മാന്യ, ഉള്ളോടിയില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം; മരത്തില്‍ ചേക്കേറിയ പൂവന്‍ കോഴിയെ അക്രമിച്ചു

കാസര്‍കോട്: മാന്യ, ഉള്ളോടിയില്‍ വീണ്ടും അജ്ഞാത ജീവിയുടെ ആക്രമണം. രാത്രിയില്‍ മരത്തില്‍ കയറിയിരിക്കുകയായിരുന്ന പൂവന്‍ കോഴിയെ അജ്ഞാത ജീവി ആക്രമിച്ചു. ഉള്ളോടിയിലെ ഗണേശിന്റെ പൂവന്‍കോഴിയെ ആണ് ആക്രമിച്ചത്. ഈ കോഴി മറ്റു കോഴികള്‍ക്കൊപ്പം കൂട്ടില്‍ കയറാറില്ല. സന്ധ്യയാകുന്നതോടെ കൂട്ടിനു സമീപത്തെ മരത്തില്‍ കയറി കിടക്കുകയാണ് പതിവെന്ന് ഗണേശന്‍ പറഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് കോഴിയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതെന്നു ഗണേശന്‍ കൂട്ടിച്ചേര്‍ത്തു.ഇദ്ദേഹത്തിന്റെ പശുകിടാവിനു നേരെയും കഴിഞ്ഞ ദിവസം ആക്രമണം ഉണ്ടായിരുന്നു. പുലിയിറങ്ങിയതാണെന്ന പ്രചരണങ്ങളെ തുടര്‍ന്ന് വനം വകുപ്പ് അധികൃതര്‍ …

മലപ്പുറത്ത് എസ്ഡിപിഐ ഓഫീസില്‍ ഇ.ഡി റെയ്ഡ്; പരിശോധന ദേശീയ അധ്യക്ഷന്റെ അറസ്റ്റിനു പിന്നാലെ

മലപ്പുറം: മലപ്പുറം എസ്ഡിപിഐ ജില്ലാ ഓഫീസില്‍ ഇ.ഡി.യുടെ റെയ്ഡ്. കേന്ദ്ര സേനയുടെയും കേരള പൊലീസിന്റെയും ശക്തമായ കാവലിലാണ് റെയ്ഡ്. വ്യാഴാഴ്ച പത്തു മണിയോടെയാണ് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ റെയ്ഡ് ആരംഭിച്ചത്.എസ്ഡിപിഐയുടെ ദേശീയ അധ്യക്ഷന്‍ എം.കെ ഫൈസിയെ കഴിഞ്ഞ ദിവസം ബംഗ്‌ളൂരുവില്‍ വച്ച് ഇ.ഡി അറസ്റ്റു ചെയ്തിരുന്നു. പിന്നീട് ഡല്‍ഹിയില്‍ എത്തിച്ച് വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇതിനിടയിലാണ് മലപ്പുറത്തെ ഓഫീസില്‍ ഇ.ഡി റെയ്ഡ് ആരംഭിച്ചത്. കള്ളപ്പണം സ്വീകരിച്ചതുമായി ബന്ധപ്പെട്ട കാര്യങ്ങളെ കുറിച്ചുള്ള അന്വേഷണത്തിന്റെ ഭാഗമായാണ് പരിശോധന. …

താനൂരില്‍ 10,500 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി; ഡ്രൈവറും ക്ലീനറും എക്‌സൈസ് കസ്റ്റഡിയില്‍

മലപ്പുറം: അനധികൃതമായി കടത്തുകയായിരുന്ന 10,500 ലിറ്റര്‍ സ്പിരിറ്റ് താനൂരില്‍ എക്‌സൈസ് സംഘം പിടിച്ചു. 35 ലിറ്ററിന്റെ 298 കന്നാസുകളിലായാണ് 10,430 ലിറ്റര്‍ സ്പിരിറ്റ് കടത്തിയിരുന്നത്. ബുധനാഴ്ച രാത്രിയിലാണ് സ്പിരിറ്റ് പിടികൂടിയത്. ഗോവയില്‍ നിന്നു മൈദാച്ചാക്കുകള്‍ക്കിടയില്‍ ഒളിപ്പിച്ചാണ് സ്പിരിറ്റ് കടത്തിയിരുന്നത്. തൃശൂരിലേക്ക് കൊണ്ടു പോവുകയായിരുന്നു ഇതെന്നു ലോറി ജീവനക്കാര്‍ എക്‌സൈസ് സംഘത്തെ അറിയിച്ചു. എന്നാല്‍ അധികമൊന്നും തങ്ങള്‍ക്കറിയില്ലെന്നു അവര്‍ നിസ്സഹായത പ്രകടിപ്പിക്കുകയായിരുന്നെന്നു പറയുന്നു. ലോറി ഡ്രൈവര്‍ തൃശൂര്‍ ചാവക്കാട്, വലപ്പാട്ടെ ആനവിഴുങ്ങി സ്വദേശി സജീവ് (42), കൊടകര തട്ടാന്‍ …

