Thalangara-Palakunn Cheerumba Bhagavathy Temple

തളങ്കര പാലക്കുന്ന് ശ്രീ ചീരുംബ ഭഗവതി ക്ഷേത്രം നാടോതി ഉൽസവം 4ന്

കാസർകോട് : ശ്രീ ഭഗവതി സേവാ സംഘത്തിന്റെ നേതൃത്വത്തിൽ തളങ്കര പാലക്കുന്ന് ശ്രീ ചീരുംബ ഭഗവതി ക്ഷേത്രത്തിൽ നാടോതി ഉൽസവം ചൊവ്വാഴ്ച നടക്കും . രാവിലെ കലശാട്ട് തുടർന്ന് കൊടിയില വെക്കൽ, പ്രസാദ വിതരണം, അന്നദാനം എന്നിവ ഉണ്ടാകും . ഉൽസവത്തിന്റെ ഭാഗമായി ഉള്ള കുല കൊത്തൽ 26ന് നടന്നു.

16 കാരിയെ തൊക്കോട്ടുനിന്ന് മഞ്ചേശ്വരത്തേയ്ക്ക് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം; മൂന്നു യുവാക്കള്‍ക്ക് 20 വര്‍ഷം കഠിന തടവ്

മംഗ്‌ളൂരു: പതിനാറുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ട ബലാത്സംഗത്തിനു ഇരയാക്കിയ കേസില്‍ മൂന്നു യുവാക്കളെ 20 വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. മംഗ്ളൂരു, മുളൂര്‍, കിന്നിക്കമ്പാലയിലെ മുഹമ്മദ് ഷാക്കിര്‍ എന്ന ഷാക്കിര്‍ (26), കാര്‍ക്കള, ഗുഡ്ഡെ സ്വദേശി സമദ് എന്ന അബ്ദുല്‍ സമദ്(32), അഭി (27) എന്നിവരെയാണ് മംഗ്ളൂരു പ്രത്യേക പോക്സോ കോടതി ശിക്ഷിച്ചത്.2021 ഡിസംബര്‍ 7ന് ഉള്ളാള്‍ തൊക്കോട്ട് ബസ്സ്റ്റാന്റില്‍ നിന്നും മൊബൈല്‍ ഫോണും പുത്തന്‍ വസ്ത്രങ്ങളും വാഗ്ദാനം ചെയ്ത് സമദും ഷാക്കിറും ചേര്‍ന്ന് പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ചു. പിന്നീട് …

കല്യാണപ്പിറ്റേന്ന് നവവധുവിന്റെ സ്വര്‍ണ്ണവുമായി നവവരന്‍ വിദേശത്തേയ്ക്ക് മുങ്ങി; സേവ് ദ ഡേറ്റിന്റെ മറവില്‍ റിസോര്‍ട്ടിലെത്തിച്ച് പീഡിപ്പിച്ചതായി പരാതി

കോട്ടയം: കല്യാണ പിറ്റേന്ന് നവവധുവിന്റെ സ്വര്‍ണ്ണാഭാരണങ്ങളുമായി നവവരന്‍ മുങ്ങി. വധുവിന്റെ വീട്ടുകാര്‍ നല്‍കിയ പ്രകാരം റാന്നി സ്വദേശിക്കെതിരെ കടുത്തുരുത്തി പൊലീസ് അന്വേഷണം തുടങ്ങി.ജനുവരി 23ന് ആയിരുന്നു ഇവരുടെ വിവാഹം. അടുത്ത ദിവസം വധുവിനെ അവരുടെ വീട്ടിലാക്കിയ ശേഷം വരന്‍ കടന്നു കളയുകയായിരുന്നുവെന്നു പരാതിയില്‍ പറഞ്ഞു. പിന്നീട് അന്വേഷിച്ചപ്പോഴാണ് യുവാവ് വിദേശത്തേയ്ക്ക് കടന്നുവെന്നു വ്യക്തമായതെന്നു പരാതിയില്‍ പറഞ്ഞു.വിവാഹ സമയത്ത് നല്‍കിയ സ്വര്‍ണ്ണാഭരണങ്ങള്‍ കൈക്കലാക്കിയെന്നും സേവ് ദ ഡേറ്റിന്റെ മറവില്‍ യുവതിയെ കുമരകത്തെ റിസോര്‍ട്ടില്‍ എത്തിച്ച് പീഡിനത്തിനു ഇരയാക്കിയെന്നും പരാതിയില്‍ …

