മെസിയും അര്‍ജന്റീനയും കേരളത്തിലേക്ക് വരില്ല; ഫിഫ അനുമതി ലഭിച്ചില്ലെന്ന് സ്‌പോണ്‍സര്‍

കൊച്ചി: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി കേരളത്തില്‍ കളിക്കുന്നത് കാണാന്‍ കാത്തിരുന്നവര്‍ക്ക് നിരാശ. ലയണല്‍ മെസിയും അര്‍ജന്റീന ടീമും കേരളത്തില്‍ വരില്ലെന്ന് ഉറപ്പായി. നവംബറില്‍ അര്‍ജന്റീനയുടെ ഏക മത്സരം അംങ്കോളയിലായിലായിരിക്കുമെന്ന് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ സ്ഥിരീകരിച്ചു. പിന്നാലെ മല്‍സരം നടത്താന്‍ ഫിഫ അനുമതി ലഭിച്ചില്ലെന്ന് മുഖ്യ സ്‌പോണ്‍സറായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് എം.ഡി. ആന്റോ അഗസ്റ്റിന്‍ സമ്മതിച്ചു. കൊച്ചിയില്‍ അര്‍ജന്റീനയുടെ എതിരാളി ആകേണ്ടിയിരുന്ന ഓസ്‌ട്രേലിയക്ക് നവംബറില്‍ ഉള്ളത് രണ്ട് മത്സരങ്ങള്‍.ആദ്യത്തേത് നവംബര്‍ 14ന്. എതിരാളി വെനസ്വലേ. രണ്ടാം മത്സരം …

പിഎം ശ്രീയില്‍ സിപിഐയെ അനുനയിപ്പിക്കാന്‍ നീക്കം; മന്ത്രി വി ശിവന്‍കുട്ടി ബിനോയ് വിശ്വത്തെ നേരിട്ടു കണ്ടു, എല്ലാ പ്രശ്‌നങ്ങളും തീരുമെന്ന് മന്ത്രി

തിരുവനന്തപുരം: പിഎംശ്രീയില്‍ വിദ്യാഭ്യാസ വകുപ്പ് ഒപ്പുവെച്ചതുമായി ബന്ധപ്പെട്ടുയര്‍ന്ന വിവാദത്തിന് പിന്നാലെ സിപിഐയെ അനുനയിപ്പിക്കാന്‍ മന്ത്രി വി. ശിവന്‍കുട്ടി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തെ നേരിട്ടു കണ്ടു. സിപിഐ ആസ്ഥാനത്തെത്തിയ ശിവന്‍കുട്ടി ബിനോയ് വിശ്വത്തെ കണ്ട് ചര്‍ച്ച നടത്തി. പിഎംശ്രീയുമായി ബന്ധപ്പെട്ട ചില വിഷയങ്ങള്‍ ചര്‍ച്ച ചെയ്തുവെന്നും ആ കാര്യങ്ങള്‍ ഇപ്പോള്‍ പറയാന്‍ ആഗ്രഹിക്കുന്നില്ലെന്നും മന്ത്രി വി. ശിവന്‍കുട്ടി കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.ചര്‍ച്ച പോസിറ്റീവ് ആയിരുന്നോ എന്ന ചോദ്യത്തിന്, ‘എല്ലാ പ്രശ്‌നങ്ങളും തീരും’ എന്നായിരുന്നു മറുപടി.മന്ത്രി …

വെറ്ററന്‍സ് അത്‌ലറ്റിക് മീറ്റില്‍ മൂന്ന് മെഡല്‍; അഭിമാനമായി കാസര്‍കോട് അഗ്‌നിരക്ഷാസേനയിലെ എന്‍.പി രാകേഷ്

