അമ്മയും കുഞ്ഞും കുളത്തില്‍ മുങ്ങിമരിച്ച നിലയിൽ; സംഭവം പെർളയിൽ

കാസര്‍കോട്: അമ്മയെയും കുഞ്ഞിനെയും വീടിന് സമീപത്തുള്ള തോട്ടത്തിലെ കുളത്തില്‍ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പെർള ഏൽക്കാന ദഡ്ഡികെ മൂലയിലെ പരമേശ്വരി (42), മകള്‍ പത്മിനി (രണ്ടര) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ്‌ സംഭവം. ഭർത്താവ് ഈശ്വർ നായിക്ക് കൂലിപ്പണി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് ഭാര്യയെയും മകളെയും കാണാതായ വിവരം അറിഞ്ഞത്. വീട്ടിൽ കിടപ്പ് രോഗിയായ സഹോദരൻ ശിവപ്പ നായിക്ക് മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് തോട്ടത്തിലെ കുളത്തിൽ ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. കുളത്തില്‍ …

സ്റ്റേഡിയം റോഡ് ഇനി ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കറുടെ പേരില്‍; കാസര്‍കോടിന് ഇന്ന് ചരിത്ര മുഹൂര്‍ത്തം, ഗവാസ്‌കര്‍ക്ക് ആരാധകരുടെ ആവേശകരമായ വരവേല്‍പ്പ്

കാസര്‍കോട്: കാസര്‍കോടിന്റെ കായിക മേഖല വെള്ളിയാഴ്ച ചരിത്രം കുറിച്ചു. ഇന്ത്യന്‍ ക്രിക്കറ്റിന്റെ അഭിമാനതാരമായി തെളിഞ്ഞ് നില്‍ക്കുന്ന പത്മഭൂഷന്‍ സുനില്‍ മനോഹര്‍ ഗവാസ്‌കറുടെ പേര് കാസര്‍കോട് മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡിന് നാമകരണം ചെയ്തു. വെള്ളിയാഴ്ച വൈകീട്ട് നാലുമണിയോടെ മുന്‍സിപ്പല്‍ സ്റ്റേഡിയം റോഡ് കോര്‍ണറില്‍ എത്തിയ അദ്ദേഹത്തെ ജില്ലാ, താലൂക്ക് അധികൃതരും, മുന്‍സിപ്പല്‍ ഭാരവാഹികളും, ജനപ്രതിനിധികളും, രാഷ്ട്രീയ പ്രതിനിധികളും, കായിക-ക്രിക്കറ്റ് പ്രേമികളും ഹാര്‍ദമായി വരവേറ്റു. നാട്ടുകാരുടെ വലിയ സാന്നിധ്യവുമുണ്ടായിരുന്നു. റോഡ് കോര്‍ണറില്‍ സ്ഥാപിച്ച ഗവാസ്‌കറുടെ പേര് ആലേഖനം ചെയ്ത നാമഫലകം …

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസല്‍ അന്തരിച്ചു

കോട്ടയം: സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എവി റസല്‍ അന്തരിച്ചു. അര്‍ബുദ രോഗ ബാധിതനായ അദ്ദേഹം ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികില്‍സയിരിക്കെയാണ് അന്ത്യം സംഭവിച്ചത്. ഡിവൈഎഫ്ഐ സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്ര കമ്മിറ്റിയംഗവും ഏഴുവര്‍ഷം ജില്ലാ സെക്രട്ടറിയുമായിരുന്നു.സിഐടിയു അഖിലേന്ത്യാ വര്‍ക്കിങ് കമ്മിറ്റി അംഗമാണ്. സെക്രട്ടറിയായിരുന്ന വി എന്‍ വാസവന്‍ നിയമസഭാംഗമായതോടെയാണ് റസലിനെ ജില്ലാ സെക്രട്ടറിയായി ആദ്യം തെരഞ്ഞെടുത്തത്.1981 മുതല്‍ സിപിഐ എം അംഗം. 28 വര്‍ഷമായി ജില്ലാ കമ്മിറ്റി അംഗമാണ്. 13 വര്‍ഷം ചങ്ങനാശേരി ഏരിയ സെക്രട്ടറിയായിരുന്നു. …

