കാസര്‍കോട്: കളിക്കുന്നതിനിടയില്‍ സമീപത്തെ മതിലിടിഞ്ഞു വീണു രണ്ടരവയസ്സുകാരന് പരിക്ക്. നിലവിളി കേട്ടെത്തിയ രക്ഷിതാക്കളും പരിസരവാസികളും ചേര്‍ന്ന് രക്ഷപ്പെടുത്തിയ കുട്ടിയെ മംഗ്ളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍ പ്രദേശ് സ്വദേശിയും മഞ്ചേശ്വരം, കുഞ്ചത്തൂര്‍, സന്നടുക്കയിലെ ക്വാര്‍ട്ടേഴ്സില്‍ താമസക്കാരനുമായ മുഹമ്മദ് അമീനിന്റെ മകന് ഷെര്സാസ് ഷാ (രണ്ടരവയസ്സ്)യ്ക്കാണ് പരിക്കേറ്റത്. ക്വാര്‍ട്ടേഴ്സിന് സമീപത്ത് കളിച്ചു കൊണ്ടിരിക്കെയായിരുന്നു അപകടം.