയിരുന്നു. കൂട്ടുപ്രതിയായ സഹദ് പിടികൊടുക്കാതെ …

സാമ്പത്തികത്തെ ചൊല്ലിയുള്ള തര്‍ക്കം; യുവാവിനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കുത്തിക്കൊന്നു

കൊച്ചി: കളമശ്ശേരിയില്‍ യുവാവിനെ കുത്തിക്കൊന്നു. ഞാറയ്ക്കല്‍ സ്വദേശി നികത്തിത്തറ വീട്ടില്‍ വിനോദിന്റെ മകന്‍ വിവേക് (25) ആണ് കൊല്ലപ്പെട്ടത്. കളമശ്ശേരി സുന്ദരഗിരിക്കു സമീപം ബുധനാഴ്ച രാത്രി പതിനൊന്നരയ്ക്കാണ് ആക്രമണം ഉണ്ടായത്. ഓട്ടോ കൂലിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചതെന്നാണ് പൊലീസില്‍ നിന്നും ലഭിക്കുന്ന പ്രാഥമിക വിവരം. വൈകിട്ടോടെ വിവേകിന്റെ വീട്ടില്‍ പ്രതികള്‍ എത്തുകയും ഇവര്‍ സാമ്പത്തിക ഇടപാടുകളെ കുറിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് രാത്രി വീണ്ടും വീട്ടില്‍ നിന്നും വിവേകിനെ പ്രതികള്‍ വിളിച്ചിറക്കി …

കുമ്പളയില്‍ നിര്‍ത്തിയിട്ട ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റല്‍; ഗള്‍ഫിലേക്ക് കടന്ന പ്രതി തിരിച്ചുവരുമ്പോള്‍ വിമാനത്താവളത്തില്‍ പിടിയിലായി

കാസര്‍കോട്: കുമ്പള റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിര്‍ത്തിയിട്ട ബൈക്കുകളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘത്തില്‍പെട്ട ഒരാള്‍ കൂടി പിടിയില്‍. മേല്‍പറമ്പ് സ്വദേശി റിസ്വവാ(23)നെയാണ് കുമ്പള എസ്‌ഐ പ്രദീപ് കുമാറും സംഘവും കണ്ണൂര്‍ വിമാനത്താവളത്തില്‍ വച്ച് പിടികൂടിയത്. ജുലൈ 13 ന് രാത്രിയിലാണ് ഇയാള്‍ ബൈക്കില്‍ നിന്ന് പെട്രോള്‍ ഊറ്റിയെടുത്തത്. ഒപ്പമുണ്ടായിരുന്ന മൊഗ്രാല്‍ ബദ്രിയ നഗറിലെ കെപി റുമീസിനെ പൊലീസ് പിടികൂടിയിരുന്നു. എന്നാല്‍ റസ്വാന്‍ രക്ഷപ്പെടുകയായിരുന്നു. പിന്നീട് ഇയാള്‍ ഗള്‍ഫിലേക്ക് കടന്നതായി വിവരം ലഭിച്ചതോടെ പൊലീസ് ലുക്കൗട്ട് നോട്ടീസ് …

ഗൂഗിള്‍ മാപ്പ് നോക്കി സഞ്ചരിച്ചു; അടച്ചിട്ട പാലത്തില്‍ കയറിയ വാന്‍ പുഴയില്‍ വീണു, രണ്ടുകുട്ടികളടക്കം 4 മരണം, വാഹനം ഒഴുകിപ്പോയി