ജില്ലയില്‍ പരക്കെ പൊലീസ് റെയ്ഡ്; ആറ് പിടികിട്ടാപ്പുള്ളികളും 81 വാറന്റ് പ്രതികളും പിടിയില്‍

കാസര്‍കോട്: ജില്ലാ പൊലീസ് മേധാവി ഡി ശില്‍പ്പയുടെ നിര്‍ദ്ദേശപ്രകാരം കാസര്‍കോട് ജില്ലയില്‍ പരക്കെ പൊലീസ് റെയ്ഡ്. വിദ്യാനഗര്‍ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നു രണ്ടുവീതം പിടികിട്ടാപ്പുള്ളികളെ അറസ്റ്റു ചെയ്തു. കാസര്‍കോട്, ഹൊസ്ദുര്‍ഗ്ഗ് സ്‌റ്റേഷന്‍ പരിധികളില്‍ നിന്നു ഓരോ പിടികിട്ടാപ്പുള്ളികളെയും പിടികൂടി.മറ്റു പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്നായി 81 വാറന്റ് പ്രതികളെയും പിടികൂടി. ശനിയാഴ്ച രാവിലെ എല്ലാ പൊലീസ് സ്റ്റേഷന്‍ പരിധികളിലും ഒരേ സമയത്താണ് പൊലീസ് റെയ്ഡ് നടത്തിയത്. പിടിയിലായവരെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.

രാത്രിയാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ള; ഗള്‍ഫിലേക്ക് മുങ്ങിയ സംഘത്തലവന്‍ അറസ്റ്റില്‍

കണ്ണൂര്‍: രാത്രിയാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിക്കുന്ന സംഘത്തലവന്‍ അറസ്റ്റില്‍. കൂത്തുപറമ്പ്, കമ്പിത്തൂണിലെ ബങ്കണച്ചാല്‍, സഹലാല്‍ ഹൗസില്‍ മുഹമ്മദ് സയിദ് സഹലാ (25)ണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ശനിയാഴ്ച പുലര്‍ച്ചെ അറസ്റ്റിലായത്.2024 മെയ് 25ന് രാത്രി എരഞ്ഞോളി പാലത്തില്‍ വച്ച് മാനന്തേരി, സഹീല മന്‍സിലിലെ മിദ്‌ലാജിനെ തട്ടിക്കൊണ്ടു പോയ കേസിലാണ് അറസ്റ്റിലായത്. ബൈക്കില്‍ സഞ്ചരിക്കുകയായിരുന്നു മിദ്‌ലാജ്. എരഞ്ഞോളി പാലത്തില്‍ എത്തിയതോടെ എട്ടംഗസംഘം തടഞ്ഞു നിര്‍ത്തി തട്ടിക്കൊണ്ടു പോയി മര്‍ദ്ദിച്ചു അവശനാക്കിയ ശേഷം ബൈക്കുമായി കടന്നു കളഞ്ഞുവെന്നാണ് കേസ്. കേസില്‍ മുഹമ്മദ്, …

പത്തുവയസ്സുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനു ഇരയാക്കി; എരിയാല്‍ സ്വദേശിയായ 63കാരന്‍ അറസ്റ്റില്‍

കാസര്‍കോട്: നടന്നുപോവുകയായിരുന്ന പത്തുവയസ്സുകാരനെ പ്രലോഭിപ്പിച്ച് വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോയി പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയതായി പരാതി. പോക്‌സോ കേസെടുത്ത കാസര്‍കോട് പൊലീസ് പ്രതിയെ അറസ്റ്റു ചെയ്തു. എരിയാല്‍ സ്വദേശിയായ മുഹമ്മദ് പി.കെ (62)യെ ആണ് അറസ്റ്റു ചെയ്തത്. ജനുവരി 16ന് ആണ് കേസിനാസ്പദമായ സംഭവം. പീഡനത്തിനു ഇരയായ കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

സുങ്കതക്കട്ടയിലെ ലളിത അന്തരിച്ചു

കാസര്‍കോട്: വൊര്‍ക്കാടി, സുങ്കതക്കട്ടയിലെ പരേതനായ സുബ്രായ ബെല്യായയുടെ ഭാര്യ ലളിത (92) അന്തരിച്ചു. മക്കള്‍: ഗംഗാധര, കുസുമാവതി, ഹൈമാവതി, ശശികല, രവീന്ദ്ര, പരേതനായ ജനാര്‍ദ്ദന. മരുമക്കള്‍: മീനാക്ഷി, ദാമോദര, ചന്ദ്രശേഖര, പുരന്ധര, സവിത, ശാന്ത.