കാസര്‍കോട്: കായിക മികവുകളെ തേച്ച് മിനുക്കാന്‍ അവസരം ലഭിച്ചപ്പോള്‍ മൂന്നു മെഡലുകള്‍ സ്വന്തം മാക്കി ചിറ്റാരിക്കാല്‍ നെല്ലോംപുഴയിലെ എന്‍.പി രാകേഷ്. കാസര്‍കോട് അഗ്‌നിരക്ഷാസേനയില്‍ ഹോം ഗാര്‍ഡാണ് രാകേഷ്. തിരുവനന്തപുരത്ത് നടന്ന 45-ാം മത് വെറ്ററന്‍സ് അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പില്‍ ഹൈജംബ്, ജാവലിന്‍ ത്രോ ഇനങ്ങളില്‍ സ്വര്‍ണ്ണവും, 100 മിറ്ററില്‍ വെള്ളി മെഡലും നേടി. ദേശീയ തലത്തിലുള്ള മത്സരത്തില്‍ പങ്കെടുക്കാനുള്ള തയ്യാറെടുപ്പിലാണ്. ആര്‍മിയില്‍ 17 വര്‍ഷക്കാലം ജോലി നോക്കി പിരിഞ്ഞതിനു ശേഷമാണ് അഗ്‌നിശമന രക്ഷാസേനയില്‍ ഹോം ഗാര്‍ഡായി നിയമനം ലഭിച്ചത്. …

കോട്ടച്ചേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് തലകീഴായി മറിഞ്ഞു; അഞ്ച് പേര്‍ക്ക് പരിക്ക്

കാഞ്ഞങ്ങാട്: കോട്ടച്ചേരി ഇഖ്ബാല്‍ ജംഗ്ഷനില്‍ കാറുകള്‍ കൂട്ടിയിടിച്ച് തല കീഴായി മറിഞ്ഞു. അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് അപകടം. അപകടത്തില്‍പ്പെട്ട കാറുകളില്‍ ഒന്ന് റോഡ് മധ്യേ തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റവരെ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ഭാഗത്ത് നിന്നും വന്ന കാര്‍ ഇഖ്ബാല്‍ ജംഗ്ഷനില്‍ നിന്നും പടിഞ്ഞാറ് ഭാഗത്തേക്ക് തിരിയവെ കാസര്‍കോട് ഭാഗത്ത് നിന്നും വന്ന കാര്‍ പിറകിലിടിക്കുകയും മുന്നിലെ കാര്‍ തല കീഴായി മറിഞ്ഞു. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാര്യമായ പരിക്കില്ല. കാറില്‍ …

ഉത്തര്‍പ്രദേശില്‍ മാധ്യമപ്രവര്‍ത്തകനെ കുത്തിക്കൊന്നു; രക്ഷപ്പെടാന്‍ ശ്രമിച്ച അക്രമിയെ പൊലീസ് വെടിവച്ച് വീഴ്ത്തി

പ്രയാഗ്രാജ്: ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ മാധ്യമപ്രവര്‍ത്തകനെ കുത്തിക്കൊലപ്പെടുത്തു. ധുമന്‍ഗഞ്ച് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ശകുന്തള കുഞ്ച് കോളനിയിലെ താമസക്കാരനായ ലക്ഷ്മി നാരായണ്‍ സിങ് എന്ന പപ്പു സിങ് (54) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് പിടികൂടിയിട്ടുണ്ട്. കഴിഞ്ഞ ദിവസം വൈകുന്നേരം പ്രയാഗ്രാജിലെ സിവില്‍ ലൈന്‍സ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഹര്‍ഷ് ഹോട്ടിലിന് സമീപം ആണ് സംഭവം നടന്നത്. സിങ്ങിനെ കൊല്ലുക എന്ന ലക്ഷ്യത്തോടെയാണ് അക്രമികള്‍ കുല്‍ദാബാദ് മത്സ്യ മാര്‍ക്കറ്റില്‍ നിന്ന് കത്തി വാങ്ങിയത്. അക്രമികള്‍ സിങിനെ …

റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് 50 ദിവസം പ്രായമായ കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി, അരമണിക്കൂറിനകം കുഞ്ഞിനെ കണ്ടെത്തി മാതാപിതാക്കളെ ഏല്‍പിച്ച് ആര്‍പിഎഫ്

