ഉറങ്ങാന്‍ കിടന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

കാസര്‍കോട്: ഉറങ്ങാന്‍ കിടന്ന യുവാവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പെര്‍ഡാല ചുള്ളിക്കാന സ്വദേശി സിഎച്ച് ബാലകൃഷ്ണ(33) ആണ് മരിച്ചത്. പിതാവിന്റെ സഹോദരി സീതുവും ബാലകൃഷ്ണയും മാത്രമാണ് വീട്ടില്‍ താമസം. ശനിയാഴ്ച രാത്രി ഭക്ഷണം കഴിച്ച് ഉറങ്ങാന്‍ കിടന്നിരുന്നു. പുലര്‍ച്ചെ അയല്‍വാസികളാണ് വീടിന് സമീപത്തെ മരക്കൊമ്പില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ബദിയടുക്ക പൊലീസെത്തി നടപടികള്‍ക്ക് ശേഷം മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. അവിവാഹിതനാണ്. ബദിയടുക്കയിലെ ടെന്റ് ആന്റ് ഡെക്കറേഷന്‍ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ചുള്ളക്കാനയിലെ പരേതരായ ബാബുവിന്റെയും …

യക്ഷഗാന കലാകാരന്‍ പാതാള വെങ്കടരമണ ഭട്ട് അന്തരിച്ചു; രാജ്യോത്സവ അവാര്‍ഡ് ജേതാവായിരുന്നു

പുത്തൂര്‍: മുതിര്‍ന്ന യക്ഷഗാനകലാകാരനും രാജ്യോത്സവ അവാര്‍ഡ് ജേതാവുമായ പാതാള വെങ്കടരമണ ഭട്ട് അന്തരിച്ചു. 92 വയസായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ഉപ്പിനങ്ങാടിയിലെ വസതിയില്‍ വച്ചാണ് അന്ത്യം സംഭവിച്ചത്. 1951-ല്‍ കാഞ്ചന നാടക കമ്പനിയില്‍ പാചകക്കാരനായി ചേര്‍ന്നതോടെയാണ് യക്ഷഗാന മേഖലയിലേക്ക് വഴി തുറന്നത്. സൗകുരു, മുല്‍ക്കി, സൂറത്ത്ക്കല്‍, ധര്‍മ്മസ്ഥല തുടങ്ങിയ വിവിധ ട്രൂപ്പുകളില്‍ പ്രവര്‍ത്തിച്ചു. യക്ഷഗാനത്തിലെ പുരാണ സ്ത്രീ വേഷങ്ങളിലൂടെയാണ് ഏറെ ശ്രദ്ധേയനായത്. രംഭ, ഉര്‍വശി, മേനക, സത്യഭാമ, സുഭദ്ര, ദ്രൗപതി, മീനാക്ഷി, സ്വയംപ്രഭ തുടങ്ങിയ പുരാണ കഥാപാത്രങ്ങളെ അദ്ദേഹം …

യുവാവിനെ മുറിയില്‍ വിളിച്ചുവരുത്തി, കവിളത്ത് കൈകൊണ്ട് അടികൊടുത്ത് യുവതിയെ ചേര്‍ത്ത് നിര്‍ത്തി വിവസ്ത്രനാക്കി ഫോട്ടോയും വീഡിയോയും എടുത്തു; ഭീഷണിപ്പെടുത്തി സ്വര്‍ണമാലയും എഴുപതിനായിരം രൂപ വില വരുന്ന മൊബൈല്‍ഫോണും തട്ടിയെടുത്ത യുവതിയും സുഹൃത്തും അറസ്റ്റില്‍

കോതമംഗലം: യുവാവിനെ ഹോട്ടല്‍മുറിയില്‍ വിളിച്ചുവരുത്തി ഭീഷണിപ്പെടുത്തി നഗ്‌നചിത്രങ്ങള്‍ എടുത്ത സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. കുട്ടംപുഴ കല്ലേലിമേട് മുള്ളന്‍കുഴിയില്‍വീട്ടില്‍ അമല്‍ ജെറാള്‍ഡ് (25), നെല്ലിക്കുഴി പാറയ്ക്കല്‍ അശ്വിനി (22) എന്നിവരാണ് അറസ്റ്റിലായത്. ഭീഷണിപ്പെടുത്തി യുവാവിന്റെ പണവും ആഭരണവും തട്ടിയെടുത്തിരുന്നു. മോഷണമുതല്‍ വിറ്റുകിട്ടിയ പണത്തില്‍ ബാക്കിയുണ്ടായിരുന്ന 25,000 രൂപയും 8 ഗ്രാം കഞ്ചാവും അമല്‍ ജെറാള്‍ഡില്‍നിന്നും കണ്ടെടുത്തു. ഈമാസം 15നു കോതമംഗലത്തെ ലോഡ്ജില്‍ വച്ചാണ് സംഭവം. ആദ്യം ലോഡ്ജിലേക്ക് ഇരുവരുംചേര്‍ന്ന് യുവാവിനെ വിളിച്ചു വരുത്തുകയായിരുന്നു. മുറിയില്‍ എത്തിയശേഷം കമ്പിവടി വീശി …

