വെടിക്കെട്ടിനിടെ അമിട്ട് ആൾക്കൂട്ടത്തിനിടയിലേക്ക് വീണ് പൊട്ടിത്തെറിച്ചു, ഒരാൾക്ക് ഗുരുതരം, അഞ്ചുപേർക്ക് പരിക്ക്

കണ്ണൂര്‍: അഴീക്കോട് വെട്ടിക്കെട്ടിനിടെ അപകടം. അഞ്ച് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ നാലരയോടെയാണ് അപകടമുണ്ടായത്. അഴീക്കോട് നീര്‍ക്കടവ് മീന്‍കുന്ന് മുച്ചിരിയന്‍ കാവില്‍ തെയ്യം ഉത്സവത്തിലാണ് വെടിക്കെട്ട് അപകടമുണ്ടായത്. ഒരാളുടെ പരുക്ക് ഗുരുതരമാണ്.ഉത്സവത്തോട് അനുബന്ധിച്ച് നാടന്‍ പടക്കങ്ങള്‍ പൊട്ടിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പൊട്ടാത്തതെന്ന് സംശയിച്ച ഒരു ഗുണ്ട് ഏറെ നേരത്തിനുശേഷം ആള്‍ക്കൂട്ടത്തിനിടയില്‍ വച്ച് പൊടുന്നനെ പൊട്ടിയതാണ് അപകടമുണ്ടാക്കിയതെന്ന് നാട്ടുകാര്‍ പറയുന്നു. പുലര്‍ച്ചെയായതിനാല്‍ കാവില്‍ ആളുകള്‍ കുറവായിരുന്നത് വലിയ അപകടം ഒഴിവാക്കി. അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ പരുക്കുകള്‍ നിസാരമാണ്. സാരമായി പരുക്കേറ്റ …

മൃതദേഹങ്ങൾ വ്യത്യസ്ത മുറികളിൽ, 4 ദിവസത്തിലേറെ പഴക്കം; അമ്മയുടെ മൃതദേഹത്തിൽ പൂക്കൾ വിതറിയ നിലയിൽ; കാക്കനാട് കമ്മീഷണറുടെയും കുടുംബത്തിന്റെയും മരണം ആത്മഹത്യയെന്ന് പൊലീസ്, ഹിന്ദിയിൽ എഴുതിയ കുറിപ്പ് കണ്ടെത്തി

കൊച്ചി: കാക്കനാട് മരിച്ച നിലയില്‍ കണ്ടെത്തിയ കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറുടേയും കുടുംബത്തിന്റേതും ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇത് വ്യക്തമാക്കുന്ന കുറിപ്പ് ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ലഭിച്ചു. ഹിന്ദിയിലുള്ളതാണ് കുറിപ്പ്. ഇത് പൊലീസ് വിശദമായി പരിശോധിച്ചുവരികയാണ്. സംഭവവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറിലും ആത്മഹത്യയെന്ന സൂചനയാണ് നല്‍കിയിരിക്കുന്നത്. കസ്റ്റംസ് അഡീഷണല്‍ കമ്മീഷണറും ജാര്‍ഖണ്ഡ് സ്വദേശിയുമായ മനീഷ് വിജയ് (42), സഹോദരി ശാലിനി (35), മാതാവ് ശകുന്തള (82) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അവധിയിലായിരുന്നു മനീഷ് വിജയ്. …

ആറാട്ട് കടവിലെ റിട്ട.ഫയർഫോഴ്സ് ജീവനക്കാരൻ പി ബാലൻ അന്തരിച്ചു

കാസർകോട്: റിട്ട. ഫയർഫോഴ്സ് ജീവനക്കാരൻ ആറാട്ടുകടവ് കുന്നുമ്മൽ ‘നന്ദന’ത്തിൽപി. ബാലൻ (73) അന്തരിച്ചു. വിരമിച്ച ശേഷം പാലക്കുന്ന് ഗ്രീൻ വുഡ്‌സ് പബ്ലിക് സ്കൂൾ ബസ് ഡ്രൈവർ ആയിരുന്നു. ഭാര്യ: എ കെ. കസ്തൂരി(ഉദുമ ഗ്രാമ പഞ്ചായത്ത്‌ പത്താം വാർഡ് അംഗം).മക്കൾ: ബികെ. സന്തോഷ്‌ കുമാർ, ബികെ. മിനിമോൾ. മരുമക്കൾ: വിവി റിജിന, കെവി ബാബു (മുൻ പ്രവാസി, നീലേശ്വരം). സഹോദരൻ: പരേതനായ ചന്തൻകുഞ്ഞി. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 9 ന് വീട്ടു വളപ്പിൽ.

