കേരള കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ഏബ്രഹാം തോണക്കര അന്തരിച്ചു

കാസര്‍കോട്: കേരള കോണ്‍ഗ്രസ് (ജോസഫ് വിഭാഗം) സംസ്ഥാന സെക്രട്ടറിയും യുഡിഎഫ് കാഞ്ഞങ്ങാട് നിയോജകമണ്ഡലം ചെയര്‍മാനുമായ കാഞ്ഞിരടുക്കം തടിയംവളപ്പിലെ ഏബ്രഹാം തോണക്കര (64) അന്തരിച്ചു. അര്‍ബുദ ബാധിതനായി ചികില്‍സയിലായിരുന്നു. ബുധനാഴ്ച രാവിലെ കാഞ്ഞങ്ങാട് ഐ ഷാല്‍ ആശുപത്രിയില്‍ വെച്ചാണ് മരണം. കേരള കോണ്‍ഗ്രസ്-ജേക്കബ് വിഭാഗം മുന്‍ ജില്ലാ പ്രസിഡന്റായിരുന്നു.
ഭാര്യ: എല്‍സി കൊച്ചുവേലിക്കകത്ത് കുടുംബാംഗം. മക്കള്‍: എവിലിന്‍ മരിയ (നഴ്സ്, ഓസ്ട്രേലിയ), ഏയ്ഞ്ചല്‍, എബിന്‍. മരുമകന്‍: അരുണ്‍ (ഓസ്ട്രേലിയ). സംസ്‌കാരം പിന്നീട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page