കൊളംബോ: ശിരോവസ്ത്രം ധരിച്ചു പരീക്ഷയെഴുതിയ 70 വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവച്ചു.
ശ്രീലങ്കയിലെ ടിങ്കോമാലി സാഹിറ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലമാണ് തടഞ്ഞുവച്ചത്. ജനുവരിയില്‍ നടന്ന അഡ്വാന്‍സ്ഡ് ലെവല്‍ പരീക്ഷ ശിരോവസ്ത്രം ധരിച്ച് എഴുതിയവരുടെ ഫലമാണ് തടഞ്ഞുവച്ചത്.
ഹിജാബുകള്‍ക്കു പകരം അയഞ്ഞതും സുതാര്യവുമായ വെള്ള ഷാളുകള്‍ ധരിക്കാന്‍ പരീക്ഷാ സൂപ്പര്‍വൈസര്‍മാര്‍ അനുവദിച്ചിരുന്നു. ഇതിന്റെ മറവില്‍ ബ്ലൂടൂത്ത് ഇയര്‍ പീസുകള്‍ മറക്കാന്‍ കഴിയുന്ന ഹിജാബുകള്‍ ധരിക്കുയായിരുന്നെന്നു പരീക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു. മറ്റു വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം മേയ് 31നു പ്രസിദ്ധീകരിച്ചു.