കാറിൽ കയറ്റി കൊണ്ടുപോയി 16 കാരിയെ പീഡനത്തിന് ഇരയാക്കി; പ്രതിയായ മൂഡംബയൽ സ്വദേശിക്ക് 137 വർഷം കഠിനതടവും 7.5 ലക്ഷം രൂപ പിഴയും

കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ജീവപര്യന്തം കഠിനതടവിനൊപ്പം 137 വർഷം കഠിനതടവും 7.5 ലക്ഷം രൂപ പിഴയും വിധിച്ചു. മിയാപദവ് മൂഡംബയൽ കുളവയൽവീട്ടിൽ വല്ലി ഡിസൂസ(47)യെയാണ് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി രാമു രമേഷ് ചന്ദ്രഭാനു ശിക്ഷിച്ചത്. പിഴയടച്ചില്ലെങ്കിൽ 28 മാസം അധിക കഠിനതടവും അനുഭവിക്കണം. 2020 മാർച്ചിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 16 കാരിയെ കാറിൽ കയറ്റി കുളൂർ മിയാപദവ് പാലടി എന്ന സ്ഥലത്തെ ആൾതാമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി …

മീർക്കാനം കുയ്യനങ്ങാടൻ മാധവി അമ്മ അന്തരിച്ചു

കാസർകോട്: കിനാനൂർ കരിന്തളം മീർക്കാനം കുയ്യനങ്ങാടൻ മാധവി അമ്മ( 80) അന്തരിച്ചു. ഭർത്താവ് പരേതനായ കെ പി കൊട്ടൻ. മക്കൾ: കെ ബാലകൃഷ്ണൻ (നവകേരളം കർമ്മ പദ്ധതി കാസർകോട് ജില്ലാ കോർ ഡിനേറ്റർ ), എം മധുസൂദനൻ( ജില്ലാ ഇൻഫർമേഷൻ ഓഫീസർ കാസർകോട്). മരുമക്കൾ: കെ.എൻ ബിന്ദു (ജില്ലാ സപ്ലൈ ഓഫീസർ), ടി പ്രസീദ (ക്ലർക്ക് പുല്ലൂർ പെരിയ ഗ്രാമപഞ്ചായത്ത്). മൃതദേഹം വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷം മൂന്നുമണിക്ക് വീട്ടുവളപ്പിൽ സംസ്കരിക്കും.

അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പിലിക്കോട് വയൽ സ്വദേശിയായ പോളിടെക്നിക് ജീവനക്കാരൻ മരിച്ചു

കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന പോളിടെക്നിക് ജീവനക്കാരൻ മരിച്ചു. കാഞ്ഞങ്ങാട് സ്വാമി നിത്യാനന്ദ പോളിടെക്നിക്ക് ജീവനക്കാരനും പിലിക്കോട് വയൽ സ്വദേശിയുമായ എം വിജയൻ(51) ആണ് മരിച്ചത്.അസുഖത്തെത്തുടർന്ന് കഴിഞ്ഞ ആറുമാസത്തോളമായി വിവിധ ആശുപത്രികളിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്. പിലിക്കോട് വയലിലെ പരേതനായ പൊക്കൻ്റെയും മാധവിയുടെയും മകനാണ്. ഭാര്യ: ജിഷ. മക്കൾ: ഭഗത് വിജയ്, സുഖദേവ് വിജയ്. സഹോദരങ്ങൾ: ശ്യാമള, മാധവൻ, പവിത്രൻ, വിനോദ്, ചന്ദ്രൻ, രാമകൃഷ്ണ‌ൻ, അനീഷ്, രാജേഷ്. രാത്രി 8 മണിയോടെ കരക്കക്കാവ് സമുദായ …