ചരിത്രം രചിക്കാന്‍ കേരളം, ആദ്യമായി രഞ്ജി ട്രോഫി ഫൈനലില്‍

അഹമ്മദാബാദ്: അടിമുടി സസ്പെന്‍സ് നിറഞ്ഞ ത്രസിപ്പിക്കുന്ന സെമിപോരാട്ടത്തില്‍ കേരളം രഞ്ജി ട്രോഫി ഫൈനലിലെത്തി. സെമി ഫൈനലില്‍ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ കേരളംഅവസാന നിമിഷം വരെ പോരാടിയാണ് ഗുജറാത്തിനെ കീഴടങ്ങിയത്. ആദ്യ ഇന്നിങ്സിലെ രണ്ട് റണ്‍സ് ലീഡാണ് കേരളത്തിന് ചരിത്ര നേട്ടം സമ്മാനിച്ചത്. നാലാം ദിവസത്തിലേക്ക് മത്സരം എത്തിയതോടെ ആദ്യ ഇന്നിങ്സിലെ ലീഡ് ഫൈനല്‍ പ്രവേശനം ഉറപ്പിക്കും എന്ന നിലയിലായിരുന്നു മത്സരം പുരോഗമിച്ചിരുന്നത്.ആദ്യ ഇന്നിങ്സില്‍ കേരളം ഉയര്‍ത്തിയ 457 റണ്‍സ് പിന്തുടര്‍ന്ന ഗുജറാത്ത് 455 റണ്‍സെടുത്തു പുറത്തായി.വെള്ളിയാഴ്ച …

വേദനയില്ലാത്ത ലോകത്തേക്ക്; മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ ആന ചരിഞ്ഞു

കൊച്ചി: മസ്തകത്തില്‍ മുറിവേറ്റ അതിരപ്പള്ളിയിലെ കൊമ്പന്‍ ചരിഞ്ഞു. കഴിഞ്ഞ ദിവസം ആനയെ മയക്കുവെടി വച്ച് പിടികൂടി കോടനാട് അഭയാരണ്യത്തിലെത്തിച്ചിരുന്നു. അവിടെ ചികിത്സയിലിരിക്കെയാണ് കാട്ടുകൊമ്പന്‍ ചരിഞ്ഞത്. ഹൃദയാഘാതം മൂലമാണ് ആന ചരിഞ്ഞതെന്നാണ് വിവരം. ആന ഭക്ഷണവും വെള്ളവും വെള്ളിയാഴ്ച രാവിലെ വരെ കഴിച്ചിരുന്നു. പക്ഷേ ചികിത്സക്കിടെ ആന കുഴഞ്ഞുവീഴുകയായിരുന്നു.പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവുകയുള്ളൂവെന്നും വാഴച്ചാല്‍ ഡി.എഫ്.ഒ. കുറിപ്പിലൂടെ വ്യക്തമാക്കി.കൊമ്പന്റെ മസ്തകത്തില്‍ ഒരടി താഴ്ചയിലുള്ള മുറിവുണ്ടായിരുന്നതില്‍ കൊമ്പന്‍ പൂര്‍ണമായും ആരോഗ്യപ്രവര്‍ത്തകരുടെ നിരീക്ഷണത്തിലായിരുന്നു. ആന ഭക്ഷണമെടുത്ത് തുടങ്ങിയെന്നത് കഴിഞ്ഞ ദിവസത്തെ ആശ്വാസ …

വികസന സ്വപ്നങ്ങള്‍ ഇവിടെ പൂവിടും; ഇന്‍വെസ്റ്റ് കേരള ഉച്ചകോടിക്ക് കൊച്ചിയില്‍ തുടക്കം, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു

കൊച്ചി: കേരളത്തിലെത്തുന്ന നിക്ഷേപകര്‍ ചുവപ്പുനാട കുരുക്കിനെ കുറിച്ച് ഇനി ആശങ്കപ്പെടേണ്ടെന്നുംവ്യവസായത്തിനുള്ള അനുമതികളും ലൈസന്‍സുകളും ചുവപ്പുനാടയില്‍പ്പെടാതെ സംരംഭകര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.കേരളത്തെ നിക്ഷേപകരുടെ സ്വന്തം നാടാക്കുകയും സംസ്ഥാനത്തിന്റെ വികസനം അടുത്തഘട്ടത്തിലേക്കു കടക്കുകയുമെന്ന ലക്ഷ്യത്തോടെ സംസ്ഥാന സര്‍ക്കാര്‍ കൊച്ചി ലുലു ബോള്‍ഗാട്ടി ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഇന്‍വെസ്റ്റ് കേരള ഉച്ചക്കോടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മാനവവിഭവശേഷി വികസനത്തില്‍ കേരളം കൈവരിച്ചത് അഭിമാനനേട്ടമാണ്.വ്യവസായങ്ങള്‍ക്കു വലിയ പിന്തുണയാണ് വികസനത്തിന്റെ ഫെസിലിറ്റേറ്റര്‍ എന്ന നിലയില്‍ സംസ്ഥാന സര്‍ക്കാര്‍ നല്‍കുന്നത്. …

വഴിയാത്രക്കാരിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടി; വാച്ചുമാന്റെ കന്നി മോഷണം തന്നെ പാളി, മുക്കുപണ്ടമാണെന്നു മനസ്സിലായത് പൊലീസ് പൊക്കിയപ്പോള്‍

കണ്ണൂര്‍: വഴിയാത്രക്കാരിയായ വയോധികയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ചോടിയ വാച്ചുമാന്‍ അറസ്റ്റില്‍. കണ്ണൂരിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ വാച്ചുമാനും മയ്യില്‍, നാറാത്തു സ്വദേശിയുമായ ഇബ്രാമി(41)നെയാണ് ഇന്‍സ്‌പെക്ടര്‍ ശ്രീജിത്ത് കൊടേരിയും സംഘവും അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച ഉച്ചയോടെ പള്ളിക്കുന്ന്, പുള്‍മുക്കിലെ കാര്‍ത്യായനി(71)യുടെ കഴുത്തില്‍ നിന്നാണ് സ്‌കൂട്ടറിലെത്തിയ ഇബ്രാഹിം മാല പൊട്ടിച്ചോടിയത്. കുടയും ചൂടി റോഡരുകില്‍ കൂടി നടന്നു പോവുകയായിരുന്നു കാര്‍ത്യായനി. ഇതിനിടയില്‍ സ്‌കൂട്ടറില്‍ എത്തിയ ആള്‍ കാര്‍ത്യായനിയുടെ കഴുത്തില്‍ നിന്നു മാല പൊട്ടിച്ച് രക്ഷപ്പെടുകയായിരുന്നു. നിലവിളി കേട്ട് ഓടിയെത്തിയ …

പറഞ്ഞത് അനുസരിക്കാന്‍ തയ്യാറായില്ല; അടുക്കളയില്‍ നിന്ന മാതാവിനെ മകന്‍ പിന്നില്‍ നിന്ന് ചെന്ന് വെട്ടി, ഗ്യാസുകുറ്റി കൊണ്ട് തലയ്ക്കടിച്ചു, മലപ്പുറത്തു നടന്നത് അതിക്രൂരമായ കൊല