മൈസൂരു: റെയില്‍വേ സ്റ്റേഷന്‍ പരിസരത്തുനിന്ന് തട്ടിക്കൊണ്ടുപോയ 50 ദിവസം പ്രായമായ കുഞ്ഞിനെ അരമണിക്കൂറിനകം കണ്ടെത്തി മാതാപിതാക്കളെ ഏല്‍പിച്ച് റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സ്. കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ യുവതിയെ കസ്റ്റഡിയിലെടുത്തു. കുഞ്ഞിന്റെ മാതാപിതാക്കളായ രാമനഗര ഇജൂര്‍ സ്വദേശി ഹിയാഷ് ഖാനും ജാസ്മിന്‍ താജും അന്വേഷണ സംഘത്തിന് നന്ദിയറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചരയോടെയാണ് കുഞ്ഞിനെ കാണാതായത്. സ്റ്റേഷന്‍ വളപ്പില്‍ മാതാവിന്റെ കൂടെ കിടന്നുറങ്ങുമ്പോഴാണ്അജ്ഞാതയായ സ്ത്രീ തട്ടിക്കൊണ്ടുപോയത്. കുഞ്ഞിനെ കാണാതായതോടെ മാതാവ് നിലവിളിച്ചുകരയാന്‍ തുടങ്ങി. അതു കണ്ട ആര്‍പിഎഫ് കോണ്‍സ്റ്റബിള്‍ സംഭവം ആരാഞ്ഞു. …

ബസ് ഇറങ്ങിയ ആളുടെ 75 ലക്ഷം രൂപ കാറിലെത്തിയ സംഘം കവര്‍ന്നു, പൊലീസ് അന്വേഷണം ആരംഭിച്ചു

തൃശ്ശൂര്‍: ബസ് ഇറങ്ങിയ ആളുടെ 75 ലക്ഷം രൂപ കാറിലെത്തിയ സംഘം കവര്‍ന്നു. എടപ്പാള്‍ സ്വദേശി മുബാറക്കിന്റെ പണമടങ്ങിയ ബാഗാണ് കവര്‍ന്നത്. ശനിയാഴ്ച പുലര്‍ച്ചെ 4.30-നാണ് സംഭവം. ബംഗളൂരുവില്‍നിന്നുള്ള സ്വകാര്യബസിലാണ് മുബാറക്ക് മണ്ണുത്തിയിലെത്തിയത്. ബസ്ഇറങ്ങിയ ശേഷം മണ്ണുത്തി ബൈപ്പാസ് ജങ്ഷന് സമീപം ചായക്കടയിലിരിക്കുകയായിരുന്ന മുബാറക്. ഈ സമയം കാറിലെത്തിയ അഞ്ചംഗസംഘം മുബാറക്കുമായി പിടിവലി നടത്തുകയും പണമടങ്ങിയ ബാഗുമായി കടന്നുകളയുകയുമായിരുന്നു. കാര്‍ വിറ്റുകിട്ടിയ പണമാണ് ബാഗിലുണ്ടായിരുന്നതെന്നാണ് മുബാറക്കിന്റെ മൊഴി. പണം തട്ടിയെടുത്തവര്‍ എത്തിയ കാറിന്റെ നമ്പര്‍ മുന്‍ഭാഗത്തും പിന്‍ഭാഗത്തും …

ശബരിമലയിൽ നിന്നും കട്ട സ്വർണം കർണാടക ബെല്ലാരിലെ ജ്വല്ലറിയിൽ; ഉണ്ണികൃഷ്ണൻ പോറ്റി വിറ്റ സ്വർണ്ണം കണ്ടെത്തി