പകുതി വില തട്ടിപ്പ്; കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ വീട് ഇഡി സീല്‍ ചെയ്തു

ഇടുക്കി: പകുതി വില തട്ടിപ്പ് കേസില്‍ കോണ്‍ഗ്രസ് നേതാവ് ഷീബ സുരേഷിന്റെ കുമളിയിലെ വീട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സീല്‍ ചെയ്തു. ഷീബ വിദേശത്തായതിനാലാണ് കുമളിയിലെ വീട് ഇ ഡി സീല്‍ ചെയ്തത്. കുമളി മുന്‍ പഞ്ചായത്ത് പ്രസിഡന്റും മഹിള കോണ്‍ഗ്രസ് ഇടുക്കി ജില്ലാ സെക്രട്ടറിയുമാണ് ഷീബ സുരേഷ്. തട്ടിപ്പില്‍ ഇ ഡി സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.ഷീബ നിരവധി പേരെ പദ്ധതിയില്‍ ചേര്‍ത്തുവെന്നാണ് വിവരം. തട്ടിപ്പ് പുറത്തറിഞ്ഞതോടെ ഷീബാ സുരേഷ് വിദേശത്തേക്ക് കടന്നിരുന്നു. തിരുവനന്തപുരം അടക്കമുള്ള ജില്ലകളുടെ ചുമതല …

നിര്‍ധന കുടുംബത്തിന് വീട്; ‘കരുതല്‍’ ഭവന നിര്‍മ്മാണ പദ്ധതിയുമായി അബുദാബി ഇന്ത്യന്‍ മീഡിയ

അബുദാബി: വര്‍ഷങ്ങളോളം വിയര്‍പ്പൊഴുക്കിയിട്ടും വീടെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാകാതെ പോയവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കാനുള്ള ‘കരുതല്‍’ പദ്ധതി അബുദാബിയിലെ ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ പ്രഖ്യാപിച്ചു. നിര്‍ദ്ധനരും നിരാലംബരുമായവര്‍ക്ക് കൈത്താങ്ങാകാനുള്ള പദ്ധതിയുടെ വിവരങ്ങള്‍ ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്‌കുമാര്‍ അനാവരണം ചെയ്തു. നാട്ടില്‍ വീടില്ലാതെ ബുദ്ധിമുട്ടുന്ന കുടുംബങ്ങള്‍ക്കു വീട് നിര്‍മ്മിച്ചു നല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിപിഎസ് ഹെല്‍ത്ത് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറും ബുര്‍ജീല്‍ ഹോള്‍ഡിങ്സ് ചെയര്‍മാനുമായ ഡോ. ഷംഷീര്‍ വയലിലിന്റെ പിന്തുണയോടെയാണ് ആദ്യ …

താപനില: വെള്ളിയാഴ്ചയും 3 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയരാന്‍ സാധ്യത

തിരുവനന്തപുരം: വെള്ളിയാഴ്ചയും കേരളത്തില്‍ മൂന്നു ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്നു കാലാവസ്ഥാ വകുപ്പ് മുന്നറിയിച്ചു.ഉയര്‍ന്ന ചൂടിനും സൂര്യാഘാതത്തിനും സൂര്യതാപത്തിനും നിര്‍ജലീകരണത്തിനും ഇതു ഇടയാക്കാമെന്നതിനാല്‍ പൊതുജനങ്ങള്‍ പകല്‍ 11 മണി മുതല്‍ 3 മണി വരെ നേരിട്ടു തുടര്‍ച്ചയായി സൂര്യതാപം ഏല്‍ക്കുന്നത് ഒഴിവാക്കണമെന്നു മുന്നറിയിപ്പില്‍ പറഞ്ഞു. പരമാവധി ശുദ്ധജലം കുടിക്കണം. മദ്യം, ചായ, കാപ്പി, ശീതള പാനീയങ്ങള്‍ എന്നിവ പകല്‍ സമയത്ത് ഒഴിവാക്കണം. അയഞ്ഞതും ഇളം നിറത്തിലുമുള്ള കോട്ടന്‍ വസ്ത്രങ്ങള്‍ ധരിക്കാന്‍ ശ്രദ്ധിക്കണം. പാദരക്ഷകളും തൊപ്പികളും …