മലപ്പുറം: കല്‍പ്പകഞ്ചേരിയില്‍ മാതാവിനെ മകന്‍ വെട്ടിക്കൊലപ്പെടുത്തി. കല്‍പ്പകഞ്ചേരിയിലെ കാവുപുരയിലെ ആമിന(62)യാണ് കൊല്ലപ്പെട്ടത്. മാനസിക വെല്ലുവിളി നേരിടുന്ന മകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.വെള്ളിയാഴ്ച രാവിലെ ഏഴ് മണിയോടെയായിരുന്നു ക്രൂര കൊലപാതകം. ആമിനയും ഭര്‍ത്താവും മാനസിക വെല്ലുവിളി നേരിടുന്ന മകനുമാണ് ഒരു വീട്ടില്‍ താമസിക്കുന്നത്. കൃത്യം നടക്കുന്ന സമയത്ത് ആമിനയുടെ ഭര്‍ത്താവ് ഇറച്ചിക്കടയിലേക്ക് ജോലി ചെയ്യുന്നതിനായി പോയിരിക്കുകയായിരുന്നു.മകന്‍ ചില ആവശ്യങ്ങള്‍ പറഞ്ഞപ്പോള്‍ ആമിന അത് കേള്‍ക്കാന്‍ കൂട്ടാക്കിയില്ല. ഇതില്‍ കോപാകുലനായ മകന്‍ അടുക്കളയിലായിരുന്ന ആമിനയുടെ പിന്നിലൂടെ ചെന്ന് അപ്രതീക്ഷിതമായി കത്തിയെടുത്ത് വെട്ടുകയായിരുന്നു. …

അമ്പലത്തറയില്‍ തെരുവുനായയെ പുലി കൊന്നുതിന്ന നിലയില്‍; നാട്ടുകാര്‍ ഭീതിയില്‍, തട്ടുമ്മലില്‍ എത്തിയത് മീങ്ങോത്ത് കണ്ട അതേ പുലിയെന്നു സംശയം

കാസര്‍കോട്: പുല്ലൂര്‍-പെരിയ പഞ്ചായത്തിലെ പാറപ്പള്ളിയിലും പുലിയിറങ്ങി. തട്ടുമ്മല്‍ ഭാഗത്താണ് പുലിയിറങ്ങിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ 5.30ന് റബ്ബര്‍ ടാപ്പിംഗിനു പോയ ആളാണ് തെരുവു നായയുടെ പാതി തിന്ന ജഡം കണ്ടത്. പിന്‍ഭാഗം ഭക്ഷിച്ച നിലയിലായിരുന്നു ജഡം. സ്ഥിരമായി കുമ്പള ഭാഗത്ത് അലഞ്ഞു തിരിയുന്ന തെരുവു നായയാണ് പുലിയുടെ ഇരയായത്. വിവരമറിഞ്ഞ് പൊലീസും വനപാലകരും സ്ഥലത്തെത്തി തെരച്ചില്‍ ആരംഭിച്ചു. ഏതാനും ദിവസങ്ങള്‍ക്കു മുമ്പ് മീങ്ങോത്തെ റബ്ബര്‍ തോട്ടത്തിലും പുലിയെ കണ്ടിരുന്നു. ടാപ്പിംഗിനു പോയ തൊഴിലാളികളാണ് അന്നു പുലിയെ കണ്ട വിവരം …

ആ കുഞ്ഞുങ്ങള്‍ ഒന്നുപറക്കട്ടെ, സ്വിച്ച് ബോര്‍ഡില്‍ കിളിക്കൂട്, വീടുപണി തല്‍ക്കാലം നിര്‍ത്തിവച്ച് പാണത്തൂരിലെ ഗൃഹനാഥന്‍

കാസര്‍കോട്: നിര്‍മാണം നടക്കുന്ന പാണത്തൂര്‍ പള്ളിക്കാലിലെ ചാപ്പക്കാല്‍ കുഞ്ഞഹമ്മദിന്റെ വീട്ടില്‍ പുതിയ അതിഥികളെത്തി. വീടിനകത്തെ സ്വിച്ച് ബോര്‍ഡിലാണ് ഇരട്ടത്തലച്ചി ഇനത്തിലെ പക്ഷി കൂട് കെട്ടിയിരിക്കുന്ന കാഴ്ച. കൂട്ടിനുള്ളില്‍ മുട്ടവിരിഞ്ഞ് മൂന്നു കിളിക്കുഞ്ഞുങ്ങള്‍. പറക്കമുറ്റാത്ത കുഞ്ഞുങ്ങളെ കണ്ടതോടെ വീട്ടുടമ വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചു. തുടര്‍ന്ന് വനപാലകരായ റെജി, വിനീത്, പ്രവീണ്‍, പ്രകാശന്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയപ്പോള്‍ കൂട് മാറ്റാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. സംരക്ഷണമാണ് ഇനി ആവശ്യം. പിന്നെ കുഞ്ഞഹമ്മദും കുടുംബവും ഒന്നും ചിന്തിച്ചില്ല, അവരുടെ അതിജീവനത്തിനായി വീടുപണി …

