പാലക്കാട്: ബിജെപി നേതാവ് സന്ദീപ് വാര്യര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ശനിയാഴ്ച ഉച്ചയോടെ പാലക്കാട്ട് നടന്ന ചടങ്ങില്‍ സന്ദീപ് വാര്യരെ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഷാള്‍ അണിയിച്ചാണ് കോണ്‍ഗ്രസിലേക്ക് സ്വീകരിച്ചത്. ചടങ്ങില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്, വി.കെ ശ്രീകണ്ഠന് എം.പി തുടങ്ങിയ നേതാക്കള്‍ സംബന്ധിച്ചു.
സന്ദീപ് വാര്യരെ കോണ്‍ഗ്രസിലേക്ക് സ്വീകരിക്കുന്നതിനു കഴിഞ്ഞ ദിവസമാണ് ഹൈക്കമാന്റിന്റെ അനുമതി ലഭിച്ചത്. ബി.ജെ.പിയുടെ മുഖവും ശബ്ദവും ആയ സന്ദീപ് വാര്യരുടെ വരവ് കോണ്‍ഗ്രസിനു ശക്തി പകരുമെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് പറഞ്ഞു. പാലക്കാട് നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പിനു ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് സന്ദീപിന്റെ പാര്‍ട്ടിമാറ്റം.
![](https://malayalam.karavaldaily.com/wp-content/uploads/2025/02/inbound4087530442608743155.jpg)