അരിസോണയില്‍ രണ്ട് ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചു, 2 പേര്‍ മരിച്ചു

-പി പി ചെറിയാന്‍ അരിസോണ: ബുധനാഴ്ച രാവിലെ തെക്കന്‍ അരിസോണയിലെ ഒരു റീജിയണല്‍ വിമാനത്താവളത്തിന് സമീപം രണ്ട് ചെറുവിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ച് രണ്ട് പേര്‍ മരിച്ചു.ഒരു വിമാനം ‘അപ്രതീക്ഷിതമായി’ ലാന്‍ഡ് ചെയ്തപ്പോള്‍ മറ്റൊന്ന് റണ്‍വേയ്ക്ക് സമീപം തകര്‍ന്നു, തുടര്‍ന്ന് തീപിടിച്ചുവെന്ന് അന്വേഷകര്‍ പറഞ്ഞു.അരിസോണയിലെ റീജിയണല്‍ വിമാനത്താവളത്തിന് സമീപം കൂട്ടിയിടിച്ച സെസ്ന ലാന്‍കെയര്‍ വിമാനങ്ങളില്‍ രണ്ട് യാത്രക്കാര്‍ വീതം ഉണ്ടായിരുന്നുവെന്ന് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അറിയിച്ചു. അതേസമയം സെസ്ന ‘അപ്രതീക്ഷിതമായി’ ലാന്‍ഡ് ചെയ്തു, N.T.S.B. ഒരു ഇമെയില്‍ …

ഇന്ത്യയില്‍ ടെസ്ല ഫാക്ടറി നിര്‍മ്മിക്കുന്നതിനെ ട്രംപ് വിമര്‍ശിച്ചു

-പി പി ചെറിയാന്‍ വാഷിംഗ്ടണ്‍ ഡി സി : ഇന്ത്യയില്‍ ടെസ്ല ഫാക്ടറി നിര്‍മ്മിക്കാന്‍ ടെസ്ല സിഇഒ എലോണ്‍ മസ്‌ക് ശ്രമിച്ചാല്‍ അത് യുഎസിനെ പ്രതികൂലമായി ബാധിക്കുമെന്ന് ട്രംപ് പറഞ്ഞു. മസ്‌കിന് ഇന്ത്യയില്‍ ഒരു ഫാക്ടറി നിര്‍മ്മിക്കാന്‍ അവകാശമുണ്ടെന്ന് സമ്മതിച്ചെങ്കിലും അത്തരമൊരു നീക്കം യുഎസിനെ പ്രതികൂലമായി ബാധിക്കുമെന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു. ചൊവ്വാഴ്ച സംപ്രേഷണം ചെയ്ത ഫോക്‌സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത്.ടെസ്ല സിഇഒ എലോണ്‍ മസ്‌കിന് തന്റെ കാറുകള്‍ ഇന്ത്യയില്‍ വില്‍ക്കാന്‍ കഴിയില്ലെന്ന് …

വിവാഹം കഴിഞ്ഞാല്‍ മൂന്ന് നാള്‍ മലമൂത്ര വിസര്‍ജനം പാടില്ല; വിചിത്രമായ വിവാഹ ആചാരവുമായി ഒരു സമൂഹം

വിവാഹവുമായി ബന്ധപ്പെട്ട് വ്യത്യസ്തമായ നിരവധി ആചാരങ്ങളാണ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി നടത്തിവരുന്നത്. ആദിവാസി ഗ്രോത്ര വിഭാഗത്തിലുള്ളവരിലാണ് പലതരത്തിലുള്ള ആചാരം ഇന്നും നിലനില്‍ക്കുന്നത്. ഏറെയും പാരമ്പര്യത്തിനും ആചാരത്തിനും പ്രാധാന്യം നല്‍കി കൊണ്ടുള്ളവയായിരിക്കും. അത്തരത്തില്‍ ഒരു വിചിത്രമായ ആചാരമാണ് ഇന്‍ഡോനേഷ്യയിലെ ‘ടിഡോങ്ങ്’ എന്ന ഗോത്ര വിഭാഗം ആചരിക്കുന്നത്. വിവാഹ ശേഷം നവ ദമ്പതികള്‍ മൂന്ന് ദിവസങ്ങളോളം മുറിയില്‍ അടച്ചിരിക്കണം. ശുചിമിറിയില്‍ പോകാനും അവരെ അനുവദിക്കാറില്ല.ദാമ്പത്യ ബന്ധത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ഈ ഗോത്ര സമൂഹം ഇത്തരത്തില്‍ ഒരു ആചാരം നടത്തിവരുന്നത്. …

