
മംഗളൂരു: മൂന്നുദിവസമായി നടന്നു വന്ന സിപിഎം ദക്ഷിണ കന്നഡ ജില്ലാ സമ്മേളനത്തിന്റെ സമാപന പ്രകടനം മംഗളൂരുവിലെ ചുവപ്പണിയിച്ചു. ജ്യോതി സര്‍ക്കിളില്‍ നിന്നാരംഭിച്ച പ്രകടനത്തില്‍ കമ്മ്യൂണിസ്റ്റ് പാര്‍ടിയുടെ പ്രമുഖ നേതാക്കളുടെ ഫോട്ടോ അടങ്ങിയ ബോര്‍ഡുകള്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിപ്പിടിച്ചു. സ്ത്രീകളുള്‍പ്പെടേ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പ്രകടനത്തില്‍ പങ്കെടുത്തു. വാദ്യമേളങ്ങളുടെ അകമ്പടിയോടെ നീങ്ങിയ പ്രകടനത്തിന് ജില്ലാ ഭാരവാഹികള്‍ നേതൃത്വം നല്‍കി. ടൗണ്‍ഹാളില്‍ വച്ച് നടന്ന സമാപന സമ്മേളനം എം സ്വരാജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ദേശീയ നേതാക്കള്‍ പ്രസംഗിച്ചു. പാര്‍ടി ജില്ലാ സെക്രട്ടറിയായി മുനീര്‍ കാട്ടിപ്പള്ളയെ തെരഞ്ഞെടുത്തു. 20 അംഗ ജില്ലാ കമ്മിറ്റ രൂപീകരിച്ചു. സംസ്ഥാന സമ്മേളന പ്രതിനിധികളെ ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു.