ലോഡ്ജില്‍ മുറിയെടുത്ത് മയക്കുമരുന്നു വില്‍പ്പന; 48 ഗ്രാം എംഡിഎംഎയുമായി 3 പേര്‍ അറസ്റ്റില്‍

കണ്ണൂര്‍: തളിപ്പറമ്പിലെ ലോഡ്ജില്‍ എക്‌സൈസ് സംഘം നടത്തിയ റെയ്ഡില്‍ 48 ഗ്രാം എംഡിഎംഎയുമായി മൂന്നു പേര്‍ അറസ്റ്റില്‍. കണ്ണൂര്‍, പുതിയങ്ങാടിയിലെ ഷുഹൈല്‍ (36), മലപ്പുറം, എടപ്പാള്‍ സ്വദേശികളായ മുബ്‌സീര്‍ (25), രാജേഷ് (36) എന്നിവരെയാണ് തളിപ്പറമ്പ് എക്‌സൈസ് റെയ്ഞ്ച് ഇന്‍സ്‌പെക്ടര്‍ എ.ബി തോമസും സംഘവും പിടികൂടിയത്.ലോഡ്ജില്‍ മുറിയെടുത്ത് താമസിച്ച് മയക്കുമരുന്നു ചെറിയ പാക്കറ്റുകളിലാക്കി ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കലാണ് സംഘത്തിന്റെ രീതിയെന്നു അധികൃതര്‍ പറഞ്ഞു. അറസ്റ്റിലായവരില്‍ നിന്നു മൂന്നു മൊബൈല്‍ ഫോണുകള്‍, മയക്കുമരുന്നു ഉപയോഗിക്കാനുള്ള ട്യൂബുകള്‍ എന്നിവ കണ്ടെടുത്തു.അസിസ്റ്റന്റ് …

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസ്; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി അറസ്റ്റില്‍. പശ്ചിമബംഗാള്‍, കൃഷ്ണപുരിയിലെ ഗോലം മുഹമ്മദ് മണ്ഡല്‍ എന്ന പ്യാരി (25)യെ ആണ് വിദ്യാനഗര്‍ എസ്.ഐ ഉമേശിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.2022ല്‍ ആണ് പ്യാരിക്കെതിരെ വിദ്യാനഗര്‍ പൊലീസ് പോക്‌സോ പ്രകാരം കേസെടുത്ത് അറസ്റ്റു ചെയ്തത്. മാസങ്ങളോളം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങി മുങ്ങുകയായിരുന്നു. കേസിന്റെ വിചാരണ ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി (ഒന്ന്)യില്‍ ആരംഭിക്കാനിരിക്കെയാണ് പ്രതി മുങ്ങിയ കാര്യം വ്യക്തമായത്. തുടര്‍ന്ന് കോടതി പ്രതിക്കെതിരെ …

പൂച്ചക്കാട്ടെ പ്രവാസി വ്യവസായിയുടെ കൊലപാതകം: മധൂര്‍ സ്വദേശിനിക്ക് ജാമ്യം; ജിന്നുമ്മ ഉള്‍പ്പെടെ മുഖ്യപ്രതികള്‍ക്ക് ജാമ്യം നിഷേധിച്ചു, ഗള്‍ഫിലേക്ക് കടന്ന പ്രതികളെ നാട്ടിലെത്തിക്കാന്‍ ശ്രമം

കാസര്‍കോട്: പള്ളിക്കര, പൂച്ചക്കാട്ടെ പ്രവാസി വ്യവസായി എം.സി അബ്ദുല്‍ ഗഫൂര്‍ ഹാജിയെ കൊലപ്പെടുത്തിയ കേസിലെ നാലാം പ്രതിക്ക് ജില്ലാ സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചു. മധൂര്‍, കൊല്യയിലെ ആയിഷ (42)യ്ക്കാണ് ജാമ്യം ലഭിച്ചത്. ദുര്‍മന്ത്രവാദത്തിലൂടെ തട്ടിയെടുത്ത സ്വര്‍ണ്ണാഭരണങ്ങള്‍ വില്‍ക്കാന്‍ ശ്രമിച്ചുവെന്നാണ് ആയിഷക്കെതിരെയുള്ള കുറ്റം. കേസിലെ മുഖ്യപ്രതികളായ മാങ്ങാട്, കൂളിക്കുന്ന് ബൈത്തല്‍ ഫാത്തിമയില്‍ പി.എം ഉവൈസ് (32), ഭാര്യ ഷമീന എന്ന ജിന്നുമ്മ (24), മുക്കൂട്, ജീലാനി നഗറില്‍ താമസക്കാരിയും പൂച്ചക്കാട് സ്വദേശിനിയുമായ പി.എം അസ്‌നിഫ (36) എന്നിവരുടെ …

