ഭാര്യ കുടുംബശ്രീ യോഗത്തിനു പോയ സമയത്ത് ഭര്‍ത്താവ് തൂങ്ങി മരിച്ചു

 

കാസര്‍കോട്: ഭാര്യ കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ സമയത്ത് ഭര്‍ത്താവ് വീട്ടിനു സമീപത്തെ മരത്തില്‍ തൂങ്ങി മരിച്ചു. ബന്തിയോട്, ഹേരൂരിലെ രമേശന്‍ (60) ആണ് മരിച്ചത്. ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. ഭാര്യ സുമതി കുടുംബശ്രീ യോഗത്തില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു. തിരികെയെത്തിയപ്പോള്‍ ഭര്‍ത്താവിനെ കണ്ടില്ല. തിരയുന്നതിനിടയിലാണ് തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടത്. കുമ്പള പൊലീസ് കേസെടുത്തു.
മക്കള്‍: ഹരിപ്രസാദ്, ശിവപ്രസാദ്, അരുണാക്ഷി. സഹോദരന്‍: ചന്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
വൊര്‍ക്കാടിയില്‍ കാട്ടുപന്നികള്‍ കൂട്ടത്തോടെ ചത്തൊടുങ്ങുന്നു; ഇന്ന് കൂറ്റന്‍ പെണ്‍പന്നി ഉള്‍പ്പെടെ രണ്ടെണ്ണത്തിനെ ചത്തനിലയില്‍ കണ്ടെത്തി; ഒരാള്‍ക്ക് പന്നിപ്പനി സ്ഥിരീകരിച്ചു, നാട്ടുകാര്‍ ആശങ്കയില്‍
Scroll to top

You cannot copy content of this page