കുമ്പളയിൽ കൂട്ടുകാർക്കൊപ്പം സംസാരിച്ചു മടങ്ങിയ കോളേജ് വിദ്യാർത്ഥി വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

കാസർകോട്: കുമ്പളയിൽ 19കാരനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കുമ്പള നിത്യാനന്ദ മഠത്തിന് സമീപം താമസിക്കുന്ന പരേതനായ മൊയ്തീനിന്റെയും നൂറുജഹാന്റെയും മകൻ ഷാനിബ് (19) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ശനിയാഴ്ച രാത്രി സുഹൃത്തുക്കൾക്കൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷം വീട്ടിൽ മടങ്ങി എത്തിയിരുന്നു. രണ്ടു മണിയോടെ മാതാവ് കിടപ്പു മുറിയിൽ നോക്കിയപ്പോൾ ഫാനിൽ തൂങ്ങിയ നിലയിൽ കാണുകയായിരുന്നു. ഉടൻ തന്നെ അയൽവാസികളെ വിവരം അറിയിച്ച് കുമ്പള ജില്ലാ സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. എം ഐ സിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ്. മൂന്നുവർഷം മുമ്പ് പിതാവ് മൊയ്‌തീൻ മൊഗ്രാൽ പുഴയിൽ മീൻ പിടിക്കുന്നതിനിടെ വീണു മരിച്ചിരുന്നു. സഹോദരങ്ങൾ: അൻഷാദ്, ഷബീബ്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
ട്രെയിനുകള്‍ക്ക് നേരെ കല്ലേറ്, ട്രാക്കില്‍ കല്ലുകള്‍ സ്ഥാപിക്കല്‍; ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ റെയില്‍വേ അധികൃതരെ അറിയിക്കണമെന്നു ആര്‍പിഎഫ്, ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു
Scroll to top

You cannot copy content of this page