ഓണം ലക്ഷ്യമാക്കി മദ്യമൊഴുകുന്നു; സ്പിരിറ്റിന് പിന്നാലെ ചൗക്കിയില്‍ വന്‍ മദ്യവേട്ട; ആള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച കര്‍ണാടക മദ്യം പിടികൂടി, പ്രതി രക്ഷപ്പെട്ടു

കാസര്‍കോട്: ഓണം ലക്ഷ്യമാക്കി സംസ്ഥാനത്തേയ്ക്ക് വന്‍തേതില്‍ മദ്യമെത്തുന്നതായി വിവരം. ശനിയാഴ്ച വൈകീട്ട് അടുക്കത്ത് ബയലില്‍ നടന്ന വന്‍ സ്പിരിറ്റ് വേട്ടക്ക് പിന്നാലെ എക്‌സൈസ് ചൗക്കിയില്‍ മദ്യക്കടത്ത് പിടികൂടി. ആള്‍ട്ടോ കാറില്‍ കടത്താന്‍ ശ്രമിച്ച 272.16 ലിറ്റര്‍ കര്‍ണാടക നിര്‍മിത മദ്യമാണ് പിടികൂടിയത്. രാത്രി ഒമ്പതരയോടെ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്മെന്റ് ആന്റ് ആന്റി നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡും, കാസര്‍കോട് എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെ ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. ആരിക്കാടിയില്‍ നടത്തിയ പരിശോധനക്കിടെ നിര്‍ത്താതെ പോയ, …

പഴയങ്ങാടി ചെമ്പല്ലിക്കുണ്ടില്‍ പുഴയില്‍ ചാടിയ മാതാവിന്റെ മൃതദേഹം കണ്ടെത്തി; കുഞ്ഞിനായി തിരച്ചില്‍ തുടരുന്നു

പയ്യന്നൂര്‍: പഴയങ്ങാടി ചെമ്പല്ലിക്കുണ്ടില്‍ രണ്ടരവയസുള്ള കുഞ്ഞുമായി പുഴയില്‍ ചാടിയ മാതാവിന്റെ മൃതദേഹം ലഭിച്ചു. വേങ്ങര സ്വദേശിനി എംവി റിമയാണ് രണ്ടര വയസുളള മകനുമായി പുഴയിലേക്ക് ചാടിയത്. ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവമുണ്ടായത്. സ്‌കൂട്ടറില്‍ കുഞ്ഞുമായി വന്ന് പുഴയിലേക്ക് ചാടുകയായിരുന്നു. മത്സ്യബന്ധനത്തിന് എത്തിയ തൊഴിലാളികളാണ് സംഭവം കണ്ടത്. ഇവരാണ് പൊലീസില്‍ വിവരമറിയിച്ചത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുവിലാണ് മാതാവിന്റെ മൃതദേഹം കണ്ടെത്തിയത്. കുഞ്ഞിനായി തിരച്ചില്‍ തുടരുകയാണ്. ശക്തമായ മഴയായും പുഴയിലെ അടിയൊഴുക്കും രക്ഷാപ്രവര്‍ത്തനം ബാധിക്കുന്നുണ്ട്.

