ഗുളിക രൂപത്തിലാക്കിയ സ്വര്‍ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു; ഒരു കിലോ സ്വര്‍ണം ഗള്‍ഫില്‍ നിന്നും നാട്ടിലെത്തിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍

കണ്ണൂര്‍: ഗുളിക രൂപത്തിലാക്കിയ ഒരു കിലോയോളം തൂക്കമുള്ള സ്വര്‍ണ്ണം മലദ്വാരത്തില്‍ ഒളിപ്പിച്ചു കടത്തിയ യുവാവ് അറസ്റ്റില്‍. കണ്ണൂര്‍ സ്വദേശിയായ റാഷിദാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അറസ്റ്റിലായത്. വെള്ളിയാഴ്ച രാത്രി റിയാദില്‍ നിന്നു എത്തിയ വിമാനത്തിലെ യാത്രക്കാരനായിരുന്നു ഇയാള്‍. നടത്തത്തില്‍ സംശയം തോന്നിയ കസ്റ്റംസ് സൂപ്രണ്ട് വി.ബി.ബാലസുബ്രഹ്‌മണ്യത്തിന്റെ നേതൃത്വത്തില്‍ ശാസ്ത്രീയ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് നാലു സ്വര്‍ണഗുളികകള്‍ കണ്ടെത്തിയത്. പുറത്തെടുത്ത സ്വര്‍ണ്ണത്തിന് 995.51 ഗ്രാം തൂക്കമുള്ളതായി അധികൃതര്‍ പറഞ്ഞു. പിടികൂടിയ സ്വര്‍ണത്തിന് 59,65,501 രൂപ വിലമതിക്കും. അടുത്തിടെ കണ്ണൂര്‍ വിമാനത്താവളം വഴിയുള്ള കള്ളക്കടത്ത് കുറയുകയും മംഗളൂരുവില്‍ വര്‍ധിക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വെള്ളിയാഴ്ച രാത്രി സ്വര്‍ണക്കടത്ത് പിടികൂടിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page