കലാഭവന്‍ മണിയുടെ വിയോഗത്തിന് ഒന്‍പതാണ്ട്

തൃശൂര്‍: മണ്ണിനെയും മനുഷ്യനെയും നാടന്‍ പാട്ടുകളെയും അതിയായി സ്‌നേഹിച്ച, കലാഭവന്‍ മണിയുടെ വിയോഗത്തിനു ഇന്ന് ഒന്‍പതാണ്ട്. രാമന്‍-അമ്മിണി ദമ്പതികളുടെ ഏഴുമക്കളില്‍ ആറാമനായാണ് കലാഭവന്‍ മണിയുടെ ജനനം. സാമ്പത്തികമായ ഇല്ലായ്മകള്‍ക്കിടയിലായിരുന്നു മണിയുടെ ബാല്യം.ചാലക്കുടി ഗവ. ബോയ്‌സ് സ്‌കൂളില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ മിമിക്രി അവതരിപ്പിച്ചു കൊണ്ടാണ് കലാരംഗത്തെ അരങ്ങേറ്റം. 1987ല്‍ കൊല്ലത്തു നടന്ന സംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ മോണോ ആക്ടില്‍ ഒന്നാം സ്ഥാനം നേടിയതോടെ ശ്രദ്ധേയനായി. 1991-92 കാലഘട്ടത്തില്‍ കൊച്ചിന്‍ കലാഭവനില്‍ ചേര്‍ന്നതോടെ കലാഭവന്‍ മണിയെന്നു അറിയപ്പെട്ടു.1995ല്‍ പുറത്തെത്തിയ ‘അക്ഷരം” എന്ന …

ചിറ്റാരിക്കാലിലും നീലേശ്വരത്തും രണ്ടു യുവതികളെ കാണാതായി

കാസര്‍കോട്: വ്യത്യസ്ത സംഭവങ്ങളിലായി നീലേശ്വരം, ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ നിന്ന് രണ്ടു യുവതികളെ കാണാതായി. ചിറ്റാരിക്കാല്‍, പുളിയില്‍, മടയംബാത്ത് ഹൗസില്‍ അപര്‍ണ്ണ സുനിലി(18)നെ മാര്‍ച്ച് അഞ്ചിനു വൈകുന്നേരമാണ് കാണാതായത്. മാതാവ് ചന്ദ്രമതി നല്‍കിയ പരാതിയില്‍ ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു.നീലേശ്വരത്ത് പേരോല്‍ വില്ലേജിലെ ചാത്തമത്ത്, ചേരിക്കാവളപ്പിലെ വിജീഷ (27)യാണ് കാണാതായ മറ്റൊരാള്‍. മാര്‍ച്ച് നാലിനു വൈകുന്നേരം മൂന്നു മണിയോടെ വീട്ടില്‍ നിന്നാണ് വിജീഷയെ കാണാതായതെന്നു സഹോദരന്‍ വിജേഷ് നല്‍കിയ പരാതിയില്‍ പറയുന്നു. നീലേശ്വരം പൊലീസ് കേസെടുത്തു.

കുടിനീര്‍, തെളിനീര്‍: കയ്യൂരില്‍ കുടിവെള്ള പരിശോധന

കയ്യൂര്‍:കുട്ടികള്‍ക്കു നല്‍കുന്ന കുടിവെള്ളം രോഗാണു വിമുക്തമാണെന്ന് ഉറപ്പാക്കുന്നതിനു കയ്യൂര്‍-ചീമേനി ഗ്രാമ പഞ്ചായത്തിന്റെയും കുടുംബാരോഗ്യ കേന്ദ്രത്തിന്റെയും നേതൃത്വത്തില്‍ സ്‌കൂളുകളില്‍ കുടിവെള്ള പരിശോധന ആരംഭിച്ചു. ജലസുരക്ഷയിലൂടെ കയ്യൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആദ്യഘട്ട പരിശോധന നടത്തുകയും പ്രസ്തുത പരിശോധനയില്‍ ബാക്ടീരിയ സാന്നിദ്ധ്യം കാണിച്ച ആറ് സ്‌കൂളുകളില്‍ പഞ്ചായത്തു വാട്ടര്‍ ഫില്‍ട്ടര്‍ സ്ഥാപിച്ചു. ഫില്‍റ്ററിന്റെ തുടര്‍ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അധികൃതര്‍ സ്‌കൂളുകളില്‍ നിന്ന് വീണ്ടും സാമ്പിള്‍ ശേഖരിച്ചു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എ.വി ശ്രീജിത്ത് പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

