പത്തനംതിട്ട: മദ്യലഹരിയില്‍ ശബരിമല ഡ്യൂട്ടിക്ക് എത്തിയ പൊലീസുകാരനെ സസ്‌പെന്റ് ചെയ്തു. മലപ്പുറം, എം.എസ്.പി ബറ്റാലിയനിലെ എസ്‌ഐ ബി. പത്മകുമാറിനെയാണ് സസ്‌പെന്റ് ചെയ്തത്. ഡിസംബര്‍ 13ന് രാത്രിയിലാണ് അച്ചടക്ക നടപടിക്ക് ആസ്പദമായ സംഭവം. നിലയ്ക്കല്‍ സബ്ഡിവിഷനിലായിരുന്നു പത്മകുമാറിനു ഡ്യൂട്ടി നല്‍കിയിരുന്നത്. ഡ്യൂട്ടിക്കിടയില്‍ ഇദ്ദേഹം ഭക്തര്‍ക്കും പൊതുജനങ്ങള്‍ക്കും ബുദ്ധിമുട്ട് ഉണ്ടാക്കുന്ന രീതിയില്‍ പെരുമാറിയിരുന്നു. തീര്‍ത്ഥാടകര്‍ പരാതിയുമായി രംഗത്തെത്തിയതോടെ എസ്.ഐ.യെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ പരാതി ശരിയാണെന്നു സ്ഥിരീകരിച്ചു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിനൊടുവിലാണ് സസ്‌പെന്റ് ചെയ്തത്.
