പക്ഷിപ്പനിയുടെ പുതിയ വകഭേദം; ആദ്യമരണം സ്ഥിരീകരിച്ചു, ജാഗ്രത വേണമെന്ന് ലോകാരോഗ്യസംഘടന

മെക്സിക്കോസിറ്റി: പക്ഷിപ്പനിയുടെ പുതിയ വകഭേദമായ എച്ച്-5 എന്‍-2 ബാധിച്ചുള്ള ലോകത്തെ ആദ്യ മരണം സ്ഥിരീകരിച്ച് ലോകാരോഗ്യസംഘടന. മെക്സിക്കന്‍ സ്വദേശിയായ 59കാരനാണ് മരണപ്പെട്ടത്. ഏപ്രില്‍ 24ന് ആയിരുന്നു മരണം. ലോകത്ത് ആദ്യമായി എച്ച്-5എന്‍-2 സ്ഥിരീകരിച്ച മനുഷ്യനാണ് മരണപ്പെട്ടത്.
അതേ സമയം ഇയാള്‍ക്ക് എവിടെ നിന്നാണ് വൈറസ് ബാധിച്ചതെന്ന് വ്യക്തമല്ല. കടുത്ത പനിയും ശ്വാസം മുട്ടലും വയറിളക്കവുമായാണ് ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിശദമായ പരിശോധനയിലാണ് എച്ച്-5എന്‍-2 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്. മെക്സിക്കോയിലെ കോഴി ഫാമുകളില്‍ എച്ച്-5എന്‍-2 വൈറസ് സാന്നിധ്യം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിലവില്‍ മനുഷ്യരിലേക്കുള്ള പക്ഷിപ്പനിയുടെ പകര്‍ച്ചാസാധ്യതകള്‍ കുറവാണെങ്കിലും ജാഗ്രക വേണമെന്ന് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page