പെരിയയില്‍ ഭാര്യയ്ക്ക് കത്തെഴുതി വച്ച് ഭര്‍ത്താവ് പെണ്‍കുട്ടിക്കൊപ്പം പോയി; ഭാര്യയുടെ പരാതിയില്‍ പൊലീസ് കേസെടുത്തു

കാസര്‍കോട്: ഭാര്യയ്ക്കു കത്തെഴുതി വച്ച ശേഷം ഭര്‍ത്താവ് പെണ്‍കുട്ടിക്കൊപ്പം പോയതായി പരാതി. പെരിയ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിനു സമീപത്തു താമസിക്കുന്ന ഇടുക്കി, കട്ടപ്പന, കൊച്ചുവീട്ടില്‍ എസ് സരസ്വതി (32)യുടെ പരാതിയില്‍ ബേക്കല്‍ പൊലീസ് കേസെടുത്തു. മാര്‍ച്ച് മൂന്നിനു പുലര്‍ച്ചെ രണ്ടരമണിക്കും മാര്‍ച്ച് അഞ്ചിനു 9.30 മണിക്കും ഇടയിലുള്ള ഏതോ സമയത്ത് ഭര്‍ത്താവായ കുമാരവേല്‍ (38) എന്നയാളെ കാണാതായെന്നാണ് സരസ്വതിയുടെ പരാതി. കട്ടപ്പനയിലുള്ള വീട്ടിനടുത്തുള്ള സ്‌നേഹ എന്ന പെണ്‍കുട്ടിക്കൊപ്പം പോയതായി സംശയിക്കുന്നുവെന്നും കത്തെഴുതി വച്ച ശേഷമാണ് പോയതെന്നും പരാതിയില്‍ …

ഭക്ഷണം ഉണ്ടാക്കുന്നതിനിടയില്‍ മാക്‌സിക്ക് തീപിടിച്ച് പൊള്ളലേറ്റ യുവതി മരിച്ചു

കാസര്‍കോട്: അടുക്കളയില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയില്‍ മാക്‌സിക്ക് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് മംഗ്‌ളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന യുവതി മരിച്ചു. ബദിയഡുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ നീര്‍ച്ചാല്‍, പൂവാളയിലെ ജഗനിവാസ് ആള്‍വയുടെ മകള്‍ കെ. രേഖ (45)യാണ് വെന്‍ലോക്ക് ആശുപത്രിയില്‍ മരിച്ചത്. ഫെബ്രുവരി ഒന്‍പതിനു ഉച്ചയ്ക്ക് വീട്ടില്‍ ഭക്ഷണം പാകം ചെയ്യുന്നതിനിടയിലായിരുന്നു അപകടം.സംഭവത്തില്‍ ബദിയഡുക്ക പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു. പരേതയായ കൃഷ്ണവേണിയാണ് മാതാവ്. സഹോദരങ്ങള്‍: ശിവപ്രസാദ്, ഗണേശ് പ്രസാദ്, ഹരിപ്രസാദ്, പരേതനായ ദുര്‍ഗപ്രസാദ്.

