യുവാവിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമം; സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘാംഗം അറസ്റ്റില്‍

കണ്ണൂര്‍: മുംബൈ വിമാനത്തില്‍ എത്തിയ യാത്രക്കാരനെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘാഗമായ കോഴിക്കോട്, കുറ്റ്യാടി, കക്കൂടാരത്ത്, ഷിനോജി(34)നെയാണ് മട്ടന്നൂര്‍ എയര്‍പോര്‍ട്ട് പൊലീസ് ഇന്‍സ്പെക്ടര്‍ എന്‍.സി അഭിലാഷും സംഘവും അറസ്റ്റ് ചെയ്തത്. ജൂണ്‍ 23ന് ആണ് കേസിനാസ്പദമായ സംഭവം. മുംബൈ വിമാനത്തില്‍ എത്തിയ ഉള്ളേരി സ്വദേശി ആഷിഖിനെയാണ് ആളുമാറി തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചത്. യുവാവ് ബഹളം വെച്ചതോടെ ആള്‍ക്കാരും പൊലീസും ഓടിയെത്തുമ്പോഴേക്കും അക്രമി സംഘം കാറില്‍ രക്ഷപ്പെട്ടിരുന്നു. മുംബൈ വിമാനത്തിലെത്തുന്ന ഒരു യാത്രക്കാരന്റെ കൈവശം സ്വര്‍ണ്ണം ഉണ്ടെന്ന് സ്വര്‍ണ്ണം പൊട്ടിക്കല്‍ സംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇത് അനുസരിച്ചാണ് തട്ടിക്കൊണ്ടു പോകാനുള്ള പദ്ധതി ഒരുക്കിയത്. എന്നാല്‍ സംഘത്തിന് മുന്‍ പരിചയമില്ലാത്തതിനാലാണ് ആളുമാറിയതും തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം പരാജയപ്പെട്ടതും.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page