സിപിഎം നേതാവ് പുല്ലൂര്‍, തട്ടുമ്മലിലെ ടി.വി കരിയന്‍ അന്തരിച്ചു

കാസര്‍കോട്: സിപിഎം നേതാവും പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്ത് അംഗവുമായ പുല്ലൂര്‍, തട്ടുമ്മലിലെ ടി.വി കരിയന്‍ (68) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ വീട്ടില്‍ വച്ച് ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്നായിരുന്നു അന്ത്യം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൃതദേഹം മാവുങ്കാല്‍ സഞ്ജീവിനി ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: നിര്‍മ്മല. മക്കള്‍: വിനോദ്, മനു. മരുമക്കള്‍: രസ്‌ന, വിനീത. സിപിഎം കാഞ്ഞങ്ങാട് ഏരിയാ കമ്മിറ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്ന ടി.വി കരിയന്‍ നേരത്തെ ബീഡി തൊഴിലാളിയായിരുന്നു. ഡിവൈഎഫ്‌ഐ, കര്‍ഷക സംഘം, കര്‍ഷക …

മറ്റൊരാളുമായി വിവാഹം തീരുമാനിച്ച യുവതിയെ കാമുകന്‍ കാറിനകത്തുവച്ച് കഴുത്ത് ഞെരിച്ചുകൊന്നു, യുവതിയുടെ ഷാള്‍ ഉപയോഗിച്ച് യുവാവ് മരത്തില്‍ തൂങ്ങിമരിച്ചു

കാമുകിയെ കാറിനുള്ളില്‍ വച്ച് കഴുത്ത് ഞെരിച്ചുകൊലപ്പെടുത്തി കാമുകന്‍ ജീവനൊടുക്കി. ചിക്മംഗളൂരുദാസറഹള്ളിയിലാണ് ദാരുണ സംഭവം നടന്നത്. ശിവമോഗ ഭദ്രാവതി സ്വദേശിയും കാര്‍ ഡ്രൈവറുമായ മധു(30), സുഹൃത്ത് മഗഡിയിലെ പൂര്‍ണിമ(28) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാവിലെയാണ് ദസറഹള്ളിയിലെ ഒരു കാപ്പിത്തോട്ടത്തിനുള്ളില്‍ ഇരുവരുടെയും മൃതദേഹങ്ങള്‍ നാട്ടുകാര്‍ കണ്ടെത്തിയത്. കാര്‍ ഡ്രൈവറായി ജോലി ചെയ്തിരുന്ന മധുവും അധ്യാപികയായ പൂര്‍ണിമയും കഴിഞ്ഞ നാലഞ്ചുവര്‍ഷമായി അടുപ്പത്തിലായിരുന്നു. പൂര്‍ണിമയുടെ വീടിനടുത്തുള്ള ഒരു വാടക വീട്ടിലാണ് മധു താമസിച്ചിരുന്നത്. ഇവരുടെ ബന്ധത്തിനെ പൂര്‍ണിമയുടെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു. …

