സ്വര്‍ണം വാങ്ങുന്ന തിരക്കിനിടെ യുവതി 2 വയസുള്ള മകളെ ജ്വല്ലറിയില്‍ മറന്നു, ഓര്‍മവന്നത് വീട്ടിലെത്തിയ ശേഷം; ചെന്നുനോക്കിയപ്പോള്‍ കുട്ടിയില്ല, പിന്നെ നടന്നത്
ഉല്‍സവസ്ഥലങ്ങളിലും ബസിലുമൊക്കെവച്ച് മാതാവ് കുട്ടികളെ മറന്നുവച്ചതായിട്ടുള്ള നിരവധി സംഭവങ്ങള്‍ മുമ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരുന്നു. അത്തരത്തില്‍ ഒരു സംഭവം കഴിഞ്ഞദിവസം കര്‍ണാടക ഹാസനില്‍ നടന്നു. സ്വര്‍ണം വാങ്ങാനെത്തിയ യുവതി രണ്ടുവയസുള്ള തന്റെ മകളെ ജ്വല്ലറിയില്‍ മറന്നു. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. ഗാന്ധിബസാറിലെ ജ്വല്ലറിയിലെത്തിയ യുവതി കുട്ടിയെ റിസപ്ഷന്‍ കൗണ്ടറിന് മുന്‍പിലിരുത്തി സ്വര്‍ണം തിരഞ്ഞെടുക്കാന്‍ തുടങ്ങി. തുടര്‍ന്ന് സ്വര്‍ണം വാങ്ങുന്ന തിരിക്കനിടിയില്‍ മകള്‍ ഒപ്പമുള്ളത് മറന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. വീട്ടിലെത്തിയശേഷമാണ് കുട്ടി കൂടെയില്ലെന്ന് മനസിലായത്. ഉടന്‍ സമീപത്തെ പൊലീസ് …