തിരുവനന്തപുരം: ശബരിമലയിൽ നിന്നും കടത്തിയ സ്വർണം ബെല്ലാരിയിലെ ജ്വല്ലറി യിൽ നിന്നും കണ്ടെത്തി പ്രത്യേക അന്വേഷണ സംഘം. ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധനായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി സ്വർണം വിറ്റത്. പ്രത്യേക അന്വേഷണസംഘം നടത്തിയ പരിശോധനയ്ക്കിടെയാണ് കളവുപോയ സ്വർണത്തിന്റെ ഒരു ഭാഗം കണ്ടെത്തിയത്. ശബരിമല സ്വർണ്ണ മോഷണക്കേസിലെ മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി, ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന്, വേർതിരിച്ചെടുത്ത സ്വർണ്ണം ബെല്ലാരിയിലെ സ്വർണ്ണ വ്യാപാരിയായ ഗോവർദ്ധന് വിറ്റതായി പ്രത്യേക അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയിരുന്നു. ഇതേ തുടർന്ന് ആണ് അന്വേഷണസംഘം …

വെള്ളരിക്കുണ്ടിലെ ഏലിയാമ്മ ജോസഫ് അന്തരിച്ചു

വെള്ളരിക്കുണ്ട്: ആദ്യകാല കുടിയേറ്റ കർഷകൻ മണിയങ്ങാട്ട് എ.എൽ.ജോസഫിൻ്റെ (പാപ്പച്ചൻ) ഭാര്യ ചാത്തനാട് ഉരുളികുന്നം പടിഞ്ഞാറെമുറി കുടുംബാംഗം ഏലിയാമ്മ ജോസഫ് (88) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച രാവിലെ 11.30 ന് വെള്ളരിക്കുണ്ട് ലിറ്റിൽ ഫ്ലവർ ഫൊറോന പള്ളിയിൽ. മക്കൾ: മേരിയമ്മ പുല്ലാട്ട് (ഏറ്റുമാനൂർ), ജോസമ്മ വെട്ടം(തളിപ്പറമ്പ്), എൽസിക്കുട്ടി കണിയാംകുന്നേൽ (വെള്ളരിക്കുണ്ട്). മരുമക്കൾ: ജോർജ് തോമസ് പുല്ലാട്ട് (റിട്ട. മാനേജർ, സൗത്ത് ഇന്ത്യൻ ബാങ്ക് ഏറ്റുമാനൂർ), അഡ്വ. ജോസ് സെബാസ്‌റ്റ്യൻ കണിയാംകുന്നേൽ (വെള്ളരിക്കുണ്ട്), പരേതനായ റോമിയോ എസ്.വെട്ടം (തളിപ്പറമ്പ്).

6 വയസ്സുകാരിയായ മകളെ ബലാത്സംഗം ചെയ്തു; സ്വവർഗ പങ്കാളിയുടെ ജനനേന്ദ്രിയം മുറിച്ചുമാറ്റി പിതാവ് ജീവനൊടുക്കി

‌‌ലഖ്‌നൗ: ആറ് വയസുകാരിയായ മകളെ ബലാത്സംഗം ചെയ്ത സ്വവര്‍ഗ പങ്കാളിയുടെ ജനനേന്ദ്രിയം അറുത്ത് പിതാവ്. പിന്നാലെ പിതാവ് ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഡേയോറിയ ജില്ലയിലാണ് സംഭവം നടന്നത്. നാട്ടിലെ ഓര്‍ക്കസ്ട്ര ഗ്രൂപ്പില്‍ ജോലി ചെയ്തുവരികയായിരുന്നു ആറ് വയസുകാരിയുടെ പിതാവ്. ഭാര്യയുമായി വേര്‍പിരിഞ്ഞ ശേഷം ഡേയോറിയയില്‍ ഒരു ചെറിയ മുറിയെടുത്ത് രാംബാബു യാദവ് (35) എന്ന സുഹൃത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. ഇതിനിടയില്‍ ഇരുവര്‍ക്കുമിടയില്‍ ബന്ധം വളരുകയും ചെയ്തു. അതിനിടെ പിതാവിനെ സന്ദര്‍ശിക്കാന്‍ മുറിയില്‍ എത്തിയ ആറ് വയസുകാരിയെ രാംബാബു യാദവ് ബലാത്സംഗം …

ബൈക്ക് യാത്രികരെ ഇടിച്ച് തെറിപ്പിച്ച് പാഞ്ഞുപോയി; നടി ദിവ്യ സുരേഷിനെതിരെ കേസ്, കാർ പിടിച്ചെടുത്തു