ലെന്‍സ്‌ഫെഡ് മുന്‍ സംസ്ഥാന പ്രസിഡണ്ട് അന്നൂരിലെ ടി.സി.വി ദിനേശന്‍ ഹൃയാഘാതം മൂലം മരിച്ചു

പയ്യന്നൂര്‍: ലെന്‍സ്‌ഫെഡ് മുന്‍ സംസ്ഥാന പ്രസിഡണ്ട് അന്നൂരിലെ ടി.സി.വി ദിനേശന്‍ (63) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് അന്ത്യം. ലയണ്‍സ് റീജിയനല്‍ ചെയര്‍മാന്‍, ടി സി.വി കുഞ്ഞങ്ങഅമ്മ കുടുംബ ട്രസ്റ്റ് മുന്‍ മാനേജിങ് ട്രസ്റ്റി, പ്രകൃതി ജീവന ട്രസ്റ്റ് അംഗം എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. സംസ്‌കാരം തിങ്കളാഴ്ച വൈകീട്ട് 3 മണിക്ക് മുരിക്കൊവ്വല്‍ ശാന്തിസ്ഥലയില്‍. പരേതനായ എ.കെ. നാരായണ പൊതുവാളുടെയും ടി.സി.വി ലക്ഷമി അമ്മയുടെയും മകനാണ്. ഭാര്യ: മിനി വി.പി (ഹെഡ് മിസ്ട്രസ്, …

പഴയങ്ങാടി ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നും അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടിയതായി സംശയം; പൊലീസും ഫയർഫോഴ്സും രക്ഷാപ്രവർത്തനം നടത്തുന്നു

പയ്യന്നൂർ: അമ്മയും കുഞ്ഞും പുഴയിലേക്ക് ചാടി വിവരം. ഞായറാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് ചെമ്പല്ലിക്കുണ്ട് പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയത്. യുവതി രാമപുരം സ്വദേശിയാണെന്ന് പൊലീസ് പറഞ്ഞു. പുഴയുടെ സമീപത്ത് ഒരു സ്കൂട്ടി നിർത്തിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. യുവതി യുവതിയും കുഞ്ഞും എത്തിയ വാഹനമാണെന്നാണ് നാട്ടുകാർ പറയുന്നത്. രാത്രി മത്സ്യബന്ധനത്തിൽ ഏർപ്പെട്ട തൊഴിലാളികളാണ് അമ്മയും കുഞ്ഞും പാലത്തിൽ നിന്ന് ചാടുന്നത് കണ്ടത്. വിവരത്തെ തുടർന്ന് അഗ്നിശമനസേനയും പൊലീസും തിരച്ചില്‍ തുടങ്ങി.

വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു; നിരവധി പേരെ കാണാതായി

ഹാനോയ്: വിയറ്റ്നാമിൽ വിനോദ സഞ്ചാര ബോട്ട് മറിഞ്ഞ് 34 പേർ മരിച്ചു. നിരവധി പേരെ കാണാതായതായും റിപ്പോർട്ടുണ്ട്. മോശം കാലാവസ്ഥയെ തുടർന്നാണ് ബോട്ട് മറിഞ്ഞത്. വിയറ്റ്നാമിലെ വിനോദസഞ്ചാര കേന്ദ്രമായ ഹാ ലോങ് ബേയിലാണ് അപകടം നടന്നത്. ഹനോയിയിൽ നിന്ന് വിനോദസഞ്ചാരത്തിനായി എത്തിയ വിയറ്റ്നാമീസ് കുടുംബങ്ങളായിരുന്നു യാത്രക്കാരിൽ ഭൂരിഭാഗവും എന്നാണ് റിപ്പോർട്ട്. 53 പേരുമായി സഞ്ചരിച്ചിരുന്ന വണ്ടർ സീസ് എന്ന ബോട്ട് പെട്ടെന്നുണ്ടായ കൊടുങ്കാറ്റിനെ തുടർന്ന് മുങ്ങിയതായാണ് വിയറ്റ്നാമീസ് ബോർഡർ ഗാർഡുകളുടെയും നാവികസേനയുടെയും പ്രസ്താവനയിൽ പറയുന്നത്. വലിപ്പമുള്ള ആലിപ്പഴ …

പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തിരുവനന്തപുരം: നെടുമങ്ങാട് പൊട്ടിവീണ വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ്(19)ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 2 മണിക്കാണ് അപകടമുണ്ടായത്. മരം ഒടിഞ്ഞ് പോസ്റ്റിൽ വീണതിനെ തുടർന്നാണ് വൈദ്യുതി കമ്പി പൊട്ടി റോഡിൽ കിടക്കുകയായിരുന്നു. കാറ്ററിംഗ് ജോലി കഴിഞ്ഞ് മടങ്ങവേയാണ് യുവാവിന് വൈദ്യുതാഘാതമേൽക്കുകയായിരുന്നു. മൂന്ന് പേർ സഞ്ചരിച്ച ബൈക്കാണ് വൈദ്യുതകമ്പിയിൽ തട്ടി അപകടമുണ്ടായത്. അ​ക്ഷയ് ആണ് വാഹനമോടിച്ചിരുന്നത്. മരം കടപുഴകി പോസ്റ്റിലേക്ക് വീണതിനെ തുടർന്ന് മരവും പോസ്റ്റും റോഡിലേക്ക് വീണിരുന്നു. ഇത് …

