കരിപ്പൂർ വിമാനതാവളത്തിൽ വൻ മയക്കുമരുന്ന് വേട്ട.44 കോടിയുടെ മയക്കുമരുന്നുമായി ഉത്തർ പ്രദേശ് സ്വദേശി അറസ്റ്റിൽ. മയക്കുമരുന്ന് ഒളിപ്പിച്ചത് ഷൂവിലും ബാഗിലും;  പിടികൂടിയത് ഡി.ആർ.ഐ

കോഴിക്കോട് : കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരിമരുന്ന് വേട്ട. 44 കോടിരൂപയുടെ ലഹരിമരുന്നുമായി ഉത്തർപ്രദേശ് സ്വദേശിയായ യുവാവ് പിടിയിൽ. മുസഫർപൂർ സ്വദേശി രാജീവ് കുമാറാണ് മയക്കുമരുന്നുമായി പിടിയിലായത്. നെയ്‌റോബിയിൽ നിന്നും കരിപ്പൂർ വിമാനതാവളത്തിൽ കഴിഞ്ഞ ദിവസം വൈകിട്ടോടെയാണ് ഇയാൾ എത്തിയത്. ഡിആർഐ നടത്തിയ പരിശോധനയിൽ ഇയാളിൽ നിന്നും മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു. മൂന്നരകിലോ കഞ്ചാവും ഒന്നേമുക്കാൽ കിലോ ഹെറോയ്‌നുമാണ് പ്രതിയിൽ നിന്നും പിടിച്ചെടുത്തത്. ഷൂവിലും , ബാഗിലും ഒളിപ്പിച്ച പായ്ക്കറ്റുകളിലാണ് മയക്കുമരുന്ന് കണ്ടെത്തിയത്. മലപ്പുറം, കോഴിക്കോട് ഭാഗത്ത് വിൽപ്പന നടത്താനായാണ് ഇയാൾ മയക്കുമരുന്ന് എത്തിച്ചതെന്നാണ് ലഭിക്കുന്ന വിവരം. അതിനാൽ തന്നെ ഇയാളിൽ നിന്നും മയക്കുമരുന്ന് വാങ്ങാൻ എത്തിയവരെ കുറിച്ചും അന്വേഷണം നടത്തുകയാണ്. വിശദവിവരങ്ങൾ ലഭിക്കുന്നതിനായി രാജീവ് കുമാറിന്റെ യാത്ര രേഖകളും അധികൃതർ പരിശോധിച്ചുവരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page