യു.എ.ഇ.യില്‍ വധശിക്ഷക്ക് വിധേയരായവരില്‍ ഒരാള്‍ കാസര്‍കോട് ചീമേനി സ്വദേശി

കാസര്‍കോട്: യുഎഇയില്‍ വധശിക്ഷ നടപ്പിലാക്കപ്പെട്ട രണ്ടു മലയാളികളില്‍ ഒരാള്‍ കാസര്‍കോട് ചീമേനി സ്വദേശി. ചീമേനി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ പൊതാവൂരിലെ പി.വി മുരളീധര(42)നാണ് വധശിക്ഷയ്ക്ക് വിധേയനായത്. ഫെബ്രുവരി 15ന് ആണ് മുരളീധരന്റെ ശിക്ഷ നടപ്പിലാക്കിയത്. തലേനാള്‍ ഇയാള്‍ക്കു വീട്ടുകാരുമായി ഫോണില്‍ സംസാരിക്കുന്നതിനു അവസരം നല്‍കിയിരുന്നു. ‘തന്റെ ശിക്ഷ നാളെ നടപ്പിലാക്കുമെന്നു’ മാത്രമാണ് മുരളീധരന്‍ മാതാവിനോട് പറഞ്ഞത്. സംസ്‌കാരം മാര്‍ച്ച് ആറിനു നടക്കുമെന്നും ചടങ്ങില്‍ പങ്കെടുക്കാന്‍ വീട്ടുകാര്‍ക്ക് അവസരം നല്‍കുമെന്നും ഔദ്യോഗികമായി അറിയിച്ചിരുന്നു. എന്നാല്‍ ചടങ്ങില്‍ പങ്കെടുക്കുവാന്‍ പോകേണ്ടതില്ലെന്ന …

പെര്‍വാഡ് കോട്ട റോഡില്‍ അബ്ദുല്‍ ഖാദര്‍ അന്തരിച്ചു

കാസര്‍കോട്: മൊഗ്രാല്‍ പെറുവാഡ് കോട്ട റോഡിലെ ‘നസീമ മന്‍സില്‍’ അബ്ദുല്‍ ഖാദര്‍(78) അന്തരിച്ചു.ഭാര്യ: ആമിന. മകള്‍: നസീമ. മരുമകന്‍: ഹമീദ് കണ്ണൂര്‍. സഹോദരങ്ങള്‍: ബഡുവന്‍ കുഞ്ഞി, അബ്ബാസ്, മുഹമ്മദ്, ഇബ്രാഹിം, അബ്ദുള്ള, മറിയമ്മ, ബീഫാത്തിമ. വിയോഗത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.

ജോഡ്ക്കല്ലുവിലെ സുശീല റൈ അന്തരിച്ചു

കാസര്‍കോട്: പൈവളിഗെ, ജോഡ്ക്കല്ലിലെ പരേതനായ കൊറഗപ്പ റൈയുടെ ഭാര്യ സുശീല റൈ (94) അന്തരിച്ചു.മക്കള്‍: രഘുനാഥ റൈ, പരേതരായ രാധാകൃഷ്ണ റൈ, ചന്ദ്രശേഖര റൈ. മരുമക്കള്‍: മീനാക്ഷി, ജലജാക്ഷി, ദേവകി.

നാടന്‍ തോക്കും 13 വെടിയുണ്ടകളുമായി യുവാവ് അറസ്റ്റില്‍

പയ്യന്നൂര്‍: നാടന്‍ തോക്കും 13 വെടിയുണ്ടകളുമായി യുവാവിനെ അറസ്റ്റു ചെയ്തു. കുടിയാന്മല, കൊക്കമുള്ളില്‍, എല്‍ദോ ഏലിയാസി(38)നെയാണ് കുടിയാന്മല ഇന്‍സ്‌പെക്ടര്‍ എം എന്‍ ബിജോയിയും സംഘവും അറസ്റ്റു ചെയ്തത്. ഇയാള്‍ സ്ഥിരമായി നായാട്ട് നടത്തുന്നതായി ജില്ലാ പൊലീസ് മേധാവിയുടെ സ്‌ക്വാഡിനു വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്ന് ചൊവ്വാഴ്ച രാത്രി ഏഴരമണിയോടെ വീട്ടില്‍ റെയ്ഡ് ചെയ്താണ് കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന ഒറ്റക്കുഴല്‍ നാടന്‍ തോക്കും വെടിയുണ്ടകളും പിടികൂടിയത്.അങ്കമാലി സ്വദേശിയായ ഇയാള്‍ നേരത്തെ കുവൈത്തില്‍ നഴ്‌സായി ജോലി ചെയ്തിരുന്നു. പിന്നീട് കുടിയാന്‍ന്മലയില്‍ വീടു …