വയനാട്ടിലെ കുടുംബ കോടതിയില്‍ ബോംബ് ഭീഷണി

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ കുടുംബ കോടതിയില്‍ ബോംബ് ഭീഷണി. ഇ-മെയില്‍ വഴിയാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഉടന്‍ പൊലീസിലും ബോംബ് സ്‌ക്വാഡിലും വിവരമറിയിച്ചു. പൊലീസും ബോംബ് സ്‌ക്വാഡും സ്ഥലത്ത് ഒരു മണിക്കൂറോളം പരിശോധന നടത്തിയെങ്കിലും അസ്വാഭാവികമായ ഒന്നും കണ്ടെത്താനായില്ല. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. ആദ്യ രണ്ട് വരി ഇംഗ്ലീഷിലും ബാക്കി തമിഴിലുമായാണ് ഭീഷണി സന്ദേശം. നേരത്തെ സമാനമായ രീതിയില്‍ പൂക്കാട് വെറ്ററിനറി കോളേജില്‍ ബോംബ് ഭീഷണിയെന്ന് വ്യാജ സന്ദേശമെത്തിയിരുന്നു.

ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ മിണ്ടി കലിംഗിനെ ആദരിച്ചു

-പി പി ചെറിയാന്‍ ലോസ് ഏഞ്ചല്‍സ്(കാലിഫോര്‍ണിയ): നടി, നിര്‍മ്മാതാവ്, എഴുത്തുകാരി മിണ്ടി കലിംഗിനെ ഹോളിവുഡ് വാക്ക് ഓഫ് ഫെയിമില്‍ ഒരു നക്ഷത്രം നല്‍കി ആദരിച്ചു, ദീര്‍ഘകാല സുഹൃത്തും മുന്‍ സഹനടനുമായ ബിജെ നൊവാക് ചടങ്ങില്‍ പങ്കെടുത്തു.ദി ഓഫീസിലെ കെല്ലി കപൂര്‍ എന്ന കഥാപാത്രത്തിലൂടെ വ്യാപകമായി അംഗീകരിക്കപ്പെട്ട ദി മിണ്ടി പ്രോജക്റ്റ്, ദി സെക്‌സ് ലൈവ്‌സ് ഓഫ് കോളേജ് ഗേള്‍സ്, നെവര്‍ ഹാവ് ഐ എവര്‍ തുടങ്ങിയ ഹിറ്റ് പരമ്പരകള്‍ക്ക് പിന്നിലെ 45 കാരിയായ എഴുത്തുകാരിയും നടിയും സ്രഷ്ടാവുമായ …

പെരിയയില്‍ രണ്ട് ഓട്ടോ ഡ്രൈവര്‍മാര്‍ തൂങ്ങി മരിച്ച നിലയില്‍

കാസര്‍കോട്: പെരിയയിലെ രണ്ടു ഓട്ടോ ഡ്രൈവര്‍മാരെ വ്യത്യസ്ത സ്ഥലങ്ങളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഐഎന്‍ടിയുസി പ്രവര്‍ത്തകനും പെരിയ ഓട്ടോ സ്റ്റാന്റിലെ ഓട്ടോ ഡ്രൈവറുമായ പ്രേമനെ (42) വീടിനു സമീപത്ത് തൂങ്ങിയ നിലയില്‍ വ്യാഴാഴ്ച രാവിലെയാണ് കണ്ടെത്തിയത്. അസുഖം കാരണം വിഷമത്തിലായിരുന്നു പ്രേമന്‍. ഭാര്യയും രണ്ടു മക്കളുമുണ്ട്.ഓട്ടോ ഡ്രൈവര്‍ പെരിയ കൂടാനം, വള്ളിയാട്ടെ നാരായണന്റെ മകന്‍ സുധീഷി(40)നെ ബുധനാഴ്ച രാത്രിയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാരണം വ്യക്തമല്ല. ഇരുസംഭവങ്ങളിലുമായി ബേക്കല്‍ പൊലീസ് രണ്ടു കേസുകള്‍ രജിസ്റ്റര്‍ …

