ഓടുമേഞ്ഞ കെട്ടിടം: മൊഗ്രാല്‍ ജിവിഎച്ച്എസ്എസിലെ ഏഴു ക്ലാസ് റൂമുകള്‍ ഒഴിപ്പിച്ചു
കാസര്‍കോട്: ശക്തമായ കാലവര്‍ഷത്തെ മുന്‍നിര്‍ത്തി സ്‌കൂളുകളില്‍ സുരക്ഷാ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി മൊഗ്രാല്‍ ജിവിഎച്ച്എസ്എസിലെ ഏഴു ക്ലാസ് റൂമുകള്‍ പ്രവര്‍ത്തിച്ചുവരുന്ന ഓടുമേഞ്ഞ കെട്ടിടങ്ങളില്‍ നിന്ന് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ ഒഴിപ്പിച്ചു. താല്‍ക്കാലികമായിട്ടാണ് ഈ നടപടിയെന്നാണ് വിവരം. കാലപ്പഴക്കം ചെന്ന ഓടുമേഞ്ഞ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ സുരക്ഷാ ഭീഷണിയുള്ളതിനാലാണ് കുട്ടികളെ മാറ്റിയത്. സ്‌കൂളില്‍ ക്ലാസ് റൂമുകളുടെ കുറവുണ്ടെങ്കിലും വിദ്യാര്‍ത്ഥികളുടെ സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ച വേണ്ടെന്ന നിലപാടാണ് സ്‌കൂള്‍ അധികൃതര്‍ക്കുള്ളത്. കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുമുണ്ട്. സ്‌കൂള്‍ പിടിഎയും ഈ വിഷയത്തില്‍ …
Read more “ഓടുമേഞ്ഞ കെട്ടിടം: മൊഗ്രാല്‍ ജിവിഎച്ച്എസ്എസിലെ ഏഴു ക്ലാസ് റൂമുകള്‍ ഒഴിപ്പിച്ചു”