ഷാർജയിൽ മലയാളി യുവതി മരിച്ച നിലയിൽ; അതുല്യ മരിച്ചത് പിറന്നാൾ ദിനത്തിൽ, ബന്ധുക്കളുടെ പരാതിയിൽ ഭർത്താവിനെതിരെ കേസ്

ഷാർജ: കൊല്ലം സ്വദേശിനിയെ ഷാർജയിൽ മരിച്ചനിലയിൽ കണ്ടെത്തി. തേവലക്കര തെക്കുംഭാഗം കോയിവിള സ്വദേശിനി തട്ടാന്റെ വടക്കയിൽ ‘അതുല്യ ഭവന’ ത്തിൽ അതുല്യ ശേഖറി(30)നെയാണ് ഷാർജയിലെ താമസസ്ഥലത്ത് മരിച്ചനിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച പുലർച്ചെയായിരുന്നു സംഭവം. ഷാർജ റോള പാർക്കിനുസമീപത്തെ ഫ്ളാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒരു വർഷമായി ഷാർജയിൽ താമസിക്കുകയായിരുന്നു. ശനിയാഴ്ച സഫാരി മാളിൽ പ്രവർത്തിക്കുന്ന ഒരു സ്ഥാപനത്തിൽ പുതുതായി ജോലിയിൽ പ്രവേശിക്കേണ്ടതായിരുന്നു. ശനിയാഴ്ച പിറന്നാൾ ദിനമായിരുന്നു. ദുബായിലെ അരോമ കോൺട്രാക്ടിങ് കമ്പനിയിലെ ജീവനക്കാരനായ സതീഷ് ശങ്കറിന്റെ ഭാര്യയാണ്. …

കുമ്പളയിൽ നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് സുരക്ഷാ ഭിത്തിയിൽ ഇടിച്ചു നിന്നു; ഒഴിവായത് വൻ ദുരന്തം

കാസർകോട്: കുമ്പള ദേശീയപാതയിൽ നിയന്ത്രണം വിട്ട് കെഎസ്ആർടിസി ബസ് റോഡ് അരികിലെ സുരക്ഷാ ഭിത്തിയിൽ ഇടിച്ചു നിന്നു. ഒഴിവായത് വൻ ദുരന്തം. യാത്രക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ശനിയാഴ്ച വൈകുന്നേരം 3 മണിയോടെ കുമ്പള ഗോപാലകൃഷ്ണ ക്ഷേത്രത്തിനു സമീപത്തുള്ള സർവീസ് റോഡിൽ വച്ചായിരുന്നു അപകടം. മംഗളുരുവിൽ നിന്ന് കാസർകോട്ടേക്ക് വരികയായിരുന്നു ബസ്. സർവ്വീസ് റോഡ് വഴി കുമ്പള ടൗണിലേക്ക് പ്രവേശിക്കുമ്പോഴാണ് അപകടമുണ്ടായത്. അമിത വേഗതയിൽ എത്തിയ ബസ് നിയന്ത്രണം വിട്ടു സുരക്ഷ ഭിത്തിയിൽ ഇടിച്ചു കയറുകയായിരുന്നു. അമ്പതോളം …

കാസർകോട്ട് വൻ സ്പിരിറ്റ്‌ വേട്ട; വാഹനത്തിൽ കടത്തുകയായിരുന്ന 1645 ലിറ്റർ സ്പിരിറ്റ് പിടികൂടി; മൂന്ന് പേർ കസ്റ്റഡിയിൽ

