കാസര്‍കോട്: യുവാവിനെ വീടിനടുത്ത കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കാറഡുക്ക ദേലംപാടി കാര്‍ളയിലെ മനോജ് കുമാറി(31)നെയാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തേപ്പു പണിക്കാരനാണ്. ഞായറാഴ്ച രാവിലെ ദേലംപാടി ബസ് വെയിറ്റിംഗ് ഷെഡ്ഡിന്റെ പുറകിലെ പഴയ കെട്ടിടത്തിലാണ് തൂങ്ങിയ നിലയില്‍ കാണപ്പെട്ടത്. മൃതദേഹം കാസര്‍കോട് ജനറലാശുപത്രിയിലേക്ക് മാറ്റി. കാര്‍ളയിലെ ജയരാമ ഷെട്ടിയുടെയും ഇന്ദിരയുടെയും മകനാണ്. സഹോദരങ്ങള്‍: അക്ഷിത, അര്‍പ്പിത.