അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്ന കയ്യൂരിലെ റിട്ട. എസ് ഐ ടി.വേണുഗോപാലൻ അന്തരിച്ചു, ബ്ലഡ് ഡോണേഴ്സ് കേരള ജില്ലാ രക്ഷാധികാരിയായിരുന്നു
കാസർകോട്: അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു റിട്ട. എസ് ഐ മരിച്ചു. കയ്യൂരിലെ ടി.വേണു ഗോപാലൻ (60) ആണ് മരിച്ചത്. വൃക്ക രോഗബാധിതനായിരുന്നു. ബ്ലഡ് ഡോണേഴ്സ് കേരള മുൻ സംസ്ഥാന രക്ഷാധികാരിയും നിലവിൽ കാസർകോട് ജില്ലാ രക്ഷാധികാരിയുമായിരുന്നു. മൃതദേഹം ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ടിൽ പൊതു ദർശനത്തിന് വെക്കും. ഉച്ചയ്ക്ക് 2 മണിക്ക് സംസ്കരിക്കും.ഭാര്യ: ടിവി സുനിത. മക്കൾ: അഷി ഭൂഷ് (ആസ്റ്റർ മിംസ് ഹോസ്‌പിറ്റൽ കണ്ണൂർ ), അനയ് (പ്ലസ് ടു വിദ്യാർത്ഥി കയ്യൂർ ), …