വോര്‍ക്കാടിയില്‍ കാണാതായ ഗൃഹനാഥന്റെ മൃതദേഹം കുളത്തില്‍

കാസര്‍കോട്: വോര്‍ക്കാടിയില്‍ നിന്ന് രണ്ടുദിവസം മുമ്പ് കാണാതായ ഗൃഹനാഥനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വോര്‍ക്കാടി നവെഡ്ര വയല്‍ സ്വദേശി സേവ്യര്‍ ഡിസൂസ(65) ആണ് മരിച്ചത്. വീടിന് 200 മീറ്റര്‍ അകലെ ബന്ധുവിന്റെ തോട്ടത്തിലെ കുളത്തിലാണ് വ്യാഴാഴ്ച ഉച്ചയോടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഭക്ഷണം കഴിച്ച് വീടിന് പുറത്തുപോയിരുന്നു. രാത്രി വൈകിയിട്ടും തിരിച്ചെത്താതിനെ തുടര്‍ന്ന് വീട്ടുകാര്‍ പരിസരങ്ങളിലും ബന്ധുവീടുകളിലും അന്വേഷണം നടത്തിയിരുന്നു. ബുധനാഴ്ച രാവിലെ മകന്‍ ചേതന്‍ നവീല്‍ ഡിസൂസ പിതാവിനെ കാണാനില്ലെന്ന് കാട്ടി …

ബസില്‍ കടത്തിക്കൊണ്ടു വന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ബംഗ്‌ളൂരുവില്‍ നിന്നു ബസില്‍ കടത്തിക്കൊണ്ടുവന്ന മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍. കണ്ണൂര്‍, ചിറക്കലിലെ കെ.പി ആകാശ് കുമാറി(26)നെയാണ് തലശ്ശേരി റേഞ്ച് എക്‌സൈസ് സംഘം പിടികൂടിയത്.ഇയാളില്‍ നിന്നു 4.87 ഗ്രാം എംഡിഎംഎ പിടികൂടിയതായി അധികൃതര്‍ അറിയിച്ചു. തലശ്ശേരി മേഖലയില്‍ മയക്കുമരുന്നു എത്തിക്കുന്ന പ്രധാന ഏജന്റാണ് ആകാശ് കുമാറെന്നു കൂട്ടിച്ചേര്‍ത്തു. എക്‌സൈസ് സംഘത്തില്‍ എഡ്വേര്‍ഡ്, സരിന്‍രാജ് എന്നിവരും ഉണ്ടായിരുന്നു.

നാട്ടിലേക്ക് വരാന്‍ നീങ്ങിത്തുടങ്ങിയ ട്രെയിനില്‍ ഓടി കയറാന്‍ ശ്രമം; മലയാളിയായ സ്‌റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം

ചെന്നൈ: ട്രെയിനിനടിയില്‍ പെട്ട് മലയാളി സ്റ്റേഷന്‍ മാസ്റ്റര്‍ക്ക് ദാരുണാന്ത്യം. തിരുവനന്തപുരം കീഴാരൂര്‍ സ്വദേശി അനുശേഖര്‍ (31) ആണ് മരിച്ചത്. മധുര കല്ലിഗുഡി സ്റ്റേഷനിലെ സ്റ്റേഷന്‍ മാസ്റ്ററായിരുന്നു. വ്യാഴാഴ്ച രാവിലെ ചെങ്കോട്ട-ഈറോഡ് ട്രെയിനില്‍ ഓടിക്കയറാന്‍ ശ്രമിക്കുമ്പോഴാണ് അപകടം. കാല്‍വഴുതി ട്രെയിനിന് അടിയിലേക്ക് വീഴുകയായിരുന്നു. സ്റ്റേഷനിലുള്ളവര്‍ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും സംഭവ സ്ഥലത്തുവെച്ചുതന്നെ അനുശേഖര്‍ മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കും.