കാസർകോട്: കാസർകോട്ട് വൻ സ്പിരിറ്റ്‌ വേട്ട. വാഹനത്തിൽ കടത്തുകയായിരുന്ന 1440 ലിറ്റർ സ്പിരിറ്റ് പൊലീസ് പിടികൂടി. മൂന്ന് പേരെ കസ്റ്റഡിയിൽ എടുത്തു. നെല്ലിക്കുന്ന് സ്വദേശി പ്രണവ് ഷേണായി(24), അടുക്കത്ത് വയൽ താളിപടപ്പ് സ്വദേശി അനുഷ്(24), കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി വിസി തോമസ് (25)എന്നിവരാണ് പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് കാസർകോട് ടൗൺ എസ് ഐ അൻസാറിന്റെ നേതൃത്വത്തിൽ അടുക്കത്തു ബയലിൽ നടത്തിയ വാഹന പരിശോധനയിലാണ് സ്പിരിറ്റ് കടത്ത് പിടികൂടിയത്. 35 ലിറ്ററിന്റെ 47 കന്നാസുകളിലാണ് സ്പിരിറ്റ് ഉണ്ടായിരുന്നത്. …

സർവീസിൽ നിന്ന് വിരമിക്കാൻ 9 മാസം ബാക്കി നിൽക്കെ ഉദ്യോഗസ്ഥയെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റി; കാസർകോട്ടേക്ക് സ്ഥലംമാറ്റം നൽകണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

കാസർകോട്: ഒൻപത് മാസം മാത്രം സർവീസ് ബാക്കിയുള്ള വിധവയായ ഉദ്യോഗസ്ഥയ്ക്ക് കാസർകോട് നിന്നും തിരുവനന്തപുരത്തേക്ക് നൽകിയ സ്ഥലംമാറ്റം പുന:പരിശോധിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് അഡീഷണൽ ഡി.ജി.പി.ക്ക് (ഇന്റലിജൻസ്) നിർദ്ദേശം നൽകി. പരാതിക്കാരിയുടെ സാഹചര്യം പരിഗണിച്ചും മാനുഷിക പരിഗണന നൽകിയും എ.ഡി.ജി.പി സ്ഥലംമാറ്റം നൽകണമെന്ന് കമ്മീഷൻ ആവശ്യപ്പെട്ടു. സ്വീകരിച്ച നടപടികൾ 10 ദിവസത്തിനകം കമ്മീഷനെ അറിയിക്കണം. ഓഗസ്റ്റ് 6 ന് കമ്മീഷൻ ഓഫീസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.തിരുവനന്തപുരം പട്ടം സ്പെഷ്യൽ ബ്രാഞ്ച് ആസ്ഥാനത്ത് …

ശമ്പളപരിഷ്‌കരണം: എ.കെ.എസ്.ടി.യു കാഞ്ഞങ്ങാട് ഡി ഇ ഒ ഓഫീസ് മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാഞ്ഞങ്ങാട്: 12-ാം ശമ്പള പരിഷ്‌കരണ നടപടികള്‍ ഉടന്‍ നടപ്പിലാക്കുക, പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പിന്‍വലിക്കുക, ശമ്പള പരിഷ്‌കരണ ഡി എ കുടിശ്ശികകള്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആള്‍ കേരള സ്‌കൂള്‍ ടീച്ചേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ഡിഇഒ ഓഫീസിന് മുന്നില്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തി. സംസ്ഥാന സെക്രട്ടറി കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡണ്ട് എംടി രാജീവന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വിനയന്‍ കല്ലത്ത്, സുനില്‍കുമാര്‍ കരിച്ചേരി, എ.കെ സുപ്രഭ, ടിഎ അജയകുമാര്‍, രാജേഷ്, എ …

കാസര്‍കോട് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത

കാസര്‍കോട്: സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. കാസര്‍കോട് ജില്ലയില്‍ ഇന്നും നാളെയും റെഡ് അലര്‍ട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ ഇന്ന് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പ്രദേശങ്ങളില്‍ അതിതീവ്രമഴയാണ് മുന്നറിയിച്ചിട്ടുള്ളത്. 21 ന് കാസര്‍കോട്ടും കണ്ണൂരും ഒറ്റപ്പെട്ടയിടങ്ങളില്‍ അതിശക്തമായ മഴപെയ്യും. കേരള-കര്‍ണാടക തീരങ്ങളില്‍ 22വരെ മല്‍സ്യബന്ധനം വിലക്കിയിട്ടുണ്ട്. തീരങ്ങളില്‍ 60 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റുണ്ടായേക്കും.