ബംഗളൂരു: ബൈക്ക് യാത്രക്കാരായ 3 പേരെ ഇടിച്ചു തെറിപ്പിച്ച് കാർ നിർത്താതെ പോയ സംഭവത്തിൽ കന്നഡ നടി ദിവ്യ സുരേഷിനെതിരെ പൊലീസ് കേസെടുത്തു. ഈ മാസം 4ന് പുലര്‍ച്ചെയായിരുന്നു സംഭവം. ബൈതാരയണപുരയിലെ നിത്യ ഹോട്ടലിനു സമീപത്തായിരുന്നു അപകടം. അമിത വേഗത്തിലെത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരൺ, അനുഷ, അനിത എന്നിവരെ ഇടിച്ചു തെറിപ്പിച്ച് പാഞ്ഞുപോവുകയായിരുന്നു. അപകടത്തിൽ 3 പേർക്കു പരിക്കേറ്റു. കിരണിനും അനുഷയ്ക്കും നിസ്സാര പരിക്കേറ്റു. അനിതയുടെ കാൽ ഒടിഞ്ഞു. ഇവരുടെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം …

വരുന്നു കേരളത്തിന് ഭീഷണിയായി ‘മോന്ത’ ചുഴലിക്കാറ്റ്, തുലാവർഷത്തിന്റെ ഭാവം മാറും, അതിതീവ്ര ന്യൂനമർദ്ദം 27 ന് ചുഴലിക്കാറ്റായേക്കും, രണ്ട് ജില്ലകളിൽ മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: തുലാവർഷത്തിൽ കേരളത്തിന് ഭീഷണിയായി ‘മോന്ത’ ചുഴലിക്കാറ്റ് എത്തുന്നു. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ പോകുന്ന ചുഴലിക്കാറ്റിന് തായ്‌ലൻഡ് നിർദേശിച്ച പേര് ‘മോന്ത’(Mon-tha) എന്നാണ്. ഇപ്പോഴുള്ള തീവ്ര ന്യൂനമർദ്ദമാണ് ചുഴലിക്കാറ്റായി മാറുക. മധ്യ കിഴക്കൻ അറബിക്കടലിനു മുകളിലായി തീവ്രന്യൂനമർദം സ്ഥിതി ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് കാലവർഷത്തിന് സമാനമായ മഴ ഉണ്ടാക്കും. ന്യൂനമർദ്ദം അടുത്ത 24 മണിക്കൂറിനുള്ളിൽ മധ്യ കിഴക്കൻ അറബിക്കടലിലൂടെ വടക്കുകിഴക്കൻ ദിശയിൽ നീങ്ങാൻ സാധ്യതയുണ്ട്. തീവ്ര ന്യൂനമർദമായും, തുടർന്ന് ഒക്ടോബർ 27 …

പി.എം ശ്രീ പദ്ധതിയിൽ ഒപ്പിട്ടത് മുന്നണി മര്യാദകളുടെ ലംഘനമെന്ന് ബിനോയ് വിശ്വം; അന്തിമ തീരുമാനമെടുക്കാൻ 27 ന് സി.പി.ഐ സംസ്ഥാന നിർവാഹകസമിതി യോഗം

തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പി എം ശ്രീ പദ്ധതിയിൽ ചേരാനുള്ള സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. പദ്ധതിയിൽ ചേരാനുള്ള സർക്കാരിന്റെ തീരുമാനം മുന്നണി മര്യാദകളുടെ ലംഘനമാണെന്ന് അദ്ദേഹം തുറന്നടിച്ചു. വെള്ളിയാഴ്ച ചേർന്ന സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനുശേഷം നടത്തിയ വാർത്താസമ്മേളനത്തിലാണ് ബിനോയ് വിശ്വം പാർട്ടി നിലപാട് വ്യക്തമാക്കിയത്. പദ്ധതിയിൽ ചേരാനുള്ള സർക്കാരിന്റെ തീരുമാനത്തെ കുറിച്ച് അറിയാൻ ഇടതുമുന്നണിയിലെ ഓരോ പാർട്ടിക്കും അവകാശമുണ്ട്. അതിന്റെ ഉള്ളടക്കം അറിയാൻ അവകാശമുണ്ട്. പദ്ധതിയുമായി ബന്ധപ്പെട്ട …

