ഭര്‍ത്താവിന്റെ 24 കാരനായ കസിനുമായി കടുത്തപ്രണയം; തടസമായ ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി, ഒടുവില്‍ ചാറ്റ് ഇരുവരെയും കുടുക്കി
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ യുവാവിന്റെ മരണത്തില്‍ ഭാര്യയും ഭര്‍ത്താവിന്റെ അടുത്ത ബന്ധുവും അറസ്റ്റില്‍. കരണ്‍ദേവ് എന്ന 36 കാരനാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ സുസ്മിത (35), കൊല്ലപ്പെട്ട കരണിന്റെ ബന്ധു രാഹുല്‍ (24) എന്നിവര്‍ അറസ്റ്റിലായി. ജൂലൈ 13 നാണ് കരണ്‍ ദേവ് മരണപ്പെട്ടത്. ഉറക്ക ഗുളിക കൊടുത്ത് മയക്കിയ ശേഷം വൈദ്യുതാഘാതമേല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ കരുണിനെ ഭാര്യ സുസ്മിത മാതാ രൂപ്രാണിയാണ് മാഗോ ആശുപത്രിയിലേക്ക് എത്തിച്ചത്. കരണിന് അബദ്ധത്തില്‍ വൈദ്യുതാഘാതമേറ്റതായാണ് ഡോക്ടറോട് പറഞ്ഞത്. എന്നാല്‍, ആശുപത്രിയിലെത്തിയപ്പോഴേക്കും കരണ്‍ …