സ്‌കൂള്‍ വിട്ടു നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു; സംഭവം കാസര്‍കോട് നെല്ലിക്കുന്നില്‍

കാസര്‍കോട്: സ്‌കൂള്‍ വിട്ട് നടന്നു പോവുകയായിരുന്ന വിദ്യാര്‍ത്ഥിയെ തെരുവുനായ ആക്രമിച്ചു. നെല്ലിക്കുന്നിലെ മുഹമ്മദ് ഷാഫിയുടെ മകനും ചെമ്മനാട് ജമാഅത്ത് സ്‌കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിയുമായ അഷ്ഫാഖ് (13)ആണ് ആക്രമണത്തിനിരയായത്. വെള്ളിയാഴ്ച വൈകുന്നേരം നാലരയോടെ സ്‌കൂള്‍ വാനില്‍ നിന്നു ഇറങ്ങി വീട്ടിലേക്കു നടന്നു പോവുകയായിരുന്നു വിദ്യാര്‍ത്ഥി. ഇതിനിടയില്‍ ഓടിയെത്തിയ തെരുവു നായയാണ് അക്രമിച്ചത്.നിലവിളി കേട്ട് ഓടിയെത്തിയ പരിസരവാസികളാണ് വിദ്യാര്‍ത്ഥിയെ രക്ഷപ്പെടുത്തിയത്. നെല്ലിക്കുന്നിലും പരിസരത്തും തെരുവുനായകളുടെ ശല്യം രൂക്ഷമായതായും നടപടി വേണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയ 4 പവന്‍ സ്വര്‍ണ്ണമാല കൈക്കലാക്കി പകരം മുക്കുമാല വച്ചു; യഥാര്‍ത്ഥ മാല കണ്ടെത്താന്‍ ക്ഷേത്ര കിണര്‍ വറ്റിച്ചു, തട്ടിപ്പ് പുറത്തു വന്നതോടെ മുന്‍ സെക്രട്ടറി കസ്റ്റഡിയില്‍

കാസര്‍കോട്: ഭജനമന്ദിരത്തിലെ അയ്യപ്പ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന നാലു പവന്‍ തൂക്കമുള്ള സ്വര്‍ണ്ണമാല മോഷ്ടിച്ച് പകരം മുക്കുമാല വച്ചതായി പരാതി. കൂഡ്ലു, പാറക്കട്ട, ശാസ്താനഗര്‍ അയ്യപ്പഭജന മന്ദിരത്തിലാണ് സംഭവം. മന്ദിര കമ്മിറ്റി പ്രസിഡണ്ട് ശാസ്താ നഗറിലെ കെ. വേണുഗോപാല്‍ നല്‍കിയ പരാതിയില്‍ മുന്‍ സെക്രട്ടറി കൂഡ്ലു, ഹൊസമന റോഡിലെ ദയാനന്ദഷെട്ടിക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ഇയാള്‍ പൊലീസ് കസ്റ്റഡിയിലാണ്. 2025 ജനുവരി 30 മുമ്പാണ് കവര്‍ച്ച നടന്നതെന്നു വേണുഗോപാല നല്‍കിയ പരാതിയില്‍ പറയുന്നു. ഈ സമയത്ത് സെക്രട്ടറിയായിരുന്ന …

അഡൂരില്‍ പുലി കിണറ്റില്‍ വീണ് ചത്ത നിലയില്‍

കാസര്‍കോട്: ആദൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ അഡൂരില്‍ പുലി കിണറ്റില്‍ വീണു ചത്ത നിലയില്‍. തലപ്പച്ചേരിയിലെ മോഹന്‍ എന്നയാളുടെ ഉപയോഗശൂന്യമായ കിണറ്റിലാണ് പുലിയെ ചത്ത നിലയില്‍ കാണപ്പെട്ടത്. ആള്‍ മറയില്ലാത്ത, വലയിട്ട് മൂടിയ കിണറ്റിനു അകത്തു നിന്നു വെള്ളിയാഴ്ച രാത്രി ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്ന് നോക്കിയപ്പോഴാണ് പുലിയെ ചത്ത നിലയില്‍ കണ്ടെത്തിയത്. വിവരമറിഞ്ഞ് ഫോറസ്റ്റ് ഓഫീസര്‍ രാജു പെരുമ്പള്ളിയുടെ നേതൃത്വത്തില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.