ജോലി സ്ഥലത്തു വാക്കുതര്‍ക്കം: സഹതൊഴിലാളിയെ മണ്‍വട്ടി കൊണ്ട് ആക്രമിച്ചു

കാസര്‍കോട്: ജോലി സ്ഥലത്തുണ്ടായ വാക്കു തര്‍ക്കത്തെ തുടര്‍ന്ന് സഹതൊഴിലാളിയെ മണ്‍വട്ടി കൊണ്ട് അക്രമിച്ചതായി പരാതി. പരിക്കേറ്റ മൊഗ്രാല്‍, കുട്യാന്‍വളപ്പിലെ കെ. അലി (35)യെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൊഗ്രാല്‍പുത്തൂര്‍, കടവത്തെ മണല്‍വാരല്‍ തൊഴിലാളിയാണ്. വ്യാഴാഴ്ച ഉച്ചയ്ക്ക് ജോലിക്കിടയിലുണ്ടായ വാക്കു തര്‍ക്കത്തിനിടയില്‍ ഷെരീഫ് എന്ന സഹതൊഴിലാളിയാണ് മണ്‍വട്ടി കൊണ്ട് തലയ്ക്കടിച്ചതെന്നു പരിക്കേറ്റു ആശുപത്രിയില്‍ കഴിയുന്ന അലി പറഞ്ഞു.

ഫോര്‍ട്ട് റോഡിലെ എന്‍. ലീല അന്തരിച്ചു

കാസര്‍കോട്: ഫോര്‍ട്ട്‌റോഡ്, ഹനുമാന്‍ ക്ഷേത്രത്തിനു സമീപത്തെ കോട്ടെഹൗസില്‍ നാരായണന്റെ ഭാര്യ എന്‍. ലീല (67) അന്തരിച്ചു. പരേതരായ മാലിംഗ-ജാനകി ദമ്പതികളുടെ മകളാണ്. മക്കള്‍: നിഷ, സ്മിത, ശ്രുതി, പൂജ, സന്തോഷ്. മരുമക്കള്‍: മഹേഷ്, നവീന്‍, രഘു, സതീഷ. സഹോദരങ്ങള്‍: ദിവാകര, വിജയ, പരേതരായ പത്മ, രവി.

ആണ്ടി മൂസോറും പാറ്റേട്ടിയും ഭാഗം-5 | Kookkanam Rahman

പ്രക്കാനത്തിന് പല പ്രത്യേകതകളുണ്ട്. അതില്‍ ഒന്നാണ് ആളുകളുടെ പേര്. പെണ്ണുങ്ങളുടെ മിക്കവരുടെയും പേര് ‘ചിരി’ എന്നാണ്. പാറക്കെ ചിരി, കാരിക്കുട്ടീരെ ചിരി, പടിഞ്ഞാറെ ചിരി, അപ്പൂന്റെ ചിരി, എന്നൊക്കെയാണ്. പിന്നെ ആണ്‍പിറന്നോരുടെ പേരുകള്‍ അമ്പുവെന്നായിക്കും. കുഞ്ഞമ്പു, വലിയമ്പു ചെറിയമ്പു, വെളുത്തമ്പു, കറുത്തമ്പു, കുണ്ടിലമ്പു തുടങ്ങിയവയാണ്. ഈ ചിരിപ്പേരുള്ളവരെല്ലാം എന്നും ചിരിച്ചു കൊണ്ടേ സംസാരിക്കൂ. എന്ത് വിഷമം അനുഭവിക്കുന്നുണ്ടെങ്കിലും അതൊന്നും പുറത്തു കാണിക്കാതെ ചിരിച്ചു കൊണ്ട് ദു:ഖത്തെ അവര്‍ നേരിടും. ഈ ചിരിമാരൊന്നും മാറ് മറക്കാറില്ല. നല്ല ആരോഗ്യവതികളാണ്. …

പുത്തന്‍ കാറില്‍ കടത്തുകയായിരുന്ന 21.5 ഗ്രാം എംഡിഎംഎ പിടികൂടി; മയക്കുമരുന്നു കേസില്‍ 5 വര്‍ഷം തടവ് ശിക്ഷ അനുഭവിച്ച് ജയിലില്‍ നിന്നിറങ്ങിയ ഉപ്പള സ്വദേശിയടക്കം 4 പേര്‍ അറസ്റ്റില്‍

