യുവാവിനെ ലോഡ്ജ് മുറിയിൽ പൂട്ടിയിട്ട് പണവും മൊബൈൽ ഫോണും കവർന്നു; മുഖ്യപ്രതിയായ യുവതിയടക്കം 3 പേർ പിടിയിൽ

തൃശൂർ: യുവാവിനെ ലോഡ്‌ജ് മുറിയിൽ പൂട്ടിയിട്ട് ആക്രമണം നടത്തി പണവും വസ്‌തുക്കളും തട്ടിയെടുത്ത സംഭവത്തിൽ മുഖ്യപ്രതിയായ യുവതി അടക്കം പിടിയിലായി.വലപ്പാട് ബീച്ച് ഇയ്യാനി ഹിമ (25), കരയാമുട്ടം ചിക്കവയലിൽ സ്വാതി (28), ചാമക്കാല ഷിബിൻ നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്. നാട്ടിക ബീച്ച് സ്വദേശിയായ യുവാവിനെ തൃപ്രയാറുള്ള അപ്പാർട്ട്മെന്റിലേക്ക് വിളിച്ചുവരുത്തുകയും തുടർന്ന് മുറിയിൽ പൂട്ടിയിട്ട് ആക്രമിക്കുകയും പോക്കറ്റിൽ നിന്ന് 5000 രൂപ യും ഒന്നരലക്ഷത്തോളം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും കഴുത്തിൽ കിടന്നിരു ന്ന മാലയും ബലമായി തട്ടിയെടുക്കുകയായിരുന്നു. രക്ഷപ്പെട്ട പ്രതികളെ പിന്തുടർന്ന് കവർച്ച ചെയ്ത സാധനങ്ങൾ തിരികെ വാങ്ങുന്നതിന് ചെന്ന യുവാവിനെ സംഘം മർദ്ദിക്കുകയും ചെയ്തു. യുവാവ് നൽകിയ പരാതിയിൽ വലപ്പാട് പൊലീസ് നടത്തിയ അന്വേഷത്തിലാണ് പ്രതികൾ പിടിയിലായത്.വലപ്പാട് ഇൻസ്‌പെക്ടർ എം.കെ.രമേശിന്റെ നിർദ്ദേശപ്രകാരം എസ്.ഐ എബിൻ, എ.എസ്.ഐ റംല, സിവിൽ പൊലീസ് ഓഫീസർമാരായ പ്രബിൻ, മനോജ്, സുമി എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
സഹകരണ വകുപ്പിന്റെ മുന്‍കൂര്‍ അനുമതിയില്ലാതെ വാടകക്കെടുത്ത് അണിയിച്ചൊരുക്കിയ കുമ്പള മെര്‍ച്ചന്റ്‌സ് വെല്‍ഫെയര്‍ സഹകരണ സംഘം ഓഫീസ് കെട്ടിടം ഉദ്ഘാടനത്തിന് അസിസ്റ്റന്റ് രജിസ്ട്രാര്‍ ഉള്‍പ്പെടെ നാലു സഹകരണ ജീവനക്കാര്‍

You cannot copy content of this page