കോഴിക്കോട് നിന്നും ബംഗളൂരുവിലേക്ക് പോയ കർണാടക ആർ ടി സി ബസ് അപകടത്തിൽപ്പെട്ടു; നിരവധി മലയാളികൾക്ക് പരിക്ക്

കോഴിക്കോട് നിന്ന് ബംഗളൂരുവിലേക്ക് പോയ കർണാടക ആർടിസിയുടെ സ്ലീപ്പര്‍ ബസ് അപകടത്തിൽ പെട്ടു. ബെംഗളൂരു ബിടദിക്ക് സമീപം വ്യാഴാഴ്ച പുലർച്ചെ 3.45 നാണ് അപകടം ഉണ്ടായത്. ബംഗളൂരു – മൈസൂരു ദേശീയപാതയിൽ നിന്ന് ബസ് ബൈപ്പാസിലേക്ക് തിരിയുന്ന സമയത്ത് റോഡരികിലെ സൈൻ ബോര്‍ഡിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ബസിൻ്റെ മുൻവശത്ത് സാരമായ കേടുപാടുണ്ടായി. യാത്രക്കാരായ നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ആരുടെയും പരിക്ക് ഗുരുതരമല്ല. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് നിന്ന് ഇന്നലെ രാത്രി 10:15ന് പുറപ്പെട്ട എസി സ്ലീപ്പർ ബസാണിത്. പുലർച്ചെ യാത്രക്കാർ ഉറങ്ങവെയായിരുന്നു അപകടം നടന്നത്. ബസിന്‍റെ മുൻവശത്തെ ചില്ലുകൾ തകർന്നതല്ലാതെ അകത്തേക്ക് വലിയ പ്രശ്നങ്ങളില്ല. അതുകൊണ്ട് തന്നെ യാത്രക്കാർ ഗുരുതര പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page