ഒളിച്ചു കളിക്കിടയില്‍ നാലരവയസ്സുകാരി ഇറങ്ങിയത് ടാര്‍ വീപ്പയിലേക്ക്; മണിക്കൂറുകള്‍ നീണ്ട കഠിനശ്രമത്തിലൂടെ രക്ഷപ്പെടുത്തി ഫയര്‍ഫോഴ്സ്, ചട്ടഞ്ചാലില്‍ നടന്നത് ജില്ലയിലെ രണ്ടാമത്തെ സമാനസംഭവം

കാസര്‍കോട്: ഒളിച്ചു കളിക്കിടയില്‍ ടാര്‍ വീപ്പയിലേക്ക് ഇറങ്ങിയ നാലരവയസുകാരിയെ മണിക്കൂറുകള്‍ നീണ്ട കഠിന പരിശ്രമത്തിനൊടുവില്‍ ഫയര്‍ഫോഴ്സ് രക്ഷപ്പെടുത്തി. ചട്ടഞ്ചാല്‍, എം.ഐ.സി കോളേജിനു സമീപത്തെ ഖദീജയുടെ മകള്‍ ഫാത്തിമയാണ് അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച വൈകുന്നേരം 6 മണിയോടെയാണ് സംഭവം. സഹോദരിക്കൊപ്പം ഒളിച്ചുകളിക്കുകയായിരുന്നു ഫാത്തിമ. ഇതിനിടയില്‍ റോഡ് ടാറിംഗിനായി കൊണ്ടുവന്ന ടാര്‍ വീപ്പയിലേക്ക് ഇറങ്ങുകയായിരുന്നു. വീപ്പയ്ക്ക് സമീപത്തെ കല്ലില്‍ ചവിട്ടിയാണ് അകത്തേക്ക് ഇറങ്ങിയത്. വീപ്പയില്‍ ഇറങ്ങിയ ഫാത്തിമയുടെ നെഞ്ചോളം ടാറില്‍ മുങ്ങി. കൂടെ കളിച്ചു കൊണ്ടിരുന്ന സഹോദരിയാണ് ഫാത്തിമ അപകടത്തില്‍പ്പെട്ടതായി കണ്ടത്. …

ആണ്ടി മുസോറും പാറ്റേട്ടിയും (ഭാഗം 2)

ആണ്ടി മൂസോര്‍ ചെറുപ്പത്തിലേ പുരോഗമനവാദിയായിരുന്നു. അനീതികളെയും തെറ്റായ കീഴ്വഴക്കങ്ങളേയും ജന്മിത്വത്തേയും എതിര്‍ത്തു പ്രവര്‍ത്തിക്കാനുള്ള ത്വര യുവത്വത്തില്‍ കൂടുതല്‍ പ്രകടമായിത്തുടങ്ങി. കീഴ്ജാതിക്കാര്‍ മാറുമറക്കാതെ നടക്കണമെന്ന തിട്ടൂരത്തെ ആണ്ടി എതിര്‍ത്തു. പാറ്റയോട് മുലക്കച്ച ധരിക്കണമെന്ന് നിര്‍ദ്ദേശിച്ചു. പാറ്റയും അതാഗ്രഹിച്ചിരുന്നു. അങ്ങനെ പ്രക്കാനം പ്രദേശത്തെ ആദ്യത്തെ മാറുമറച്ചു നടക്കുന്ന സ്ത്രീയായി പാറ്റ. അക്കാലത്തെ വേഷവിധാനങ്ങള്‍ വളരെ ശുഷ്‌ക്കിച്ചതായിരുന്നു. തുണിക്കടകളൊന്നുമില്ല. പ്ലാക്കാ ചിരുകണ്ടന്‍ എന്ന ആള്‍ തുണിത്തരങ്ങള്‍ നടന്നു വില്‍പന നടത്തുന്ന വ്യക്തിയായിരുന്നു. പഴയ പാട്ടുപുസ്തകങ്ങളും അങ്ങേരുടെ തുണിക്കെട്ടുകള്‍ക്കുള്ളില്‍ ഉണ്ടാവും. ഉള്‍നാടന്‍ ഗ്രാമങ്ങളില്‍ …

