ബംഗളൂരു: ബംഗളൂരു നഗരത്തിലെ ചിന്ന സ്വാമി സ്റ്റേഡിയത്തിനടുത്തെ തിരക്കേറിയ കണ്ണിംഗ് ഹോം റോഡില്‍ കാറും ഓട്ടോയും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാര്‍ ഡ്രൈവറും ഓട്ടോ ഡ്രൈവറും തമ്മിലുണ്ടായ വാക്കേറ്റം വൈറല്‍. ബംഗളൂരു നഗരത്തില്‍ നൂറുകണക്കിന് വാഹനാപകടം ദിവസമുണ്ടാവാറണ്ടെങ്കിലും അത്തരമൊരപകടത്തിന് വമ്പിച്ച വാര്‍ത്താ പ്രാധാന്യമുണ്ടാക്കാത്തതു യാത്രക്കാരെ അമ്പരപ്പിച്ചു. കാര്യമെന്തന്നല്ലേ? കാര്‍ ഓടിച്ചിരുന്നത് ഇന്ത്യന്‍ ക്രിക്കറ്റിലെ സമാധാന പ്രിയനായ രാഹുല്‍ ദ്രാവിഡായിരുന്നു. അദ്ദേഹത്തിന്റെ കാറിനെ മറികടക്കാന്‍ ശ്രമിച്ച ഓട്ടോ കാറില്‍ തട്ടി. നിസാര കേടുപാടുണ്ടായിരുന്നു. രാഹുലും ഓട്ടോഡ്രൈറുമായുള്ള വാക്ക് തര്‍ക്കം സ്വതവേ തിരക്കേറിയ റോഡില്‍ അനിയന്ത്രിതമായ വാഹനകുരുക്കു സൃഷ്ടിച്ചു. ഇതേ തുടര്‍ന്ന് പുറത്തിറങ്ങിയ ഡ്രൈവര്‍മാര്‍ രാഹുലിനെ കണ്ട് ഒരു നിമിഷം സ്സബ്ധരാവുകയായിരുന്നു.
