കാസര്‍കോട്: ബസ് യാത്രയ്ക്കിടെ 65കാരിയുടെ കഴുത്തില്‍ നിന്നും രണ്ടരപ്പവന്റെ മാല മോഷണം പോയതായി പരാതി. കോട്ടപ്പാറ വാഴക്കോട് തീയ്യര്‍ താനം സ്വദേശി ലക്ഷ്മിയുടെ മാലയാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ശനിയാഴ്ച രാവിലെ ഒന്‍പതരയോടെ കോട്ടപ്പാറയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്കുള്ള സ്വകാര്യ ബസ് യാത്രയ്ക്കിടെയാണ് സംഭവം. ഇവരോടൊപ്പമുണ്ടായിരുന്ന വാഴക്കോട് കാവുങ്കാല്‍ ഭവാനിയുടെ പഴ്‌സും മൊബൈല്‍ ഫോണും നഷ്ടപ്പെട്ടിട്ടുണ്ട്. പരാതിയെ തുടര്‍ന്ന് ഹൊസ്ദുര്‍ഗ് പൊലീസ് ബസിനുള്ളിലെ നിരീക്ഷണ ക്യാമറാ ദൃശ്യങ്ങള്‍ പരിശോധിച്ചു. മോഷ്ടാക്കളെന്ന് സംശയിക്കുന്ന രണ്ട് സ്ത്രീകളുടെ ദൃശ്യം പൊലീസിന് ലഭിച്ചു. ഇതേ തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.