പൂന്തുറയില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടുപോയി; നാലംഗ സംഘം പയ്യന്നൂരില്‍ പിടിയില്‍, കസ്റ്റഡിയിലായത് കാസര്‍കോട്ടേക്കുള്ള യാത്രക്കിടയില്‍

പയ്യന്നൂര്‍: തിരുവനന്തപുരം, പൂന്തുറയില്‍ നിന്നു യുവാവിനെ തട്ടിക്കൊണ്ടു പോയെന്ന ഭാര്യയുടെ പരാതിയില്‍ നാലംഗ സംഘത്തെ പയ്യന്നൂര്‍ പൊലീസ് അറസ്റ്റു ചെയ്തു. തിരുവനന്തപുരം, വെമ്പായം സ്വദേശികളായ ഷംനാഷ് (39), എം.എ നജിംഷാ (41), ബിജുപ്രസാദ് (28), കെ. അജിത് കുമാര്‍ (56) എന്നിവരാണ് പിടിയിലായത്. തട്ടിക്കൊണ്ടു പോകലിനു ഇരയായെന്നു പറയപ്പെടുന്ന നെടുമങ്ങാട് സ്വദേശി ആര്‍.എസ് രഞ്ജിത്തും (32), കസ്റ്റഡിയിലായ പ്രതികള്‍ക്കൊപ്പമുണ്ട്. വിവരമറിഞ്ഞ് പൂന്തുറ പൊലീസ് പയ്യന്നൂരിലേക്ക് തിരിച്ചിട്ടുണ്ട്.രഞ്ജിത്തിനെ ഒരു സംഘം തട്ടിക്കൊണ്ടു പോയെന്നു കാണിച്ച് ഭാര്യയാണ് പൂന്തുറ പൊലീസില്‍ …

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ ലഹരിവേട്ട; 9 കിലോ കഞ്ചാവു പിടികൂടി, ഉദ്യോഗസ്ഥരെ കണ്ടപ്പോള്‍ കടത്തുകാരന്‍ രക്ഷപ്പെട്ടു

കണ്ണൂര്‍: കണ്ണൂര്‍ റെയില്‍വെ സ്റ്റേഷനില്‍ വന്‍ ലഹരിവേട്ട. എക്‌സൈസും ഇന്റലിജന്‍സ് ബ്യൂറോയും റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സും സംയുക്തമായി നടത്തിയ പരിശോധനയില്‍ ഒന്‍പതു കിലോ കഞ്ചാവ് പിടികൂടി.കണ്ണൂര്‍ റേഞ്ച് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ കൊച്ചു കോശിയുടെ നേതൃത്വത്തില്‍ ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് കണ്ടെത്തിയത്. പോളിത്തീന്‍ കവറില്‍ നിറച്ച കഞ്ചാവ് ഷോള്‍ഡര്‍ ബാഗില്‍ സൂക്ഷിച്ച നിലയിലാണ് കണ്ടെത്തിയത്. ശൗചാലയത്തിനു സമീപത്താണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്. കടത്തുകാരന്‍ പൊലീസിനെ കണ്ട് രക്ഷപ്പെട്ടതായി സംശയിക്കുന്നു. പ്രതിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. ഇയാള്‍ക്കായി …

തൊഴിലവസരം സൃഷ്ടിക്കുന്നതില്‍ കേന്ദ്രത്തിനു പ്രത്യേക ശ്രദ്ധ: രാഷ്ട്രപതി; കേന്ദ്രബജറ്റ് ശനിയാഴ്ച

ന്യൂദെല്‍ഹി: യുവാക്കളുടെ വിദ്യാഭ്യാസത്തിനും പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ ചെയുത്തുന്നുണ്ടെന്നു രാഷ്ട്രപതി ദ്രൗപതി മുര്‍മു. ബജറ്റ് സമ്മേളനത്തിന്റെ ഭാഗമായി പാര്‍ലമെന്റിന്റെ ഇരുസഭകളെയും അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു രാഷ്ട്രപതി. ഇടത്തരക്കാരുടെ വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. മൂന്നു കോടി കുടുംബങ്ങള്‍ക്ക് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനായി പ്രധാനമന്ത്രി ആവാസ് യോജന വിപുലീകരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്ല് എന്നിവയ്ക്ക് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു-രാഷ്ട്രപതി പറഞ്ഞു. രാജ്യത്തെ …