തുടര്‍ച്ചയായി ക്ലാസില്‍ വന്നില്ല, അന്വേഷിച്ചെത്തിയ സ്‌കൂള്‍ അധികൃതരോട് പെണ്‍കുട്ടി തുറന്നുപറഞ്ഞു; 3 അധ്യാപകര്‍ പിടിയില്‍

തുടര്‍ച്ചയായി ക്ലാസില്‍ വരാതെയായ കുട്ടിയെ അന്വേഷിച്ച് വീട്ടിലെത്തിയ സ്‌കൂള്‍ അധികൃതരുടെ മുന്നില്‍ പീഡനത്തിനിരയായ വിവരം തുറന്ന് പറഞ്ഞ് 13 കാരി. അധ്യാപകര്‍ തന്നെ പീഡിപ്പിച്ചുവെന്നും അതിന് ശേഷമാണ് സ്‌കൂളിലേക്ക് വരാത്തതെന്നുമാണ് പെണ്‍കുട്ടി പറഞ്ഞത്. തമിഴ് നാട് കൃഷ്ണഗിരി സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകരാണ് പെണ്‍കുട്ടിയെ സ്‌കൂളില്‍ വെച്ച് പീഡിപ്പിച്ചത്. വിവരം പൊലീസ് അധികൃതരുടെ ശ്രദ്ധയില്‍പെട്ടപ്പോള്‍ പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് നല്‍കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദേശിച്ചു.
പിന്നാലെ അവര്‍ ചൈല്‍ഡ് ലൈനിലും പൊലീസിലും പരാതി നല്‍കി. അദ്ധ്യാപകരിലൊരാള്‍ പെണ്‍കുട്ടിയെ മുന്‍പ് ബലാത്സംഗം ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇത് അറിഞ്ഞ മറ്റ് രണ്ട് അദ്ധ്യാപകരും കൂടി ചേര്‍ന്ന് വീണ്ടും കുട്ടിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. മൂന്ന് അദ്ധ്യാപകര്‍ക്കെതിരെ പോക്‌സോ കുറ്റം ചുമത്തിയിട്ടുണ്ട്. അധ്യാപകരെ സ്‌കൂളില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ഉയരുകയാണ്. പെണ്‍കുട്ടിയെ കൃഷ്ണഗിരി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പരിശോധനയ്ക്ക് വിധേയയാക്കി. കുട്ടി ഗര്‍ഭിണിയല്ലെന്നും ഗര്‍ഭച്ഛിദ്രം നടത്തിയിട്ടില്ലെന്നും കളക്ടര്‍ എസ് ദിനേശ് പറഞ്ഞു. അധ്യാപകര്‍ മറ്റു വിദ്യാര്‍ഥിനികളെ ഉപദ്രവിച്ചിട്ടുണ്ടോയെന്ന് അന്വേഷിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page