മഴക്കാല അപകടം; സ്‌കൂളുകള്‍ക്ക് കര്‍ശന സുരക്ഷാ നിര്‍ദ്ദേശം

കാസര്‍കോട്: ശക്തമായി തുടരുന്ന മഴക്കാലവും ജില്ലയിലെ സ്‌കൂളുകളെ ബാധിക്കുന്ന സംഭവങ്ങളുടെ സമീപകാല റിപ്പോര്‍ട്ടുകളും കണക്കിലെടുത്ത്, ജില്ലയിലുടനീളം സ്‌കൂള്‍ സുരക്ഷ ശക്തിപ്പെടുത്തുന്നതിന്അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റും ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറുമായ പി അഖിലിന്റെ നേതൃത്വത്തില്‍ ജില്ലാ ദുരന്ത നിവാരണ അതോറിറ്റി (ഡിഡിഎംഎ) അടിയന്തര നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.എല്ലാ സ്‌കൂളുകളിലും സ്‌കൂള്‍ സുരക്ഷാ സമിതികള്‍ ഉടന്‍ വിളിച്ചുകൂട്ടാന്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഓരോ സ്ഥാപനത്തിന്റെയും മേധാവിയുടെ അധ്യക്ഷതയിലുള്ള ഈ കമ്മിറ്റികള്‍, വിവിധ സുരക്ഷാ പ്രശ്‌നങ്ങള്‍ വിശദമായി വിലയിരുത്താന്‍ നിര്‍ദ്ദേശം നല്‍കി.കെട്ടിടങ്ങളുടെ …

ആത്മഹത്യാകുറിപ്പെഴുതാന്‍ പേന ചോദിച്ച് കടയിലെത്തി; ഒടുവില്‍ കടയുടമയുടെ പേരെഴുതി 55 കാരന്‍ ജീവനൊടുക്കി

ആലപ്പുഴ: വിഷക്കായ കഴിച്ച് 55 കാരന്‍ ജീവനൊടുക്കി. തുമ്പോളി മംഗലം പള്ളിപ്പറമ്പില്‍ വീട്ടില്‍ ബെന്നി (55) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. ആത്മഹത്യാക്കുറിപ്പ് എഴുതാന്‍ പേനയും പേപ്പറും ചോദിച്ചതിന്റെ പേരില്‍ മര്‍ദിച്ച പഴക്കട ഉടമയുടെ പേരും മറ്റൊരാളുടെ പേരും ആത്മഹത്യയ്ക്ക് കാരണമായി എഴുതിവച്ച ശേഷമാണ് വിഷം കഴിച്ചത്. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിരിക്കെ ഇന്നു രാവിലെയാണ് മരണം. കെട്ടിട നിര്‍മാണ തൊഴിലാളിയായിരുന്നു. പുലയന്‍വഴി കറുക ജംഗ്ഷനു സമീപത്തെ ലോഡ്ജില്‍ ബെന്നി വെള്ളിയാഴ്ച വൈകിട്ട് …

അഡൂര്‍ കൊരിക്കണ്ടയില്‍ റോഡില്‍ കുന്നിടിഞ്ഞു; ഗതാഗതം തടസപ്പെട്ടു, മണ്ണിടിയുന്നത് മൂന്നാംതവണ

കാസര്‍കോട്: കനത്ത മഴയില്‍ അഡൂര്‍ കൊരിക്കണ്ടയില്‍ മൂന്നാം തവണയും കുന്ന് ഇടിഞ്ഞ് ഗതാഗതം തടസപ്പെട്ടു. അഡൂരില്‍ നിന്ന് കടിക്കജെയിലേക്കുള്ള റോഡിലാണ് കുന്ന് ഇടിഞ്ഞ് മണ്ണും പാറകളും വീണത്. ഇതോടെ ഇതുവഴിയുള്ള ഗതാഗതം നിര്‍ത്തിവച്ചു. ശനിയാഴ്ച രാവിലെയാണ് സംഭവം. ദേലംപാടി പഞ്ചായത്തിലെ ആറാം വാര്‍ഡിലെ കൊരിക്കണ്ടയില്‍ തുടര്‍ച്ചയായുള്ള മണ്ണിടിച്ചില്‍ ജനങ്ങളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഈ പ്രശ്‌നം വാര്‍ഡ് അംഗങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഫലമുണ്ടായില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. മുള്ളേരിയ, കാസര്‍കോട് ഭാഗത്തേയ്ക്കും അയല്‍ സംസ്ഥാനമായ കര്‍ണാടകയിലേക്കും വിവിധ ആവശ്യങ്ങള്‍ക്കായി ഈ റോഡിനെ …