റിയാദ്: സൗദി അറേബ്യയില്‍ ഉണ്ടായ വാഹനാപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ മരിച്ചു. ദക്ഷിണ പ്രവിശ്യയായ അസീറിലെ മഹായിലില്‍ പിക്കപ്പും വാട്ടര്‍ ടാങ്കറുമാണ് കൂട്ടിയിടിച്ചത്. പിക്കപ്പിലെ യാത്രക്കാരായ രണ്ട് വിദ്യാര്‍ത്ഥികളും മൂന്ന് വിദേശ പൗരന്മാരുമാണ് മരണപ്പെട്ടത്. മരണപ്പെട്ട വിദ്യാര്‍ത്ഥികള്‍ സഹോദരങ്ങളാണ്. ഇവരില്‍ ഒരാള്‍ ഇന്റര്‍ മീഡിയറ്റ് രണ്ടാം ക്ലാസിലും രണ്ടാമത്തേയാള്‍ മൂന്നാം ക്ലാസിലുമാണ് പഠിക്കുന്നത്. അപകടത്തില്‍ പിക്കപ്പ് പൂര്‍ണ്ണമായും തകര്‍ന്നു.
![](https://malayalam.karavaldaily.com/wp-content/uploads/2024/07/mogral-river-waste.jpg)