പ്ലസ് വണ്‍ വിദ്യാര്‍ത്ഥി കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍

എറണാകുളം: പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ വീട്ടിനകത്തു തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം, പുത്തന്‍വേലിക്കരയിലെ സുധാകരന്റെ മകന്‍ അമ്പാടി (16)യാണ് ജീവനൊടുക്കിയത്. വിവരമറിഞ്ഞ് പൊലീസെത്തി അന്വേഷണം ആരംഭിച്ചു. അമ്പാടിയുടെ മാതാവ് അര്‍ബുദരോഗത്തിനു ചികിത്സയിലാണ്. ഇതില്‍ മകന് മാനസിക വിഷമം ഉണ്ടായിരുന്നതായി പറയുന്നു. വീടിനു പുറത്തേയ്ക്കു പോയ പിതാവ് സുധാകരന്‍ ചൊവ്വാഴ്ച ഉച്ചയോടെ തിരിച്ചെത്തിയപ്പോഴാണ് മകനെ കിടപ്പുമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

മരണത്തിനു മുമ്പ് തൗഫീഖ എഴുതി വച്ചു; ജനറല്‍ ആശുപത്രിയിലേയ്ക്ക് വീല്‍ചെയര്‍ നല്‍കണമെന്ന്, മകളുടെ ആഗ്രഹം സഫലമാക്കി കുടുംബം

കാസര്‍കോട്: ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരിക്കെ തൗഫീഖ മാതാപിതാക്കളോട് ഒന്നേ ആവശ്യപ്പെട്ടിരുന്നുള്ളൂ; ജനറല്‍ ആശുപത്രിയിലേയ്ക്ക് വീല്‍ചെയര്‍ നല്‍കണമെന്ന്. പിതാവ് താജുദ്ദീന്‍ നെല്ലിക്കട്ട, എസ് വൈ എസ് സാന്ത്വനം പ്രവര്‍ത്തകരോടൊപ്പം ചൊവ്വാഴ്ച രാവിലെ ജനറല്‍ ആശുപത്രിയിലെത്തി മകളുടെ അഭിലാഷം സഫലമാക്കി. 24 വയസുകാരിയായ തൗഫീഖയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കിലും മകളുടെ അഭിലാഷം സഫലമാക്കാന്‍ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് വീട്ടുകാര്‍.ഡോ.ആദില്‍, ജനറല്‍ ആശുപത്രി സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി സതീഷന്‍, ട്രഷറര്‍ ഷാജി, ജീവനക്കാരായ മാഹിന്‍ കുന്നില്‍, ശ്രീധരന്‍, രാജേഷ്.എസ് വൈ എസ് ബദിയടുക്ക …

കുമ്പളയില്‍ സ്‌കൈലര്‍ വസ്ത്രാലയം വിശാലമായ ഷോറൂം തുറന്നു

കുമ്പള: വസ്ത്ര വ്യാപാര രംഗത്ത് ഒന്നര പതിറ്റാണ്ടിലേറെ പാരമ്പര്യവുമായി സ്‌കൈലര്‍ പുരുഷ വസ്ത്രാലയത്തിന്റെ വിശാലമായ ഷോറും കുമ്പള ജി.എച്ച്.എസ്.എസ് റോഡിലെ മീപ്പിരി സെന്ററില്‍ തുറന്നു. സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഷോറൂം ഉദ്ഘാടനം ചെയ്തു.സയ്യിദ് ഹസന്‍ ആറ്റക്കോയ തങ്ങള്‍ അസ്സഖാഫ് (ആദൂര്‍ തങ്ങള്‍ ), സയ്യിദ് ജലാലുദ്ധീന്‍ അല്‍ ബുഖാരി തങ്ങള്‍ കുന്നുങ്കൈ, ഹുസൈന്‍ തങ്ങള്‍ മാസ്തിക്കുണ്ട്, എ.കെ.എം അഷ്‌റഫ് എം.എല്‍.എ, പഞ്ചായത്ത് പ്രസിഡന്റ് യു.പി താഹിറ യൂസുഫ്, ഇന്‍സ്‌പെക്ടര്‍ വിനോദ് കുമാര്‍, സി.എ സുബൈര്‍, …

കടയുടമയെ വെടിവച്ച കേസ്; കണ്ണൂരില്‍ പിടിയിലായ അസം സ്വദേശി ട്രെയിനില്‍ നിന്നു രക്ഷപ്പെട്ടു; കൈകാലുകള്‍ ചങ്ങലയ്ക്കിട്ടിട്ടും പ്രതി രക്ഷപ്പെട്ടത് എങ്ങിനെ?