ജയ്പൂര്‍: ഗൂഗിള്‍ മാപ്പ് നോക്കി പോയ കുടുംബം സഞ്ചരിച്ച വാന്‍ വഴിതെറ്റി പുഴയില്‍ വീണു 4 പേര്‍ മുങ്ങിമരിച്ചു. മരിച്ച രണ്ടുകുട്ടികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തിയില്ല. ശക്തമായ ഒഴുക്കില്‍ വാഹനം ഒഴുകിപ്പോയി. ചിക്കോര്‍ഗഡ് ജില്ലയിലെ കനക്കേഡ സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത്. ചൊവ്വാഴ്ച ഭില്‍വാരയിലേക്കുള്ള ഒരു ആത്മീയ യാത്ര കഴിഞ്ഞ് ഒരു കുടുംബം മടങ്ങുമ്പോള്‍ പുഴക്ക് കുറുകെയുള്ള അടച്ചിട്ട പാലം കണ്ടപ്പോള്‍, കല്‍വെര്‍ട്ട് മുറിച്ചുകടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം. പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. രക്ഷപ്പെട്ടവര്‍ പൊലീസിനെ വിളിച്ച് അറിയിച്ചശേഷമാണ് തിരച്ചില്‍ …

അമ്പലത്തറയിൽ ഒരു കുടുംബത്തിലെ മൂന്നുപേർ ആസിഡ് കഴിച്ച് മരിച്ചു; ഒരാളുടെ നില അതീവ ഗുരുതരം

കാസർകോട്: അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ ആസിഡ് കഴിച്ച് മരിച്ചനിലയിൽ കണ്ടെത്തി. ഒരാളുടെ നില അതീവഗുരുതരം. അമ്പലത്തറ, പറക്കളായി ഒണ്ടാം പുളിക്കാലിലെ ഗോപി (60), ഭാര്യ ഇന്ദിര (57) മകൻ രഞ്ജേഷ് (22) എന്നിവരാണ് മരിച്ചത്. മറ്റൊരു മകൻ രാകേഷിനെ ഗുരുതര നിലയിൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ നാലുമണിയോടെയാണ് കൂട്ട ആത്മഹത്യാ സംഭവം നാട് അറിഞ്ഞത്. മൂന്ന് പേരും ആശുപത്രിയിലേക്കുള്ള വഴിമധ്യേയാണ് മരിച്ചത്. സാമ്പത്തിക ബാധ്യതയാണ് കൂട്ട …

ഷാഫി പറമ്പിൽ എംപിയെ വഴി തടഞ്ഞതിൽ പ്രതിഷേധം: മുഖ്യമന്ത്രിയുടെ വസതിയിലേക്ക് പന്തം കൊളുത്തി പ്രകടനം നടത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ ലാത്തി ചാർജ്, ജലപീരങ്കി പ്രയോഗം; മുഖ്യമന്ത്രിയുടെ വസതിക്കു മുന്നിൽ കുത്തിയിരിപ്പു സമരം

തിരുവനന്തപുരം: ഷാഫി പറമ്പിൽ എം.പി.യെ ഡി.വൈ. എഫ്.ഐ വടകരയിൽ വഴി തടഞ്ഞു അധിക്ഷേപിച്ചതിൽ പ്രതിഷേധിച്ചു യൂത്ത് കോൺഗ്രസ് മുഖ്യമന്ത്രിയുടെ വസതിയിലേക്കു നടത്തിയ പന്തം കൊളുത്തി പ്രകടനത്തിനു നേരെ പൊലീസ് ലാത്തിച്ചാർജും ജലപീരങ്കി പ്രയോഗവും നടത്തി. ലാത്തി ചാർജിൽ വനിതാ പ്രവർത്തകരുൾപ്പെടെ നിരവധി പേർക്കു പരിക്കേറ്റു. അക്രമങ്ങളിൽ പ്രതിഷേധിച്ചു. പ്രവർത്തകർ മുഖ്യമന്ത്രിയുടെ വസതിക്കുമുന്നിൽ കുത്തിയിരുന്നു. ബുധനാഴ്ച വടകരയിൽ വച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ എം.പി യെ വഴി തടഞ്ഞ് അധിക്ഷേപിച്ചത്. പൊലീസ് സാന്നിധ്യത്തിലായിരുന്നു ഇത്. ഇതിനു പുറമെ പ്രതിപക്ഷ നേതാവ് …