തെരുവ് നായയുടെ മൂക്കില്‍ മുള്ളന്‍ പന്നിയുടെ മുള്ള് തറച്ചുകയറി; രക്ഷകരായി ചെറുവത്തൂരിലെ ഓട്ടോഡ്രൈവര്‍മാര്‍

കാസര്‍കോട്: നായയുടെ മൂക്കില്‍ മുള്ളന്‍ പന്നിയുടെ മുള്ള് തറച്ചുകയറി. രക്ഷകരായത് ചെറുവത്തൂര്‍ ഹൈവേയിലെ ഓട്ടോ ഡ്രൈവര്‍മാര്‍. ഞായറാഴ്ച രാവിലെ ഏഴുമണിയോടെയാണ് മൂക്കില്‍ മുള്ളന്‍ പന്നിയുടെ മുള്ള് തറച്ച നിലയില്‍ ഓട്ടോ സ്റ്റാന്‍ഡിന് തെരുവ് നായ എത്തിയത്. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാതെ പ്രയാസത്തിലായിരുന്നു. ഡ്രൈവര്‍മാരുടെ അടുത്തെത്തി അടുപ്പംകൂടി കരഞ്ഞുതുടങ്ങി. മുള്ള് മൂക്കില്‍ ആഴത്തില്‍ കയറിയ നിലയിലായിരുന്നു. സംഭവം കണ്ട സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാര്‍ വലിച്ചൂരാന്‍ ശ്രമം നടത്തി. എന്നാല്‍ അത് നടന്നില്ല. പിന്നീട് കട്ടിങ് ബ്ലേഡ് കൊണ്ടുവന്ന് വലിച്ചൂരി …

പട്രോളിങ്ങിനിടെ ആള്‍ക്കൂട്ടം കണ്ട് സംശയം; വോര്‍ക്കാടിയില്‍ കോഴിയങ്കം നടത്തി പന്തയംവച്ച് ചൂതാട്ടം, രണ്ട് പേര്‍ അറസ്റ്റില്‍, പണവും രണ്ടുപൂവന്‍ കോഴികളെയും പിടികൂടി

കാസര്‍കോട്: കോഴിയങ്കം നടത്തി പന്തയംവച്ച് ചൂതാട്ടത്തിലേര്‍പ്പെട്ട രണ്ട് കര്‍ണാടക സ്വദേശികളെ മഞ്ചേശ്വരം പൊലീസ് അറസ്റ്റുചെയ്തു. ബണ്ട് വാള്‍ സ്വദേശികളായ കെ പ്രദീപ്(31), ആത്തിഷ് കുമാര്‍(30) എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ വോര്‍ക്കാടി തവിടുഗോളി സാന്തളികയിലാണ് സംഭവം. എസ്‌ഐ വൈഷ്ണവ് രാമചന്ദ്രനും സംഘവും പട്രോളിങ് നടത്തവേയാണ് ശ്രീ മഹാവായ അമ്പലത്തിന് സമീപം ആള്‍ക്കൂട്ടം ശ്രദ്ധയില്‍പെട്ടത്. വാഹനം നിര്‍ത്തി അവിടെക്ക് ചെന്നപ്പോള്‍ കൂട്ടംകൂടിയ ആളുകള്‍ കോഴികളുമായി ചിതറിയോടി. രണ്ടുപേരെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് പന്തയം വച്ച് കോഴിയങ്കം നടത്തുന്നതായി …

സോങ്കാലില്‍ വന്‍ മയക്കുമരുന്ന് വേട്ട; 43.77 ഗ്രാം എംഡിഎംഎയുമായി കുഡ്‌ലു സ്വദേശിയടക്കം മൂന്നു യുവാക്കള്‍ അറസ്റ്റില്‍

