സന്തോഷ വാര്‍ത്ത; റഷ്യ കാന്‍സര്‍ വാക്‌സിന്‍ വികസിപ്പിച്ചെടുത്തു, അടുത്ത വര്‍ഷം ആദ്യം വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യും

മോസ്‌കോ: സ്വന്തമായി കാന്‍സര്‍ വാക്സിന്‍ വികസിപ്പിച്ചെടുത്ത് റഷ്യ. എംആര്‍എന്‍എ വാക്സിന്‍ വികസിപ്പിച്ചുവെന്നും ജനങ്ങള്‍ക്ക് സൗജന്യമായി വിതരണം ചെയ്യുമെന്നും റഷ്യന്‍ ആരോഗ്യ മന്ത്രാലയത്തിലെ റേഡിയോളജി മെഡിക്കല്‍ റിസര്‍ച്ച് സെന്റര്‍ ജനറല്‍ ഡയറക്ടര്‍ ആന്‍ഡ്രി കപ്രിന്‍ റഷ്യന്‍ വാര്‍ത്താ ഏജന്‍സിയായ ടാസിനോട് പറഞ്ഞു. നിരവധി ഗവേഷണ സ്ഥാപനങ്ങളുടെ സഹകരണത്തോടെയാണ് വാക്സിന്‍ വികസിപ്പിച്ചതെന്നും 2025 ന്റെ ആദ്യം വാക്സിന്‍ സൗജന്യമായി വിതരണം ചെയ്യുമെന്നാണ് പ്രഖ്യാപനം. വാക്‌സിന്‍ ട്യൂമര്‍ വളര്‍ച്ചയെയും കാന്‍സര്‍ സെല്ലുകളുടെ വ്യാപനത്തെയും തടയുന്നതായി പ്രീ ക്ലിനിക്കല്‍ ട്രയലുകളില്‍ കണ്ടെത്തിയെന്ന് ഗമാലേയ നാഷണല്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ എപ്പിഡെമിയോളജി ആന്‍ഡ് മൈക്രോബയോളജി ഡയറക്ടര്‍ അലക്സാണ്ടര്‍ ഗിന്റ്സ്ബര്‍ഗ് പറഞ്ഞു. എച്ച്.പി.വി വാക്‌സിന്‍ പോലെയുള്ള പ്രിവന്റീവ് വാക്‌സിനുകള്‍ ക്യാന്‍സറുമായി ബന്ധപ്പെട്ട വൈറസുകളില്‍ നിന്ന് സംരക്ഷിക്കുന്നു. സെര്‍വിക്കല്‍ ക്യാന്‍സര്‍ പോലുള്ള ചില ക്യാന്‍സറുകളുടെ സാധ്യത കുറയ്ക്കുന്നു. കാന്‍സര്‍ വാക്സിനുകള്‍ ഉടന്‍ വികസിപ്പിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ നേരത്തെ അറിയിച്ചിരുന്നു. ‘നമ്മള്‍ ഒരു പുതിയ തലമുറയുടെ കാന്‍സര്‍ വാക്സിനുകളുടെയും ഇമ്മ്യൂണോമോഡുലേറ്ററി മരുന്നുകളുടെയും സൃഷ്ടിയോട് വളരെ അടുത്തെത്തിയിരിക്കുന്നു’ എന്നും പുടിന്‍ അറിയിച്ചിരുന്നു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ആള്‍ തന്ത്രപൂര്‍വ്വം നഗ്നചിത്രങ്ങളും വീഡിയോകളും കൈക്കലാക്കി; പരസ്യപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി ഏല്‍ക്കാന സ്വദേശിയുടെ 10 ലക്ഷം രൂപ തട്ടി, ദക്ഷിണകന്നഡ സ്വദേശിയെ തെരയുന്നു

You cannot copy content of this page