കാസർകോട്: മഞ്ചേശ്വരത്ത് കുപ്രസിദ്ധ കവർച്ചാ സംഘം പിടിയിൽ. ഞായറാഴ്ച്ച പുലർച്ചെ മജീർപ്പള്ളത്ത് വച്ചാണ് സംഘം പിടിയിലായത്. പട്രോളിംഗിനിടയിൽ എത്തിയ കാർ തടഞ്ഞ് നിർത്തി പരിശോധിച്ചപ്പോഴാണ് കവർച്ചാ സംഘം പിടിയിലായത്. ഉള്ളാളിലെ ഫൈസൽ, തുംകൂറിലെ സയ്യദ് അമാൻ എന്നിവരാണ് പിടിയിലായത് . ഇവരെ ചോദ്യം ചെയ്ത് വരുന്നു. രക്ഷപ്പെട്ടവർക്കായി തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കാറിൽ നിന്നു ഓക്സിജൻ സിലിണ്ടർ, ഗ്യാസ് കട്ടർ, മാരകായുധങ്ങൾ എന്നിവ കണ്ടെടുത്തു. കാസർകോട്ടേക്ക് വൻ കവർച്ചാ സംഘം എത്തുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇൻസ്പെക്ടർ ഇ. അനൂബ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന നടത്തുന്നതിനിടയിലാണ് സംഘം പിടിയിലായത് . കവർച്ചാ സംഘത്തെ പിടികൂടാൻ നാട്ടുകാരുടെ സഹായവും പൊലീസിനു ലഭിച്ചിരുന്നു. പിടിയിലായ മോഷ്ടാക്കളെ ചോദ്യംചെയ്ത് വരികയാണ്.
