ജില്ലയില്‍ ഓപ്പറേഷന്‍ പി.ഹണ്ട്; കുട്ടികളുടെ അശ്ലീല വീഡിയോ കണ്ട ആറു പേര്‍ കുടുങ്ങി, ഫോണുകള്‍ പൊലീസ് കസ്റ്റഡിയില്‍, തുടര്‍ പരിശോധനക്കൊരുങ്ങി അധികൃതര്‍

 

കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകള്‍ കണ്ട ആറു പേര്‍ കുടുങ്ങി. ജില്ലാ പൊലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയില്‍ ഞായറാഴ്ച നടത്തിയ ഓപ്പറേഷന്‍ പി. ഹണ്ടില്‍ ആണ് യുവാക്കള്‍ കുടുങ്ങിയത്. കുമ്പള, വിദ്യാനഗര്‍, ബദിയഡുക്ക, രാജപുരം എന്നീ പൊലീസ് സ്റ്റേഷനുകളില്‍ ഓരോ കേസ് വീതവും കാഞ്ഞങ്ങാട് രണ്ട് കേസുകളും രജിസ്റ്റര്‍ ചെയ്തു. അശ്ലീല ദൃശ്യങ്ങള്‍ കാണാന്‍ ഉപയോഗിച്ച ആറു ഫോണുകള്‍ പൊലീസ് പിടികൂടി. ഇവ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പൊലീസ് പറഞ്ഞു. കുട്ടികളുടെ അവകാശ സംരക്ഷണത്തിന്റെ ഭാഗമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഓപ്പറേഷന്‍ പി. ഹണ്ട് എന്ന പേരില്‍ പൊലീസ് വ്യാപക പരിശോധന നടത്തിയത്. കുറ്റക്കാരനാണെന്നു കണ്ടെത്തിയാല്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് തുടര്‍ നടപടികള്‍ സ്വീകരിക്കുകയെന്നു പൊലീസ് പറഞ്ഞു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
Scroll to top

You cannot copy content of this page