അടിപ്പാത നിറയെ ബൈക്കുകള്‍; നടന്നുപോകാന്‍ വഴിയില്ലാതെ സ്ത്രീകളടക്കമുള്ള യാത്രക്കാര്‍

കാസര്‍കോട്: അടിപ്പാത നിറയെ ഇരുചക്ര വാഹനങ്ങള്‍; നടന്നുപോകാന്‍ കഴിയാതെ സ്ത്രീകളും വിദ്യാര്‍ത്ഥികളടക്കമുളള യാത്രക്കാരും ദുരിതത്തില്‍. ദേശീയ പാത വികസനത്തിന്റെ ഭാഗമായി കുമ്പള ബദര്‍ ജുമാമസ്ജിദിനു മുന്നില്‍ നിര്‍മ്മിച്ച അടിപ്പാതയാണ് ഇരുചക്ര വാഹനങ്ങളുടെ പാര്‍ക്കിംഗ് ഏരിയയാക്കിയത്. കുമ്പള റെയില്‍വെ സ്റ്റേഷനിലേക്ക് പോകുന്ന ട്രെയിന്‍ യാത്രക്കാരാണ് ഈ അടിപ്പാതയെ പ്രധാനമായും ആശ്രയിക്കുന്നത്. ഇരുട്ടുവീണു തുടങ്ങിയാല്‍ അടിപ്പാത സാമൂഹ്യവിരുദ്ധര്‍ താവളമാക്കുന്നതായും ആക്ഷേപമുണ്ട്. അടിപ്പാത വഴിയുള്ള യാത്ര സുഗമവും സുരക്ഷിതവുമാക്കുന്നതിന് പൊലീസിന്റെ ഇടപെടല്‍ വേണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
പള്ളപ്പാടിയിലെ സെറീന ജീവനൊടുക്കിയത് നാലാം വിവാഹ വാര്‍ഷികത്തിന് രണ്ടു ദിവസം മാത്രം ബാക്കിയിരിക്കെ; കുട്ടികള്‍ ഇല്ലാത്തതിന്റെ പേരില്‍ സഹോദരി കടുത്ത മാനസിക പീഡനം അനുഭവിച്ചതായി സഹോദരന്‍, മരണത്തില്‍ സംശയം ഉണ്ടെന്നും പരാതി
ഇഡി റെയ്ഡ്: പാലക്കുന്നില്‍ മുഖ്യമന്ത്രി വിഡി സതീശന്റെ ഫ്‌ളക്‌സ് ബോര്‍ഡുകള്‍ തകര്‍ത്തു; ലഹളക്ക് ശ്രമിച്ചതിന് സിപിഎം നേതാക്കളായ കെവി കുഞ്ഞിരാമന്‍, മധു മുദിയക്കാല്‍ തുടങ്ങി 33 പേര്‍ക്കെതിരെ കേസ്

You cannot copy content of this page