കാസര്‍കോട്: മംഗല്‍പാടി സോങ്കാലില്‍ വന്‍ മയക്കുമരുന്നു വേട്ട. 43.77 ഗ്രാം എംഡിഎംഎയുമായി മൂന്നു യുവാക്കള്‍ പിടിയിലായി. കുമ്പള ഷേഡിക്കാവ് സ്വദേശി എഎം അഷ്‌റഫ്(26), കോയിപ്പാടി കടപ്പുറം സ്വദേശി കെ സാദീഖ്(33), കുഡ്‌ലു ആസാദ് നഗര്‍ സ്വദേശി എകെ ഷംസുദ്ദീന്‍ എന്നിവരെയാണ് കുമ്പള പൊലീസും ജില്ലാ പൊലീസ് ചീഫിന്റെ ഡാന്‍സാഫ് ടീമും ചേര്‍ന്ന് പിടികൂടിയത്. ശനിയാഴ്ച ഉച്ചയ്ക്ക് ഡാന്‍സാഫ് ടീമിലെ കെ രജീഷ് എന്ന പൊലീസ് ഉദ്യോഗസ്ഥന്റെ വിവരത്തെ തുടര്‍ന്നാണ് കുമ്പള എസ്‌ഐ അനന്തകൃഷ്ണന്‍, എഎസ്‌ഐ അതുല്‍ റാം, …

നീലേശ്വരത്ത് സ്വകാര്യ ബസ് ജീവനക്കാരൻ ട്രെയിൻ തട്ടി മരിച്ച നിലയിൽ; മരിച്ചത് ബേക്കൽ, മൗവ്വൽ സ്വദേശി

കാസർകോട്: നീലേശ്വരം മന്ദംപുറത്ത് കാവിനു സമീപം സ്വകാര്യ ബസ് ജീവനക്കാരനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ബങ്കളം, ലക്ഷം വീട് ഉന്നതിക്കു സമീപത്തെ അബ്ബാസ് എന്ന ബടുവൻ കുഞ്ഞി(60)ആണ് മരിച്ചത്. ഉദുമ – ബങ്കളം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസിലെ ജീവനക്കാരനാണ്. ബേക്കൽ, മൗവ്വൽ സ്വദേശിയായ അബ്ബാസ് ദീർഘകാലം ഷഹനാസ് ബസിൽ കണ്ടക്ടർ ആയിരുന്നു. ഭാര്യ കെ റാബിയ (ചിറപ്പുറം). മക്കൾ: റാഷിദ്, റഷീബ, രഹന. മരുമക്കൾ: ഉബൈസ് (കാലിച്ചാനടുക്കം), യാസിർ (കമ്മാടം).

കുമ്പളയിൽ കൂട്ടുകാർക്കൊപ്പം സംസാരിച്ചു മടങ്ങിയ കോളേജ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: കുമ്പളയിൽ 19കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള നിത്യാനന്ദ മഠത്തിന് സമീപം താമസിക്കുന്ന പരേതനായ മൊയ്തീനിന്റെയും നൂറുജഹാന്റെയും മകൻ ഷാനിബ് (19) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ശനിയാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷം വീട്ടിൽ മടങ്ങി എത്തിയിരുന്നു. രണ്ടു മണിയോടെ മാതാവ് കിടപ്പു മുറിയിൽ നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ അയൽവാസികളെ വിവരം അറിയിച്ച് കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം …

ഒരാഴ്ചയായി വിമാന സർവീസ് തടസ്സം; ഇൻഡിഗോ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്ക് കാരണം കാണിക്കൽ നോട്ടീസ്

