24 വയസ്സ്; 24 കവര്‍ച്ച: കാഞ്ഞങ്ങാട് സ്വദേശി പരിയാരത്ത് അറസ്റ്റില്‍
പയ്യന്നൂര്‍: പരിയാരത്തെ രണ്ടു വീടുകളില്‍ കവര്‍ച്ച നടത്തിയ മോഷ്ടാവിനെ നാലാം ദിവസം അറസ്റ്റു ചെയ്തു. കാഞ്ഞങ്ങാട്, ഗാര്‍ഡര്‍ വളപ്പിലെ പി.എച്ച് അസീഫി(24)നെയാണ് പയ്യന്നൂര്‍ ഡിവൈ.എസ്.പി വിനോദിന്റെ മേല്‍നോട്ടത്തില്‍ പരിയാരം പൊലീസ് ഇന്‍സ്‌പെക്ടര്‍ എം.പി വിനീഷ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ഹൊസ്ദുര്‍ഗ് പൊലീസ് കാപ്പ ചുമത്തി അറസ്റ്റു ചെയ്ത് ജയിലില്‍ അടച്ച അസീഫ് അടുത്തിടെയാണ് പുറത്തിറങ്ങിയത്.ചെറുതാഴം, കക്കോണിയിലെ കുട്ടി തറവാടിലെ കെ. രാജന്റെയും അറത്തിപ്പറമ്പ്, നരീക്കാമ്പള്ളിയിലെ കുന്നുമ്മല്‍ വീട്ടില്‍ സാവിത്രിയുടെയും വീടുകളില്‍ ഫെബ്രുവരി 14ന് നടത്തിയ മോഷണകേസിലാണ് …
Read more “24 വയസ്സ്; 24 കവര്‍ച്ച: കാഞ്ഞങ്ങാട് സ്വദേശി പരിയാരത്ത് അറസ്റ്റില്‍”