റസീന പ്രശ്‌നക്കാരി തന്നെ, പൊലീസിനെ തളളിയിട്ടു, സഹോദരിയുടെ വീട്ടില്‍ അതിക്രമം കാണിച്ച സംഭവത്തില്‍ അറസ്റ്റില്‍

കണ്ണൂര്‍: സഹോദരിയുടെ വീട്ടില്‍ അതിക്രമം കാണിച്ച സംഭവത്തില്‍ തലശേരി സ്വദേശിനി റസീന അറസ്റ്റില്‍.
പിടികൂടാനെത്തിയ വനിതാ പൊലീസിനെ യുവതി തള്ളിയിട്ടതായും പരാതിയുണ്ട്. ചൊവ്വാഴ്ചയാണ് സംഭവം. യുവതിയുടെ മാതാവ് ഉള്‍പ്പടെയുള്ളവര്‍ സഹോദരിയുടെ കൂടെയാണ് താമസിക്കുന്നത്. പണം ആവശ്യപ്പട്ടപ്പോള്‍ നല്‍കാതായതോടെയാണ് അക്രമം നടത്തിയത്. സഹോദരിയേയും സഹോദരിയുടെ പതിനഞ്ചുകാരിയായ മകളെയും യുവതി മര്‍ദിച്ചുവെന്നാണ് പരാതി. കൂടാതെ മാതാവിനെയും മര്‍ദിക്കാന്‍ ശ്രമിച്ചുവെന്നും പരാതിയുണ്ട്. വീടിന്റെ ജനല്‍ച്ചില്ലുകളും കാറിന്റെ ചില്ലും തകര്‍ത്താണ് വീട്ടുകാരെ ആക്രമിച്ചത്. അതിക്രമം തുടര്‍ന്നതോടെ വീട്ടുകാര്‍ ധര്‍മടം പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. നിരവധി കേസുകളില്‍ പ്രതിയാണ് റസീന നേരത്തെ പൊതുയിടത്ത് മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് യുവതിക്കെതിരെ കേസെടുത്തിരുന്നു. കൂടാതെ വൈദ്യപരിശോധനയ്ക്ക് ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ എസ്‌ഐയെയും ആക്രമിച്ചിരുന്നു.

Subscribe
Notify of
guest
1 Comment
Oldest
Newest Most Voted
Abdul Kader

കാപ്പ (KAAPA) .

RELATED NEWS
Scroll to top

You cannot copy content of this page