കാസര്‍കോട്: കാസര്‍കോട് നഗരസഭയിലെ നാലാം വാര്‍ഡിലെ ആശാ പ്രവര്‍ത്തകയുടെ ഒഴിവിലേക്ക് ആളെ നിയമിക്കുന്നു. ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ അഭിമുഖം നടക്കും. പത്താംക്ലാസ് പാസായിരിക്കണമെന്നാണ് പ്രധാനയോഗ്യത. 45 വയസിന് താഴെ പ്രായമുണ്ടായിരിക്കണം. അതത് വാര്‍ഡില്‍ സ്ഥിരതാമസമാക്കിയ വിവാഹിതരോ, വിവാഹ ബന്ധം വേര്‍പെടുത്തിയവരോ, വിധവകളോ, അവിവാഹിതരായ അമ്മമാരോ ആയിരിക്കണം. ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ മുന്‍കാല പരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടാകും. താല്‍പ്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് വെള്ളക്കടലാസില്‍ സ്വയം തയ്യാറാക്കിയ അപേക്ഷ യോടൊപ്പം വയസ് തെളിയിക്കുന്ന രേഖകള്‍, വിദ്യാഭ്യാസ യോഗ്യതയുടെ രേഖകള്‍ സ്ഥിരം താമസം ആണെന്ന് തെളിയിക്കുന്ന രേഖകള്‍ അനുഭവ സാക്ഷ്യപത്രം ഉള്‍പ്പെടെ മറ്റ് ആവശ്യ രേഖകളുമായി കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ നേരിട്ട് ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു.