മത്സ്യത്തൊഴിലാളിയെ തലയ്ക്ക് കല്ലിട്ടു കൊന്ന കേസ്; മുങ്ങിയ പ്രതി മല്‍പ്പയില്‍ അറസ്റ്റില്‍

കാസര്‍കോട്: കണ്ണൂര്‍, അഴിക്കലില്‍ മത്സ്യത്തൊഴിലാളിയെ തലയ്ക്ക് കല്ലിട്ടു കൊന്ന ശേഷം സ്ഥലത്തു നിന്നു മുങ്ങിയ ഒഡീഷ സ്വദേശിയെ മംഗ്‌ളൂരു, മല്‍പഹാര്‍ബറിനു സമീപത്തു വച്ച് പൊലീസ് അറസ്റ്റു ചെയ്തു. ഒഡീഷ, ബദ്ര, ജില്ലയിലെ മാഗുമാലിക്കി(50)നെയാണ് വളപട്ടണം പൊലീസ് ഇന്‍സ്‌പെക്ടര്‍ ടി.പി സുമേഷിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്. ബുധനാഴ്ച രാത്രിയാണ് ഇയാളെ പിടികൂടിയത്. ചൊവ്വാഴ്ച രാത്രിയാണ് ഒഡീഷ സ്വദേശിയും മത്സ്യത്തൊഴിലാളിയുമായ രമേഷ് ദാസ് ഗുപ്ത കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെ അഴീക്കലില്‍ നിര്‍മ്മാണത്തിലിരിക്കുന്ന കെട്ടിടത്തിലാണ് മൃതദേഹം കാണപ്പെട്ടത്. മാഗുമാലിക്കും രമേഷ്ദാസ് ഗുപ്തയും …

കാവുഗോളിയില്‍ മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

കാസര്‍കോട്: മീന്‍പിടിത്തത്തിനിടെ കടലില്‍ കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. കാവുഗോളി കടപ്പുറത്തെ വിനോദിന്റെ (39) മൃതദേഹമാണ് വ്യാഴാഴ്ച രാവിലെ മൊഗ്രാല്‍പുത്തൂര്‍ കടപ്പുറത്ത് കണ്ടെത്തിയത്. ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെയാണ് മീന്‍പിടിക്കുന്നതിനിടെ ഇയാള്‍ തിരയില്‍പ്പെട്ടത്. തുടര്‍ന്ന് മത്സ്യതൊഴിലാളികളും കോസ്റ്റല്‍ പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടര്‍ന്ന് കിലോമീറ്ററോളം അകലെയാണ് രാവിലെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കാസര്‍കോട് ജനറലാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. തളങ്കര കോസ്റ്റല്‍ പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. കാവുഗോളി കടപ്പുറത്തെ പരേതനായ രാമുവിന്റെയും കല്യാണിയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരങ്ങ ള്‍: …

മാട്രിമോണിയല്‍ പരസ്യത്തിലൂടെ പരിചയപ്പെട്ടു; പിന്നീട് യുവതിയുമായി കാറില്‍ ചുറ്റിക്കറങ്ങി, കാസര്‍കോട് സ്വദേശിക്കെതിരെ ബലാത്സംഗത്തിനു കേസെടുത്തു

കണ്ണൂര്‍: മാട്രിമോണിയല്‍ സൈറ്റില്‍ പരിചയപ്പെട്ട യുവതിയെ ബലാത്സംഗം ചെയ്തുവെന്ന പരാതിയില്‍ കാസര്‍കോടു സ്വദേശിയായ യുവാവിനെതിരെ പയ്യന്നൂര്‍ പൊലീസ് കേസെടുത്തു. കുടിയാന്മല പൊലീസ് സ്റ്റേഷന്‍ പരിധിയിലെ താമസക്കാരിയായ 30കാരിയുടെ പരാതിപ്രകാരം ഫയാസ് എന്നയാള്‍ക്കെതിരെയാണ് കേസെടുത്തത്.ഇക്കഴിഞ്ഞ ഒക്ടോബര്‍ മാസത്തിലാണ് കേസിനാസ്പദമായ സംഭവം. മാട്രിമോണിയല്‍ പരസ്യത്തിനോട് പ്രതികരിച്ചതോടെയാണ് ഇരുവരും പരിചയത്തിലായത്. പിന്നീട് ഫോണില്‍ ബന്ധപ്പെടുന്നത് പതിവാക്കുകയും ബന്ധം ദൃഢപ്പെടുത്തുകയും ചെയ്തു. അതിനു ശേഷം കാറുമായി എത്തിയ ഫയാസ് യുവതിയെ പല സ്ഥലങ്ങളിലും കൊണ്ടു പോവുകയും പാലക്കയംതട്ടിലും പയ്യന്നൂരിലും എത്തിച്ച ശേഷം ബലാത്സംഗം …

റോക്ലാന്‍ഡ് കൗണ്ടിയിലെ ആദ്യ മാര്‍ത്തോമാ ഇടവക കൂദാശ 7ന്; കൂദാശ കര്‍മ്മം എബ്രഹാം മാര്‍പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും

-പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: റോക്ലാന്‍ഡ് കൗണ്ടിയിലെ ആദ്യ മാര്‍ത്തോമാ ഇടവക ആയ സെന്റ് ജെയിംസ് മാര്‍ത്തോമാ ചര്‍ച്ച് ദേവാലയത്തിന്റെ കൂദാശ പേര്‍ലറിവറില്‍ 7ന് രാവിലെ 9:30നു നടത്തും. മാര്‍ത്തോമാ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ ഡോ. തിയഡോഷ്യസ് മാര്‍ത്തോമാമെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസ്സുകളോടെ നോര്‍ത്ത് അമേരിക്ക ഭദ്രാസനാധിപന്‍ ഡോ. എബ്രഹാം മാര്‍പൗലോസ് എപ്പിസ്‌കോപ്പ നിര്‍വഹിക്കും.തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം ഡോ. എബ്രഹാം മാര്‍ പൗലോസ് എപ്പിസ്‌കോപ്പ ഉദ്ഘാടനം ചെയ്യും. സഖറിയാ മാര്‍നിക്കോളോവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും. കോണ്‍ഗ്രെസ്സ്‌മെന്‍ ഹോണ. മൈക്ക്‌ലൗലേര്‍, …

വെള്ളരിക്കുണ്ടില്‍ കെ.എസ്.ഇ.ബി കരാര്‍ ജീവനക്കാരന്‍ ജോലിക്കിടേ ഷോക്കേറ്റ് മരിച്ചു

കാസര്‍കോട്: വൈദ്യുതലൈനില്‍ പണിയെടുക്കുന്നതിനിടെ കെ.എസ്.ഇ.ബി കാരാര്‍ ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. ഭീമനടി പാങ്കയത്തെ ജോജോ ജോര്‍ജ്ജ് കുന്നപ്പള്ളി (30) ആണ് മരിച്ചത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ വെള്ളരിക്കുണ്ട് മില്‍മ്മയ്ക്കടുത്ത് വെച്ചാണ് അപകടം ഉണ്ടായത്. എച്ച്.ടി ലൈനില്‍ പോസ്റ്റ് ഇന്‍സേര്‍ഷന്‍ ചെയ്യവേ ഷോക്കേറ്റ് പോസ്റ്റില്‍ നിന്നും തെറിച്ചു വീണ ജിജോയെ പരിക്കുകളോടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. വര്‍ഷങ്ങളോളമായി ഭീമനടി ഇലക്ട്രിസിറ്റി ഓഫീസിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്ന ആളാണ് ജിജോ.

എടനാട് -കണ്ണൂര്‍ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ്; സഹകാര്‍ ഭാരതി മുഴുവന്‍ സീറ്റും നേടി, ഡികെ ശ്യാമരാജ് പ്രസിഡന്റ്, ഹരിണി നായ്ക് വൈസ് പ്രസിഡന്റ്

കാസര്‍കോട്: എടനാട് -കണ്ണൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റായി ഡികെ ശ്യാമരാജിനെയും വൈസ് പ്രസിഡന്റായി ഹരിണി നായ്കിനെയും ഏകകണ്ഠമായി തെരഞ്ഞെടുത്തു. 13 അംഗഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സഹകാര്‍ ഭാരതി സ്ഥാനാര്‍ഥികള്‍ക്കെതിരെ ഒരാള്‍ മല്‍സരിച്ചതിനെ തുടര്‍ന്ന് ഏഴു സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ സഹകാര്‍ ഭാരതി സ്ഥാനാര്‍ഥികളായ ഏഴുപേരും ജയിച്ചു. മറ്റു ആറു സീറ്റുകളിലേക്ക് സഹകാര്‍ ഭാരതി സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. എം അനന്ദ, എച്ച് ഹരീഷ്, പി മഹേഷ്, എസ് നടേശ്കുമാര്‍, എന്‍കെ നാരായണ, ഡികെ ശ്യാമരാജ്, കെ …

9 വയസ്സുള്ള കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതിയെ വധശിക്ഷക്കു വിധേയനാക്കി

-പി പി ചെറിയാന്‍ മിസോറി: സുഹൃത്തിന്റെ 9 വയസ്സുള്ള വളര്‍ത്തു പുത്രിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ 17 വര്‍ഷത്തിന് ശേഷം കുറ്റം സമ്മതിച്ച പ്രതി ക്രിസ്റ്റഫര്‍ ലെറോയ് കോളിംഗ്സിനെ (49) ചൊവ്വാഴ്ച മിസോറിയില്‍ മാരകമായ കുത്തിവയ്പ്പിലൂടെ വധശിക്ഷയ്ക്ക് വിധേയനാക്കി.മിസോറിയിലെ ബോണ്‍ ടെറെയിലെ പോട്ടോസി കറക്ഷണല്‍ സെന്ററിലെ ഡെത്ത് ചേമ്പറില്‍ മറ്റ് സാക്ഷികള്‍ക്കൊപ്പം ഇരയായ 9 വയസ്സുള്ള റോവന്‍ ഫോര്‍ഡിന്റെ അമ്മയും വധ ശിക്ഷ നടപ്പാക്കുന്നതിന് ദൃക്സാക്ഷിയായിരുന്നു.മിസോറി തെക്കുപടിഞ്ഞാറന്‍ ഗ്രാമമായ സ്റ്റെല്ലയില്‍ വളര്‍ന്നുവരുന്ന രണ്ട് പെണ്‍മക്കളുടെ പിതാവായ …

3 പേരെ കൊലപ്പെടുത്തുകയും മൃതദേഹങ്ങള്‍ കുപ്പത്തൊട്ടിയില്‍ കത്തിക്കുകയും ചെയ്തയാള്‍ക്ക് വധശിക്ഷ

-പി.പി ചെറിയാന്‍ ഫോര്‍ട്ട് വര്‍ത്ത്: 2021ല്‍ മൂന്ന് പേരെ കൊന്ന് മൃതദേഹങ്ങള്‍ കുപ്പത്തൊട്ടിയില്‍ കത്തിച്ച ജെയ്സണ്‍ അലന്‍ തോണ്‍ബര്‍ഗ് എന്നയാളെ ജൂറി വധശിക്ഷയ്ക്ക് വിധിച്ചു.ഇരകളുമായി സൗഹൃദം സ്ഥാപിച്ച ശേഷമാണ് തോണ്‍ബര്‍ഗ് അവരെ കൊലപ്പെടുത്തിയതെന്നും പിന്നീട് ദൈവത്തിന്റെ കല്‍പ്പന പ്രകാരം നടത്തിയ ആചാരപരമായ ത്യാഗങ്ങളാണ് കൊലപാതകമെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു.സാക്ഷിവിസ്താരത്തിന്റെ എട്ടാം ദിവസത്തിലും രണ്ടുമണിക്കൂറോളം വാദപ്രതിവാദം നടന്നു. ഒടുവില്‍ കുറ്റക്കാരനാണെന്ന് വിധിച്ചു. ഭ്രാന്ത് കാരണം കുറ്റക്കാരനല്ലെന്ന് വിധിക്കുന്നതിനുള്ള തോണ്‍ബര്‍ഗിന്റെ അഭിഭാഷകരുടെ അഭ്യര്‍ത്ഥന ജൂറി നിരസിച്ചു.2021 സെപ്റ്റംബറില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ …

യുണൈറ്റഡ് ഹെല്‍ത്ത്കെയര്‍ സിഇഒ ബ്രയാന്‍ തോംസണ്‍ വെടിയേറ്റ് മരിച്ചു; പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ പാരിതോഷികം പ്രഖ്യാപിച്ചു

-പി പി ചെറിയാന്‍ ന്യൂയോര്‍ക്ക്: ലോകത്തെ ഏറ്റവും വലിയ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനിയായ യുണൈറ്റഡ് ഹെല്‍ത്ത്കെയര്‍ സിഇഒ ബ്രയന്‍ തോംസണെ(50)വെടിവെച്ച്‌കൊലപ്പെടുത്തി. ന്യൂയോര്‍ക് പോലീസ് ഡിപ്പാര്‍ട്‌മെന്റ് ക്രൈം സ്റ്റോപ്പേഴ്സ് പ്രതിയുടെ അറസ്റ്റിലേക്കും ശിക്ഷയിലേക്കും നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് 10,000 ഡോളര്‍ വരെ പാരിതോഷികം പ്രഖ്യാപിച്ചു.ബുധനാഴ്ച രാവിലെ 6.45 ന് ന്യൂയോര്‍ക്കിലെ മന്‍ഹാട്ടനിലായിരുന്നു കൊലപാതകം. യുണൈറ്റഡ് ഹെല്‍ത്ത് കെയറിന്റെ വാര്‍ഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്ക് നടന്നു പോകുകയായിരുന്ന ബ്രയന്‍ തോംസണെ അജ്ഞാതന്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.20 അടി ദൂരെ പുറകില്‍ …

യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരു കൊലക്കേസ്; ഉപ്പിനങ്ങാടിയില്‍ റെയ്ഡ്, എന്‍.ഐ.എ വീണ്ടും കേരളത്തില്‍

കാസര്‍കോട്: കര്‍ണ്ണാടക, പുത്തൂരിലെ യുവമോര്‍ച്ചാ നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെ കണ്ടെത്താന്‍ മൂന്നു സംസ്ഥാനങ്ങളില്‍ എന്‍.ഐ.എ റെയ്ഡ് തുടരുന്നു. കര്‍ണ്ണാടക, കേരളം, തമിഴ്‌നാട് സംസ്ഥാനങ്ങളിലാണ് റെയ്ഡ്. കൊലപാതകം ആസൂത്രണം ചെയ്ത സംഘത്തില്‍ ഉണ്ടായിരുന്നതായി എന്‍.ഐ.എ സംശയിക്കുന്ന പുത്തൂര്‍, കയ്യൂഡിലെ അബൂബക്കര്‍ സിദ്ദിഖ് എന്നയാളുടെ ഉപ്പിനങ്ങാടിയിലുള്ള ഭാര്യാവീട്ടിലാണ് എന്‍.ഐ.എ ഇന്നു പുലര്‍ച്ചെ റെയ്ഡ് നടത്തിയത്. എന്നാല്‍ കണ്ടെത്താന്‍ കഴിഞ്ഞില്ല. കാസര്‍കോട്ടെത്തിയ സംഘം കണ്ണൂരിലെത്തി രണ്ടുപേരെ കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. എന്‍.ഐ.എയുടെ മറ്റൊരു സംഘം കൊച്ചിയിലും …

പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ കൊലപാതകം; അറസ്റ്റിലായത് ജിന്ന് ഷെമീമയും ഭര്‍ത്താവ് ഉബൈസും സഹായി പൂച്ചക്കാട്ടെ അസ്‌നിഫയും സ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ സഹായിച്ച മധൂറിലെ ആയിഷയും

കാസര്‍കോട്: ബേക്കല്‍, പള്ളിക്കര പൂച്ചക്കാട്ടെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂറിനെ തലയ്ക്കടിച്ചു കൊന്ന കേസില്‍ മന്ത്രവാദിനി ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു. മാങ്ങാട്, കൂളിക്കുന്നിലെ മന്ത്രവാദിനി ഷമീമ ജിന്നുമ്മ(38), ഭര്‍ത്താവ് ഉബൈസ് (38), മന്ത്രവാദത്തിന്റെ സഹായി പൂച്ചക്കാട്ടെ അസ്‌നിഫ(40), സ്വര്‍ണ്ണം വില്‍പ്പന നടത്താന്‍ സഹായിച്ച മധൂരിലെ ആയിഷ (50) എന്നിവരെയാണ് ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പയുടെ മേല്‍നോട്ടത്തില്‍ ഡിസിആര്‍ബി ഡിവൈ.എസ്.പി ജോണ്‍സണിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ ഗഫൂറിനെ വീട്ടിനകത്ത് …

ആലപ്പുഴ വാഹനാപകടം; കാര്‍ വാടകയ്ക്ക് എടുത്തത് തന്നെ, ഒന്നാം പ്രതി കാര്‍ ഓടിച്ച വിദ്യാര്‍ഥി

ആലപ്പുഴ: കളര്‍കോട് വാഹനാപകടത്തിന് ഇടയാക്കിയ കാര്‍ വാടകയ്ക്ക് എടുത്തത് തന്നെയെന്ന് പൊലീസ്. കാറോടിച്ച ഗൗരീശങ്കര്‍ കാര്‍ ഉടമയ്ക്ക് ആയിരം രൂപ ഗൂഗിള്‍ പേ ചെയ്തതിന്റെ തെളിവ് ലഭിച്ചതോടെയാണ് പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചത്. അതേസമയം കാര്‍ വാടകക്കല്ല സൗഹൃദത്തിന്റെ പേരിലായിരുന്നു നല്‍കിയതെന്നായിരുന്നു വാഹന ഉടമ ആദ്യം മൊഴി നല്‍കിയത്. ഈ വാദങ്ങളെ തള്ളുന്നതാണ് പുതിയ കണ്ടെത്തല്‍. സംഭവത്തില്‍ കാറോടിച്ച ഗൗരീശങ്കറിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിട്ടുണ്ട്.വാഹനമോടിച്ച വിദ്യാര്‍ഥിയുടെ വീഴ്ചയാണ് അപകടത്തിന് ഇടയാക്കിയത് എന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഗൗരീശങ്കറിനെ …

വയോധിക ഹൃദയാഘാതം മൂലം മരിച്ചു

കാസര്‍കോട്: കുറ്റിക്കോല്‍, ഉളിയമ്പാറയിലെ കാരിച്ചി (70) ഹൃദയാഘാതം മൂലം മരിച്ചു. ബുധനാഴ്ച രാത്രി നെഞ്ചുവേദന അനുഭവപ്പെട്ട കാരിച്ചിയെ ബേഡകം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. ബേഡകം പൊലീസ് കേസെടുത്തു. സഹോദരങ്ങള്‍: ജനാര്‍ദ്ദനന്‍, ശശി, ഉണ്ടച്ചി, ഗോപാലന്‍, കമല, ജാനകി.

‘നെല്‍കൃഷിയും വിഷരഹിത പച്ചക്കറി കൃഷിയും’; മുട്ടോളം വെള്ളത്തില്‍ അവരിറങ്ങി; 35 സെന്റ് സ്ഥലത്ത് കൃഷിയിറക്കാന്‍ കുഞ്ഞിപ്പാറയിലെ വിദ്യാര്‍ഥികള്‍

കാസര്‍കോട്: നെല്‍കൃഷിയും വിഷരഹിത പച്ചക്കറി കൃഷിയും എന്ന ലക്ഷ്യവുമായി കുഞ്ഞിപ്പാറ ജി.ഡബ്ല്യു.യുപി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ കൃഷിയിറക്കാന്‍ മുട്ടോളം വെള്ളമുള്ള ആനിക്കാടി പാടശേഖരത്തിലിറങ്ങി. സ്‌കൂളില്‍ ആസൂത്രണം ചെയ്ത സമൃദ്ധി എന്ന പേരിലുള്ള ഉച്ച ഭക്ഷണ പരിപോഷണ പരിപാടിയുടെ ഭാഗമായാണ് 35 സെന്റ് പാടശേഖരത്ത് കൃഷി ആരംഭിച്ചത്. പിടിഎ, എംപിടിഎ, എസ്.എം.സി പ്രവത്തര്‍കരോടൊപ്പം മുട്ടോളം വെള്ളത്തില്‍ ഇറങ്ങി ഞാറുകള്‍ നട്ടത് കുട്ടികള്‍ക്ക് വേറിട്ട അനുഭവമായി.ഞാറു നടീല്‍ ഉദ്ഘാടനം കൊടക്കാട് ബേങ്ക് പ്രസിഡണ്ട് പിപി ചന്ദ്രന്‍ നിര്‍വ്വഹിച്ചു. പരമ്പരാഗത കൃഷി രീതികള്‍ …

ഓണ്‍ലൈന്‍ ചാനല്‍ ഉടമ ലക്ഷങ്ങള്‍ തട്ടിപ്പാക്കി ഖത്തറിലേക്കു മുങ്ങിയതായി പരാതി

കാസര്‍കോട്: ഖത്തറിലെ കെ.എല്‍ 14 എന്ന ഓണ്‍ലൈന്‍ ചാനല്‍ നടത്തുന്ന കാസര്‍കോട് നാഷണല്‍ നഗറിലെ സുബൈര്‍ എന്ന ജുബൈര്‍ ലക്ഷക്കണക്കിനു രൂപ വിശ്വാസവഞ്ചന നടത്തി പറ്റിച്ചെന്നു മൊഗ്രാല്‍ റഹ്‌മത്ത് നഗര്‍ താഹിറ മന്‍സിലിലെ കെ. യൂസഫ് പൊലീസില്‍ പരാതിപ്പെട്ടു.2024 നവംബര്‍ 27ന് പഴയ പ്രസ്‌ക്ലബ്ബിനടുത്തുള്ള സിറ്റിഗോള്‍ഡ് ജ്വല്ലറി പാര്‍ക്കിംഗ് സ്ഥലത്തു വച്ചാണ് പരാതിക്കാരന്റെ സുഹൃത്തുകൂടിയായ സുബൈര്‍ 6,30,000 രൂപ ഉടന്‍ തിരിച്ചു തരാമെന്നു പറഞ്ഞു പറഞ്ഞു വാങ്ങിയതെന്നു പരാതിയില്‍ പറഞ്ഞു. എന്നാല്‍ 75,000 രൂപ തിരിച്ചു നല്‍കിയെന്നും …

ബോവിക്കാനം ജമാഅത്ത് മുന്‍ പ്രസിഡണ്ട് ബി.കെ അബ്ദുള്‍ റഹിമാന്‍ അന്തരിച്ചു

കാസര്‍കോട്: ബോവിക്കാനം ജമാഅത്ത് മുന്‍ പ്രസിഡണ്ടും, ബി.എ.ആര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മുന്‍ പി.ടി.എ പ്രസിഡണ്ടുമായിരുന്ന പൗരപ്രമുഖന്‍ അമ്മങ്കോട്ടെ ബി.കെ. അബ്ദുള്‍ റഹിമാന്‍ (80)അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ജമാഅത്ത് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജറായിരുന്നു. റഫറിയും നല്ലൊരു വോളിബോള്‍ കളിക്കാനുമായിരുന്നു. പരേതരായ കെ.അബ്ദുള്‍ ഖാദര്‍ ഹാജി സുലൈഖ എന്നിവരുടെ മകനാണ്. ഭാര്യമാര്‍: പരേതയായ ഉമ്മുല്‍ ഹലീമ, ആയിഷ. മക്കള്‍: ഫൗസിയ, സഫിയ, നിസാര്‍(മുസ്ലിം യൂത്ത് ലീഗ് മുന്‍ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി), ഷെരീഫ, ഫൈസല്‍, …

വലയെറിയുന്നതിനിടയില്‍ തിരയില്‍പ്പെട്ടു കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താനായില്ല; കോസ്റ്റല്‍ പൊലീസ് തെരച്ചില്‍ തുടരുന്നു

കാസര്‍കോട്: വലയെറിയുന്നതിനിടയില്‍ തിരയില്‍പ്പെട്ടു കാണാതായ മത്സ്യത്തൊഴിലാളിയെ കണ്ടെത്താന്‍ തെരച്ചില്‍ തുടരുന്നു. കോസ്റ്റല്‍ പൊലീസിന്റെ നേതൃത്വത്തില്‍ ബോട്ട് ഉപയോഗിച്ചാണ് തെരച്ചില്‍. കാവുഗോളി കടപ്പുറത്തെ പരേതനായ രാമന്റെ മകന്‍ വിനോദി(38)നെ വ്യാഴാഴ്ച വൈകുന്നേരമാണ് കാണാതായത്. വിനോദും മറ്റൊരാളും കാവുഗോളി കടപ്പുറത്ത് വലയെറിയുകയായിരുന്നു. ഇതിനിടയിലാണ് തിരമാലയില്‍പ്പെട്ട് കാണാതായത്. ഉടന്‍ തന്നെ പരിസരവാസികളുടെ നേതൃത്വത്തില്‍ തെരച്ചില്‍ ആരംഭിച്ചു. വിവരമറിഞ്ഞ് പൊലീസും ഫയര്‍ഫോഴ്‌സും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞില്ല.

പൂച്ചക്കാട്ടെ പ്രവാസി വ്യവസായി ഗഫൂര്‍ ഹാജി കൊല്ലപ്പെട്ടത് തലയ്ക്ക് അടിയേറ്റ്; ജിന്നുമ്മ ഉള്‍പ്പെടെ മൂന്നു സ്ത്രീകളും പുരുഷന്മാരും അറസ്റ്റില്‍

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ ഫാറൂഖ് മസ്ജിദിനു സമീപത്തെ പ്രവാസി വ്യവസായി അബ്ദുല്‍ ഗഫൂറിനെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയതാണെന്നു വ്യക്തമായി. ഇതേ തുടര്‍ന്ന് ജിന്നുമ്മയെന്നു സ്വയം വിശേഷിപ്പിക്കുന്ന യുവതിയെയും കൂട്ടാളികളായ മറ്റു രണ്ടു യുവതികള്‍, ഒരു പുരുഷന്‍ എന്നിവരെയും പൊലീസ് അറസ്റ്റു ചെയ്തു. ഡി.സി.ആര്‍.ബി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തിലുള്ള സ്‌പെഷ്യല്‍ ടീം ആണ് പ്രതികളെ അറസ്റ്റു ചെയ്തത്. 2023 ഏപ്രില്‍ 14ന് പുലര്‍ച്ചെയാണ് അബ്ദുല്‍ ഗഫൂറിനെ ദുരൂഹസാഹചര്യത്തില്‍ വീട്ടിനകത്തു മരിച്ച നിലയില്‍ കാണപ്പെട്ടത്. സ്വാഭാവിക മരണമാണെന്ന നിലയില്‍ ഖബറടക്കം നടത്തിയ മൃതദേഹം …