ന്യൂഡൽഹി : ഒരാഴ്ചയായി ആയിരക്കണക്കിന് വിമാനയാത്രക്കാർക്ക് രാജ്യവ്യാപകമായി ഗതാഗത പ്രതിസന്ധി ഉണ്ടാക്കിക്കൊണ്ടിരിക്കുന്ന ഇൻഡിഗോയുടെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർക്കെതിരെ ഡയറക്ടർ ജനറൽ ഒഫ് സിവിൽ ഏവിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. വിമാന സർവീസ് തടസ്സപ്പെട്ടിരിക്കുന്നത് ഒരാഴ്ചയായി രാജ്യത്തെ പതിനായിരക്കണക്കിന് വിമാന യാത്രക്കാർക്ക് ഉണ്ടാക്കിയിട്ടുള്ള വിഷമങ്ങളുടെയും ബുദ്ധിമുട്ടുകളുടെയും പ്രതിസന്ധികളുടെയും പശ്ചാത്തലത്തിലാണ് ഇത്. ഏറെക്കാലത്തിനുശേഷം ആദ്യമായാണ് വ്യോമസേന വകുപ്പ് ഇത്തരമൊരു മുന്നറിയിപ്പു നോട്ടീസ് പുറപ്പെടുവിച്ചിട്ടുള്ളത്. ഒരു പ്രശ്നമുണ്ടായാൽ സ്വീകരിക്കേണ്ട ബദൽ മാർഗ്ഗങ്ങൾ നടപ്പാക്കുന്നതിലുള്ള ഇൻഡിഗോ മാനേജ്മെന്റിന്റെ ദയനീയ പരാജയമാണ് ഒരാഴ്ചയായി …

ഗോവയിലെ നൈറ്റ് ക്ലബ്ബിൽ തീപിടിത്തം: 23 പേർ വെന്തുമരിച്ചു; മരിച്ചവർ ടൂറിസ്റ്റുകളും സ്ത്രീകളും തൊഴിലാളികളും

പനാജി: നോർത്ത് ഗോവയിലെ പ്രമുഖ നൈറ്റ് ക്ലബിൽ ഉണ്ടായ ഭയാനകമായ തീപിടിത്തത്തിൽ 23 പേർ വെന്തുമരിച്ചു. ശനിയാഴ്ച അർദ്ധരാത്രിക്കു ശേഷമാണ് തീപിടിത്തമുണ്ടായത്. ടൂറിസ്റ്റുകളും സ്ത്രീകളും പാചകത്തൊഴിലാളികളുമാണ് മരിച്ചത്. ക്ലബ്ബിലെ പാചകപ്പുരയിൽ പാചകവാതകം പൊട്ടിത്തെറിച്ചാണ് ദാരുണ അപകടം. സംഭവമറിഞ്ഞുടനെ മുഖ്യമന്ത്രി പ്രമോദ് സാവന്ത് സ്ഥലത്തെത്തി. ഫയർ ഫോഴ്സും പൊലീസും ചേർന്നാണ് മുതദ്ദേഹങ്ങൾ പുറത്തെടുത്തത്. വിനോദസഞ്ചാര സീസൺ സജീവമായതോടെ ഉണ്ടായ തീപിടിത്തവും വൻ ദുരന്തവും ഞെട്ടൽ ഉളവാക്കിയിരിക്കുകയാണ്. ക്ലബ് നടത്തിപ്പുകാർക്കും വേണ്ടത്ര സുരക്ഷാക്രമീകരണങ്ങൾ ഏർപ്പെടുത്താതെ ക്ലബ്ബിനു പ്രവർത്തനാനുമതി നൽകിയ ജീവനക്കാർക്കുമെതിരെ …

വാൽപ്പാറയിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാലു വയസ്സുകാരനെ പുലി കടിച്ചുകൊന്നു, എട്ടു മാസത്തിനിടെ പ്രദേശത്ത് പുലി കടിച്ചു കൊന്നത് നാലു കുട്ടികളെ

കോയമ്പത്തൂർ: വാൽപ്പാറയിൽ വീണ്ടും പുലിയുടെ ആക്രമണം. നാല് വയസുകാരനെ പുലി കടിച്ചു കൊന്നു. വീടിനു മുന്നിൽ കളിച്ചു കൊണ്ടുനിന്ന കുട്ടിയെയാണ് പുലി പിടികൂടിയത്. അസം സ്വദേശി റോജാവാലിയുടെയും സാജിത ബീഗത്തിന്റെയും മകൻ സൈഫുൾ അലാം ആണ് കൊല്ലപ്പെട്ടത്. അയ്യർപാടി എസ്റ്റേറ്റ് ബംഗ്ലാവ് ഡിവിഷനിലാണ് സംഭവം. കുട്ടിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് തോയിലതോട്ടത്തിൽ നിന്നു മൃതദേഹം കണ്ടെടുത്തത്. പരിസരവാസിയായ സ്ത്രീയാണ് കുട്ടിയെ പുലി പിടിക്കുന്നത് കണ്ടത്. പുലി തന്നെയാണ് ആക്രമിച്ചതെന്നാണ് വനം വകുപ്പിന്റെ പ്രാഥമിക നിഗമനം. വാൽപ്പാറ …