കാസര്‍കോട്: പുത്തന്‍ സ്വിഫ്റ്റ് കാറില്‍ കുമ്പളയിലേക്ക് കടത്തുകയായിരുന്ന 21.5 ഗ്രാം എംഡിഎംഎയുമായി നാലു പേര്‍ അറസ്റ്റില്‍. ഉപ്പള, കൊടിബയലിലെ ഇബ്രാഹിം സിദ്ദിഖ്(33), കാസര്‍കോട്, അഡുക്കത്ത്ബയല്‍ സ്വദേശികളായ മുഹമ്മദ് സാലി (49), മുഹമ്മദ് സവാദ് (28), ഉപ്പള പ്രതാപ് നഗറിലെ മൂസ ഷരീഫ് (30) എന്നിവരെയാണ് കുമ്പള ഇന്‍സ്‌പെക്ടര്‍ കെ.പി വിനോദ് കുമാറും സംഘവും അറസ്റ്റു ചെയ്തത്. ജില്ലാ പൊലീസ് മേധാവി ഡി. ശില്‍പ്പക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നാണ് മയക്കുമരുന്നു വേട്ട നടത്തിയത്. എസ്‌ഐ കെ. ശ്രീജേഷ്, …

മുഴ നീക്കാന്‍ ശസ്ത്രക്രിയ; അണ്ഡാശയം മുഴുവന്‍ നീക്കം ചെയ്തതായി പരാതി, ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു

കാസര്‍കോട്: മുഴ നീക്കം ചെയ്യുന്നതിനുള്ള ശസ്ത്രക്രിയക്കിടയില്‍ അണ്ഡാശയം പൂര്‍ണ്ണമായി മുറിച്ചു മാറ്റിയതായി പരാതി. യുവതി നല്‍കിയ പരാതി പ്രകാരം ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. കൊളവയല്‍, കാറ്റാടി സ്വദേശിനിയുടെ പരാതി പ്രകാരം നോര്‍ത്ത് കോട്ടച്ചേരിയിലെ പത്മ പോളിക്ലിനിക്കിലെ ഡോ. രേഷ്മ സുവര്‍ണ്ണയ്‌ക്കെതിരെയാണ് ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തത്. വയറു വേദനയെ തുടര്‍ന്നാണ് യുവതി ഡോക്ടറെ സമീപിച്ചത്. പരിശോധനയില്‍ വലതു ഭാഗത്തെ അണ്ഡാശയത്തില്‍ മുഴയുള്ളതായും ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യണമെന്നും ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. ഇതു പ്രകാരം 2021 സെപ്തംബര്‍ 27ന് …

റീൽ ചിത്രീകരണത്തിന്റെ ഭാഗമായി പാറക്കെട്ടിൽ നിന്ന് നദിയിലേക്ക് ചാടി; ഒഴുക്കിൽപ്പെട്ട യുവ വനിതാ ഡോക്ടറെ കാണാതായി, അവസാന നിമിഷങ്ങള്‍ പകര്‍ത്തി സുഹൃത്ത്

കോപ്പള: റീൽ ചിത്രീകരണത്തിനായി പാറക്കെട്ടിൽ നിന്ന് നദിയിൽ ചാടി ഒഴുക്കിൽപ്പെട്ട യുവ വനിതാ ഡോക്ടറെ കാണാതായി. തെലങ്കാനയിലെ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടറായ അനന്യ മോഹൻ റാവു (26) ആണ് ഒഴുക്കിൽപ്പെട്ടത്. ബുധനാഴ്ച രാവിലെ കർണാടക തുംഗഭദ്ര നദിയിലാണ് സംഭവം. ഹൈദരാബാദിലെ നാംപള്ളി സ്വദേശിയായ അനന്യ. സുഹൃത്തുക്കൾക്ക് ഒപ്പം അവധിക്കാലം ആഘോഷിക്കാനായി കർണാടകയിലെ കോപ്പാള ജില്ലയിൽ എത്തുകയായിരുന്നു. താമസിച്ചിരുന്ന ഗസ്റ്റ്ഹൗസിന് പിന്നിലുള്ള തുംഗഭദ്ര നദിയിൽ റീൽ ചിത്രീകരിക്കാൻ ബുധനാഴ്ച ചെന്നിരുന്നു. റീൽസ് എടുക്കുന്നതിന്റെ ഭാഗമായാണ് യുവ ഡോക്ടർ …