കണ്ണൂര്‍: കടയുമയെ വെടിവച്ചു കൊല്ലാന്‍ ശ്രമിച്ച കേസില്‍ കണ്ണൂര്‍, ചക്കരക്കല്ലില്‍ അറസ്റ്റിലായ അസം സ്വദേശി പൊലീസ് കസ്റ്റഡിയില്‍ ടെയിനില്‍ നിന്നു രക്ഷപ്പെട്ടു. അസം ദുബരി, ഹര്‍ദി നാരയിലെ വ്യാപാരിയെ വെടിവച്ച കേസില്‍ പ്രതിയായ മൊയ്‌നൂല്‍ഹഖ് (33) ആണ് വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസില്‍ നിന്നു രക്ഷപ്പെട്ടത്. ഇയാള്‍ക്കായി കേരള പൊലീസിന്റെ സഹായത്തോടെ തിരച്ചില്‍ തുടങ്ങി.അസമില്‍ വധശ്രമക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് കേരളത്തിലേയ്ക്ക് രക്ഷപ്പെട്ട മൊയ്‌നൂര്‍ഹഖ് കാഞ്ഞിരോട്, കുടുക്കിമൊട്ടയില്‍ അസം തൊഴിലാളികള്‍ക്കൊപ്പം താമസിച്ച് കെട്ടിട നിര്‍മ്മാണജോലി നടത്തിവരികയായിരുന്നു. അസം പൊലീസ് മൊബൈല്‍ …

രാത്രി 12 മണിക്ക് ശേഷം ടര്‍ഫ് പ്രവര്‍ത്തിച്ചാല്‍ കര്‍ശന നടപടി; രാത്രി 7 മണിക്കു ശേഷം 18 വയസിനു താഴെ പ്രായമുള്ളവര്‍ക്കു പ്രവേശനം നല്‍കരുത്, മുന്നറിയിപ്പ് ലംഘിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ്

കാസര്‍കോട്: രാത്രി 12 മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന ടര്‍ഫുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് പൊലീസ്. ടര്‍ഫുകള്‍ക്കു സമീപത്തു താമസിക്കുന്നവര്‍ നല്‍കിയ പരാതികളെ തുടര്‍ന്നാണ് പൊലീസ് നടപടിക്കൊരുങ്ങുന്നത്.പരാതികളെ തുടര്‍ന്ന് 2024 ആഗസ്ത് മാസത്തില്‍ പൊലീസ് ടര്‍ഫ് ഉടമകളുടെ യോഗം വിളിച്ചു ചേര്‍ത്തിരുന്നു. യോഗത്തില്‍ വച്ച് രാത്രി 12 മണിക്കു ശേഷം ടര്‍ഫുകള്‍ പ്രവര്‍ത്തിക്കില്ലെന്നു തീരുമാനമായതാണെന്നും ഹൊസ്ദുര്‍ഗ്ഗ് ഡിവൈ എസ് പി ബാബു പെരിങ്ങേത്ത് പറഞ്ഞു. ഇപ്പോള്‍ പ്രസ്തുത തീരുമാനം ലംഘിച്ച് പല ടര്‍ഫുകളും പ്രവര്‍ത്തിക്കുന്നുണ്ടെന്നും 18 വയസിനു താഴെ പ്രായമുള്ളവര്‍ക്ക് …

ഐ ടി പോളിസി പ്രകാശനം ചെയ്‌തു

കാസര്‍കോട്: പി.എ.സി.എസ്. സെക്രട്ടറീസ് ഫോറം കാസര്‍കോടിന്റെ നേതൃത്വത്തില്‍ സഹകരണ സ്ഥാപനങ്ങളില്‍ സോഫ്‌റ്റ്വെയര്‍ ഉപയോഗിക്കുന്ന സംഘങ്ങള്‍ക്കായി രൂപം നല്‍കിയ ഐടി പോളിസി ജോയിന്റ് ഡയറക്ടര്‍ ഓഫ് ഓഡിറ്റ് എ രമ ചെങ്കള ബാങ്ക് സെക്രട്ടറി പി ഗിരിധരന് നല്‍കി പ്രകാശനം ചെയ്തു. ചടങ്ങില്‍ മുഹമ്മദ് സഹീര്‍ മലപ്പുറം ഐടി പോളിസിയുടെ വിശദീകരണം നടത്തി. പി.എ.സി.എസ്. സെക്രട്ടറി ഫോറം ജില്ലാ പ്രസിഡന്റ് കെ ഗംഗാധരന്‍ അധ്യക്ഷത വഹിച്ചു. ചെങ്കള ബാങ്ക് പ്രസിഡന്റ് കെ കുഞ്ഞികൃഷ്ണന്‍ നായര്‍, റിട്ട. അസിസ്റ്റന്റ് ഡയറക്ടര്‍ …