കാസര്‍കോട്: നെല്ലിക്കുന്നിലെ കാസര്‍കോട് ജി വി എച്ച് എസ് എസ് ഫോര്‍ ഗേള്‍സിലെ ഒരു വര്‍ഷം നീണ്ടു നിന്ന സുവര്‍ണ ജൂബിലി ആഘോഷം 9, 10, 11 തിയതികളില്‍ നടക്കുന്ന വിവിധ പരിപാടികളോടെ സമാപിക്കുമെന്നു സംഘാടക സമിതി അറിയിച്ചു. പി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി കഴിഞ്ഞ വര്‍ഷം ഉദ്ഘാടനം ചെയ്തിരുന്ന ജൂബിലി ആഘോഷത്തില്‍ വിവിധ എക്‌സിബിഷനുകള്‍, മെഹന്തി മല്‍സരങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. വൃദ്ധ സദനങ്ങള്‍ സന്ദര്‍ശിച്ച് അന്തേവാസികള്‍ക്ക് വിദ്യാര്‍ത്ഥിനികള്‍ സ്‌നേഹ സമ്മാനങ്ങള്‍ നല്‍കി. ഒമ്പതിന് വൈകീട്ട് വിളംബര ജാഥ നഗരത്തില്‍ നിന്നു ആരംഭിക്കും. സുവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ എം ഹനീഫ ഫ്‌ലാഗ് ഓഫ് ചെയ്യും. മുത്തുക്കുടയും ബാന്റ് മേളവും ഉണ്ടാവും. ജാഥയില്‍ വിദ്യാര്‍ത്ഥിനികള്‍, പൂര്‍വ്വ വിദ്യാര്‍ത്ഥിനികള്‍, സ്‌ക്കൂള്‍ അധ്യാപകര്‍, പി.ടി.എ-സംഘാടക സമിതി ഭാരവാഹികള്‍ അണിനിരക്കും.
പി ടി എ പ്രസിഡന്റ് റാഷിദ് പൂരണം പതാക ഉയര്‍ത്തും. പത്തിന് വൈകീട്ട് ഒപ്പന, തിരുവാതിര, കോല്‍ക്കളി, സിനിമാറ്റിക് ഡാന്‍സ്, മാജിക് ഷോ, കരോക്കെ തുടങ്ങി വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ കാസര്‍കോട് എസ് ഐ പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്യും. സമാപനദിവസമായ പതിനൊന്നിന് രാവിലെ 10 മണിക്ക് അധ്യാപക സംഗമം എ.എസ്.പി ബാലകൃഷ്ണന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഡി.ഇ.ഒ ദിനേശ മുഖ്യാതിഥിയാകും. ഉച്ചയ്ക്ക് പൂര്‍വ്വ വിദ്യാര്‍ത്ഥിനികളുടെ സംഗമം വാര്‍ഡ് കൗണ്‍സിലര്‍ വീണ കുമാരി ഉദ്ഘാടനം ചെയ്യും. സ്‌ക്കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ തളങ്കര അധ്യക്ഷത വഹിക്കും. പൂര്‍വ്വ വിദ്യാര്‍ത്ഥിനി സംഘടന പ്രസിഡന്റ് സാബിറ ആഘോഷ കമ്മിറ്റി ഭാരവാഹികള്‍ സംബന്ധിക്കും. വൈകീട്ട് നടക്കുന്ന പൊതുസമ്മേളനം എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍മാന്‍ അബ്ബാസ് ബീഗം അധ്യക്ഷത വഹിക്കും. സി.എച്ച് കുഞ്ഞമ്പു എം.എല്‍.എ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ഷംസീദ ഫിറോസ്, നഗരസഭ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രജനി, സോവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഹനീഫ, ആര്‍. രാജേഷ് കുമാര്‍, ഡി.ഡി.ഇ ടി.വി മധുസൂദനന്‍, വി എച്ച് സി ഉദയകുമാരി,പ്രിന്‍സിപ്പല്‍ എം രാജീവന്‍ പ്രസംഗിക്കും. തുടര്‍ന്ന് വിദ്യാര്‍ത്ഥിനികളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും.
ജില്ലയില്‍ മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന ഗേള്‍സ് ഹൈസ്‌ക്കൂള്‍ എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം തുടര്‍ച്ചയായി നേടുന്നുണ്ടെന്നും സംഘാടകസമിതി വര്‍ക്കിംഗ് ചെയര്‍മാന്‍ റാഷിദ് പൂരണം, ജനറല്‍ കണ്‍വീനര്‍ എം രാജീവന്‍, ഫൈനാന്‍സ് കമ്മിറ്റി ചെയര്‍മാന്‍ ഹസൈനാര്‍ തളങ്കര, എച്ച് എം പി സവിത, വി എച്ച് സി പ്രിന്‍സിപ്പല്‍ ആര്‍ എസ് ശ്രീജ, പബ്ലിസിറ്റി ചെയര്‍മാന്‍ ഷാഫി തെരുവത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.