സാന്ത്വനം സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു

തിരുവനന്തപുരം: പ്രശസ്ത സീരിയൽ സംവിധായകൻ ആദിത്യൻ അന്തരിച്ചു. 47 വയസ് ആയിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്താണ് അന്ത്യം. വീട്ടിൽ വച്ച് ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടർന്ന് സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് മരിച്ചത്. സാന്ത്വനം, വാനമ്പാടി, ആകാശദൂത് അടക്കമുളള ഹിറ്റ് സീരിയലുകളുടെ സംവിധായകനാണ്. കൊല്ലം അഞ്ചൽ സ്വദേശിയാണ് ആദിത്യന്‍. ഏറെക്കാലമായി തിരുവനന്തപുരം പേയാട് ആയിരുന്നു താമസം. ജനറല്‍ ആശുപത്രിയില്‍ പോസ്റ്റ് മോ‍ർട്ടത്തിന് ശേഷം മൃതദേഹം ഭാരത് ഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.ആദിത്യത്തിന് അന്തിമോപചാരം അർപ്പിക്കാൻ സീരിയൽ, സിനിമാ മേഖലയിലെ പ്രമുഖർ ആശുപത്രിയിലെത്തി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page