ഇന്‍ഡിഗോ വിമാനം പണി മുടക്കിയതോടെ കിട്ടിയ പണി പോകുമെന്ന് ഭയം; തന്നെ പിരിച്ചുവിടരുതെന്ന് മേലധികാരിയോട് കരഞ്ഞുപറയുന്ന യുവാവിന്റെ വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: യാതൊരു മുന്നറിയിപ്പുമില്ലാതെ ഡസന്‍ കണക്കിന് വിമാനങ്ങള്‍ പെട്ടെന്ന് റദ്ദാക്കിയ ഇന്‍ഡിഗോയുടെ നടപടി കുറച്ചൊന്നുമല്ല യാത്രക്കാരെ പരിഭ്രാന്തരാക്കിയത്. ബുധനാഴ്ച മുതല്‍ ഇന്ത്യയിലെ നിരവധി വിമാനത്താവളങ്ങളില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സ് വലിയ കലാപം തന്നെ സൃഷ്ടിച്ചു. ഓണ്‍ലൈനില്‍ പങ്കിട്ട വിവിധ ദൃശ്യങ്ങളില്‍ നിന്നും യാത്രാ തടസം ആളുകളെ എത്രത്തോളം ബാധിച്ചിട്ടുണ്ടെന്ന് വ്യക്തം. ഇന്‍ഡിഗോയുടെ വിമാനം റദ്ദാക്കല്‍ കാരണം സ്വന്തം വിവാഹ റിസപ്ഷനില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ പങ്കെടുത്ത നവദമ്പതികളുടെ അടക്കം വാര്‍ത്തകള്‍ കഴിഞ്ഞദിവസം പുറത്തുവന്നിരുന്നു. അതിനിടെ ഇപ്പോള്‍ മറ്റൊരു വീഡിയോയും വ്യാപകമായി …

കടുവാ സെന്‍സസിന് അട്ടപ്പാടി മുള്ളി വനത്തില്‍ എത്തി; തിരിച്ചുവരുന്നതിനിടെ കാട്ടാനയുടെ മുന്നില്‍പെട്ടു, ആക്രമണത്തില്‍ വനംവകുപ്പ് ജീവനക്കാരന്‍ മരിച്ചു

അഗളി: അട്ടപ്പാടി മുള്ളി വനത്തില്‍ കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന്‍ കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമായ കാളിമുത്തു(52)വാണു മരിച്ചത്. വെള്ളിയാഴ്ച രാവിലെ 2 സഹപ്രവര്‍ത്തകരോടൊപ്പം മുള്ളി വനത്തില്‍ ബ്ലോക്ക് 12ലെ കടുവ കണക്കെടുപ്പിനു പോയതായിരുന്നു. തിരിച്ചുവരുന്നതിനിടയില്‍ കാട്ടാനയുടെ മുന്നില്‍ അകപ്പെടുകയായിരുന്നു. കാട്ടാനയെ കണ്ട് ഒപ്പമുള്ളവര്‍ ഓടിയിരുന്നു. ഇതിനിടെ കാളിമുത്തുവിനെ കാണാതായി. തുടര്‍ന്ന് ആനതിരിച്ചുപോയ ശേഷം ആര്‍ആര്‍ടി സംഘം തിരച്ചില്‍ നടത്തി. തുടര്‍ന്നാണ് കാളിമുത്തുവിനെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പുതൂര്‍ സ്റ്റേഷന്‍ പരിധിയിലെ …

പ്രിന്റിങ് മെഷീനില്‍ സാരി കുടുങ്ങി; പിന്നാലെ ശ്വസംമുട്ടി; യുവതിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: വര്‍ക്കലയില്‍ പ്രിന്റിംഗ് പ്രസിലെ മെഷീനിടയില്‍പെട്ട് ജീവനക്കാരിക്ക് ദാരുണാന്ത്യം. ചെറുകുന്നം സ്വദേശി മീനയാണ് മരിച്ചത്. ശനിയാഴ്ച രാവിലെ പത്ത് മണിയോടെയാണ് അപകടം നടന്നത്. വര്‍ക്കലയിലെ പൂര്‍ണ പബ്ലിക്കേഷന്‍സിന്റെ പ്രിന്റിംഗ് പ്രസിലെ പിന്നിംഗ് മെഷീനുള്ളിലാണ് സാരി കുടുങ്ങിയാണ് അപകടം. മെഷീന് സമീപത്തുള്ള അലമാരയില്‍ നിന്ന് സാധനങ്ങളെടുക്കാന്‍ വന്നതായിരുന്നു മീന. അതിനിടെ സാരി മെഷീനില്‍ സാരി കുരുങ്ങി മീനയ്ക്ക് ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടു. ശബ്ദം കേട്ട മറ്റു തൊഴിലാളികള്‍ മെഷീന്‍ ഓഫാക്കി, മീനയെ ഉടനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ …

രാഹുലിന് തിരിച്ചടി; രണ്ടാമത്തെ ബലാത്സംഗ കേസില്‍ അറസ്റ്റ് തടഞ്ഞില്ല, ജാമ്യാപേക്ഷയില്‍ വിശദമായ വാദം തിങ്കളാഴ്ച കേള്‍ക്കും

തിരുവനന്തപുരം: 23 കാരിയെ ബലാത്സംഗം ചെയ്‌തെന്ന രണ്ടാമത്തെ കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിന് തിരിച്ചടി. അറസ്റ്റ് കോടതി തടഞ്ഞില്ല. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തിങ്കളാഴ്ച വാദം കേള്‍ക്കും. തിരുവനന്തപുരം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്. ഹര്‍ജിയില്‍ വിധി വരുന്നത് വരെ അറസ്റ്റ് തടയണമെന്ന് രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. ആരോപണങ്ങളെല്ലാം തള്ളിക്കളഞ്ഞാണ് രാഹുല്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്. കേസ് കെട്ടിച്ചമച്ചതാണെന്നും ഇങ്ങനെയൊരു ബലാത്സംഗമേ നടന്നിട്ടില്ലെന്നും ഇങ്ങനെയൊരു പരാതിക്കാരിയുണ്ടോ എന്ന് സംശയമാണെന്നും രാഹുല്‍ ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തനിക്കെതിരെ രാഷ്ട്രീയ നീക്കമാണ് സര്‍ക്കാരും …

200 രൂപ കടം ചോദിച്ചിട്ട് നല്‍കിയില്ല; ആര്‍ഡി നഗര്‍ സ്വദേശിയായ യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തിക്കൊല്ലാന്‍ ശ്രമം

കാസര്‍കോട്: ഇരുന്നൂറു രൂപ വായ്പ ചോദിച്ചത് കൊടുക്കാത്ത വിരോധത്തിന് യുവാവിനെ ബിയര്‍ കുപ്പി കൊണ്ട് കുത്തി കൊല്ലാന്‍ ശ്രമം. കുഡ്‌ലു ആര്‍.ഡി. നഗറിലെ അബുതാഹിര്‍ മന്‍സിലിലെ അമീര്‍ അബ്ബാസ് അലി (24) ക്കാണ് കുത്തേറ്റത്. പരാതിയില്‍ കാസര്‍കോട് സ്വദേശി ഹനീഫക്കെതിരെ ടൗണ്‍ പൊലീസ് വധശ്രമത്തിന് കേസെടുത്തു. വെള്ളിയാഴ്ച രാത്രി 7.30 മണിയോടെ കാസര്‍കോട് പഴയ ബസ് സ്റ്റാന്റിലായിരുന്നു സംഭവം. സെക്കന്റ് ക്രോസ് റോഡില്‍ നടന്നു പോകുകയായിരുന്ന പരാതിക്കാരനെ പണം കടം കൊടുക്കാത്ത വിരോധത്തില്‍ പ്രതി തടഞ്ഞു നിര്‍ത്തി …

‘വോട്ട് വേണോ..? റോഡ് വേണം’; എംഎല്‍എ താമസിക്കുന്ന വാര്‍ഡില്‍ ഫ്‌ളക്‌സ് ബോര്‍ഡും പോസ്റ്ററുകളും

കാസര്‍കോട്: എംഎല്‍എ എന്‍എ നെല്ലിക്കുന്ന് താമസിക്കുന്ന നഗരസഭയിലെ 35 -ാം വാര്‍ഡില്‍ ഫ്ളക്സ് ബോര്‍ഡും പോസ്റ്ററുകളും. ‘വോട്ട് വേണോ.. ? റോഡ് വേണം, പറ്റുമോ നിങ്ങള്‍ക്ക്’ എന്നെഴുതിയ ഫ്ളക്സ് ബോര്‍ഡാണ് ബങ്കരക്കുന്ന് കുദൂര്‍ റോഡരികില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താഴെ റോഡും വെള്ളവും ലഭ്യമാക്കിയാല്‍ ഞങ്ങള്‍ നിങ്ങളെ പിന്തുണക്കാം എന്നും എഴുതിയിട്ടുണ്ട്. വാര്‍ഡില്‍ യു.ഡി എഫിന്റെ സ്ഥാനാര്‍ത്ഥി മുസ്ലിം ലീഗിലെ മെഹറുന്നിസയാണ്. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ യുടെ സഹോദരന്‍ ഹമിദിന്റെ പത്നിയാണ് മെഹറുന്നിസ. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി …

വീടിന്റെ പടിയില്‍ കിടന്ന പാമ്പിനെ അറിയാതെ ചവിട്ടി; എട്ടുവയസുകാരന്‍ മരിച്ചു

തിരുവനന്തപുരം: വീട്ടുമുറ്റുനിന്ന് പാമ്പിന്റെ കടിയേറ്റ എട്ടുവയസുകാരന്‍ മരിച്ചു. വര്‍ക്കല ജനാര്‍ദനപുരം തൊടിയില്‍ വീട്ടില്‍ അമ്പു വിശ്വനാഥിന്റെയും അഥിദി സത്യന്റെയും ഏക മകന്‍ ആദിനാഥാണ് മരിച്ചത്. വ്യാഴാഴ്ച്ച വൈകുന്നേരം ആണ് കുട്ടിക്ക് പാമ്പ് കടിയേറ്റത്. വീടിന്റെ പടിയില്‍ കിടക്കുകയായിരുന്ന പാമ്പിനെ കുട്ടി അറിയാതെ ചവിട്ടിയപ്പോള്‍ കടിയേല്‍ക്കുകയിരുന്നു. വീട്ടുകാര്‍ ഉടന്‍ കുട്ടിയെ ആദ്യം പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. നിലഗുരുതരമായതിനാല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കൊണ്ടുപോകവെ രാത്രി മരിച്ചു. ജനാര്‍ദനപുരം ഗവ. എംവിഎല്‍പി സ്‌കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് ആദിനാഥ്. …

സൂറത്കല്ലില്‍ സൗജന്യ പ്രകൃതി ചികിത്സ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

സൂറത്കല്‍: ബുണ്ടറ ഭവന സൂറത്കല്ലില്‍ സൗജന്യ പ്രകൃതിചികിത്സ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.ലയണ്‍സ് ക്ലബ്ബ് സൂറത്കല്‍ എം.ജെ.എഫ്, മഹിളാ വേദികെ ബന്തറ സംഘം, ആല്‍വാ കോളേജ് ഓഫ് നാച്ചുറോപ്പതി ആന്റ് യോഗിക് സയന്‍സസ്, മൂഡ്ബിദ്രി, ആല്‍വാസ് ആനന്ദമയ ആരോഗ്യധാമ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഹോമിയോപ്പതി ഫിസിഷ്യനും സൈക്കോളജി കൗണ്‍സിലറുമായ ഡോ.ഗീത ശരത് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ശ്രീമതി അധ്യക്ഷത വഹിച്ചു. മഹിളാവേദി ബന്തറ ഭവന സൂറത്കല്‍ പ്രസിഡന്റ് സരോജ ടി.ഷെട്ടി, ലയണ്‍സ് ക്ലബ് സൂറത്കല്‍ പ്രസിഡന്റ് ലയണ്‍ …

മദ്യപിച്ച് ലക്കുകെട്ട് പൊലീസ് സ്റ്റേഷന് മുന്നിലെ തെങ്ങില്‍ കയറി; പിന്നാലെ യുവാവിന്റെ ഭീഷണി; പിന്നീട് സംഭവിച്ചത്

കൊല്ലം: മദ്യപിച്ച് ലക്കുകെട്ട് പൊലീസ് സ്റ്റേഷന് മുന്നിലെ തെങ്ങില്‍ കയറി യുവാവിന്റെ ഭീഷണി. ചെറിയഴീക്കല്‍ സ്വദേശിയായ യുവാവാണ് മദ്യലഹരിയില്‍ ഭീഷണി മുഴക്കിയത്. കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷന് മുന്നില്‍ കഴിഞ്ഞദിവസം രാത്രി 11 മണിയോടെയായിരുന്നു സംഭവം നടന്നത്.പൊതുസ്ഥലത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിനാണ് പട്രോളിംഗ് സംഘം യുവാവിനെ കസ്റ്റഡിയില്‍ എടുത്തത്. കേസെടുത്ത ശേഷം ജാമ്യത്തില്‍ വിട്ട് പുറത്തിറങ്ങിയ യുവാവ് സ്റ്റേഷന് മുന്നിലെ തെങ്ങില്‍ കയറി ഭീഷണി മുഴക്കുകയായിരുന്നു. എന്തുചെയ്യണമെന്നറിയാതെ ആശയക്കുഴപ്പത്തിലായ പൊലീസുകാര്‍ ഏറെ നേരത്തെ ശ്രമത്തിലൂടെയാണ് യുവാവിനെ അനുനയിപ്പിച്ച് താഴെയിറക്കിയത്. തുടര്‍ന്ന് …

അതിദാരുണം; യുവതിയെ നായ്ക്കള്‍ കടിച്ചുകൊന്നു, രക്ഷിക്കാനെത്തിയവരെയും ആക്രമിക്കാന്‍ ശ്രമിച്ചു

ബംഗളൂരു: കര്‍ണാടകയിലെ ദേവനഗിരിയില്‍ നായ്ക്കള്‍ യുവതിയെ കടിച്ചുകൊന്നു.ഹൊന്നൂര്‍ ഗൊല്ലരഹട്ടിയില്‍ മല്ലശെട്ടിഹള്ളി സ്വദേശിനിയായ അനിത (38) എന്ന യുവതി ആണ് കൊല്ലപ്പട്ടത്. രണ്ട് റോട്ട്വീലര്‍ ഇനത്തില്‍പ്പെട്ട നായ്ക്കളാണ് അനിതയെ ആക്രമിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അനിതയുടെ കൈമുട്ടിലും കാലുകളിലും തലയിലും നെഞ്ചിലുമാണ് നായ കടിച്ചത്. രാത്രി വൈകിയ സമയത്ത് നായ്ക്കള്‍ അസാധാരണമായ രീതിയില്‍ കുരയ്ക്കുന്നത് കേട്ട് അയല്‍വാസികള്‍ പുറത്തിറങ്ങി നോക്കിയപ്പോഴാണ് പരിക്കേറ്റ നിലയില്‍ യുവതിയെ കണ്ടെത്തിയത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. രക്ഷിക്കാനെത്തിയവരെയും നായ്ക്കള്‍ ആക്രമിക്കാന്‍ ശ്രമിച്ചിരുന്നു.ഉപേക്ഷിച്ച …