1476 കോടി രൂപ കിട്ടും; പിഎം ശ്രീയിലെ സര്‍ക്കാര്‍ നിലപാട് തന്ത്രപരം: മന്ത്രി ശിവന്‍ കുട്ടി

തിരുവനന്തപുരം: സാമ്പത്തീക പ്രതിസന്ധി നേരിടുന്ന സംസ്ഥാന സര്‍ക്കാരിന് പിഎം ശ്രീ വിദ്യാഭ്യാസ പദ്ധതിയില്‍ ഒപ്പിട്ടതുകൊണ്ട് 1476 കോടി രൂപ കിട്ടുമെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. പിഎംശ്രീ പദ്ധതിയില്‍ കേരളം ചേര്‍ന്നത് സംബന്ധിച്ച് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു മന്ത്രി. ഇതുസംബന്ധിച്ച് തിരുവനന്തപുരത്ത് ചേര്‍ന്ന പത്രസമ്മേളനത്തില്‍ പണമില്ലാത്തതുകൊണ്ട് ജീവനക്കാര്‍ക്ക് നല്‍കേണ്ട പല ആനുകൂല്യങ്ങളും മുടങ്ങി. സംസ്ഥാനത്ത് 40 ലക്ഷം കുട്ടികളുടെ വിദ്യാഭ്യാസത്തെ ബാധിച്ചു. കേന്ദ്രഫണ്ട് ഏതെങ്കിലും പാര്‍ടിയുടെ ഔദാര്യമല്ലെന്ന് മന്ത്രി തുടര്‍ന്ന് പറഞ്ഞു. പിഎംശ്രീ പദ്ധതിയുടെ ഭാഗമായി …

എസ്.ഐ നാലുവട്ടം തന്നെ ബലാല്‍സംഗം ചെയ്തു; കൈവെള്ളയില്‍ ആത്മഹത്യാക്കുറിപ്പെഴുതി വനിതാ ഡോക്ടര്‍ തൂങ്ങിമരിച്ചു

മുംബൈ: പൊലീസ് സബ് ഇന്‍സ്പെക്ടര്‍ക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിച്ച് മഹാരാഷ്ട്രയിലെ ജില്ലാ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. അഞ്ചുമാസത്തിനിടെ നാലുവട്ടം പൊലീസ് ഉദ്യോഗസ്ഥന്‍ തന്നെ ക്രൂരമായി ബലാല്‍സംഗം ചെയ്തുവെന്ന് കൈപ്പത്തിയില്‍ ആത്മഹത്യാക്കുറിപ്പെഴുതിയാണ് ജീവനൊടുക്കിയത്. മഹാരാഷ്ട്രയിലെ സത്താറയിലാണ് സംഭവം. സത്താറയിലെ ഫല്‍ട്ടന്‍ സബ് ജില്ലാ ആശുപത്രിയില്‍ മെഡിക്കല്‍ ഓഫീസറായി ജോലി ചെയ്തിരുന്ന യുവതിയാണ് ആശുപത്രിയില്‍ ആത്മഹത്യ ചെയ്തത്. അഞ്ചു മാസത്തിനിടെ നാലു തവണ ഗോപാല്‍ ബദ്‌നെ എന്ന എസ്ഐ തന്നെ ബലാത്സംഗം ചെയ്തതെന്നും മറ്റൊരു ഉദ്യോഗസ്ഥനായ പ്രശാന്ത് ബങ്കര്‍ …

സംസ്ഥാന സ്‌കൂള്‍ കായിക മേള; ഡിസ്‌കസ് ത്രോയില്‍ റെക്കോഡ് നേട്ടവുമായി കാരിയിലെ സോനമോഹന്‍

കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ റെക്കോഡ് നേട്ടവുമായി ചെറുവത്തൂര്‍ കാരി സ്വദേശിനി സോന മോഹന്‍. ജൂനിയര്‍ ഗേള്‍സ് ഡിസ്‌കസ് ത്രോയില്‍ 38.64 എറിഞ്ഞാണ് സോനാ മോഹന്‍ റെക്കോഡ് പുസ്തകത്തില്‍ പേരെഴുതി ചേര്‍ത്തത്. തൃശൂര്‍ സ്വദേശി അതുല്യ ഏഴ് വര്‍ഷം മുന്‍പ് കുറിച്ച 37.73 എന്ന റെക്കോഡാണ് സോന തിരുത്തിയത്. കഴിഞ്ഞ തവണ കൈവിട്ട സ്വര്‍ണമാണ് സോന ഈ റെക്കോഡ് നേട്ടത്തിലൂടെ സ്വന്തമാക്കിയിരിക്കുന്നത്. കഴിഞ്ഞ സ്‌കൂള്‍ കായിക മേളയില്‍ ജൂനിയര്‍ ഡിസ്‌കസ് ത്രോയില്‍ …

ഇനിയില്ല ആ മാന്ത്രിക സ്വരം; ഗായകന്‍ പ്രമോദ് പള്ളിക്കുന്ന് കുഴഞ്ഞുവീണു മരിച്ചു

കണ്ണൂര്‍: കണ്ണൂരിലെ പ്രശസ്ത ഗായകന്‍ പന്നേന്‍ പാറയിലെ പ്രമോദ് പള്ളിക്കുന്ന് (51)കുഴഞ്ഞു വീണു മരിച്ചു. വ്യാഴാഴ്ച രാത്രി പന്നേന്‍ പാറയിലെ വീട്ടില്‍ കുഴഞ്ഞു വീണ പ്രമോദിനെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചുവെങ്കിലും ചികിത്സയ്ക്കിടെ മരിച്ചു. വടക്കന്‍ കേരളത്തിലെ തന്നെ ഗാനമേളകളിലെ മാധുര്യമൂറുന്ന ശബ്ദത്തിന്റെ ഉടമയാണ് പ്രമോദ് പള്ളിക്കുന്ന്. നിരവധി ആരാധകര്‍ അദ്ദേഹത്തിന്റെ പാട്ടുകള്‍ക്കുണ്ട്. സാമൂഹിക സാംസ്‌കാരികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കലാകാരന്‍മാരുടെ സംഘടനയായ ആര്‍ട്ടിസ്റ്റ്‌സ് അസോ. ഫോര്‍കള്‍ച്ചര്‍ (അവാക്) മുന്‍ നിര പ്രവര്‍ത്തകനുമായിരുന്നു. പന്നേന്‍ പാറയിലെ വീട്ടില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം …

യുവ അധ്യാപിക കിണറ്റില്‍ വീണ് മരിച്ച നിലയില്‍; പൊലീസ് അന്വേഷണം ആരംഭിച്ചു

മംഗളൂരു: യുവ അധ്യാപികയെ കിണറ്റില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ബല്‍ത്തങ്ങാടി അരസിന്‍മക്കി ഗോപാലകൃഷ്ണ എയ്ഡഡ് സ്‌കൂളിലെ ഓണററി അധ്യാപികയും ബുഡുമഗെരുവില്‍ താമസിക്കുന്ന തേജസ്വിനി(23) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെയാണ് വീടിന് സമീപത്തുള്ള കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. ചാടിയതാണോ, അബദ്ധത്തില്‍ വീണതാണോയെന്ന് വ്യക്തമല്ല. രണ്ടുവര്‍ഷമായി അധ്യാപികയായി ജോലി ചെയ്തുവരികയായിരുന്നു. അടുത്തകാലത്തായി മാനസീകമായി പ്രശ്‌നങ്ങള്‍ അലട്ടിയിരുന്നതായി അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മോര്‍ച്ചറിയിലേക്ക് മാറ്റി. ധര്‍മ്മസ്ഥല പൊലീസ് സ്ഥലത്തെത്തി വിശദമായ അന്വേഷണം നടത്തിവരികയാണ്.