ടാങ്‌ടോക്: സിക്കിം നിയമസഭാ തിരഞ്ഞെടുപ്പില്‍ സിക്കിം ക്രാന്തികാരി മോര്‍ച്ച 32 സീറ്റില്‍ 31വും നേടി തിരഞ്ഞെടുപ്പു വിജയ ചരിത്രം കുറിച്ചു.
സിക്കിമില്‍ ക്രാന്തികാരി മോര്‍ച്ച നേതാവ് പ്രേംസിംങ് അജയ്യനായ നേതാവായി.
അഞ്ചു തവണ തുടര്‍ച്ചയായി മുഖ്യമന്ത്രിയായിരുന്ന പവന്‍കുമാര്‍ ചാലിംഗിനെ നിലംപരിശാക്കിയാണ് പ്രേംസിംഗ് തമാങ്ങ്‌യുഗത്തിനു സിക്കിം സാക്ഷ്യം വഹിച്ചത്.
2019ല്‍ 17 സീറ്റുമായി എസ് കെ എം അധികാരത്തിലെത്തിയിരുന്നു. പവന്‍കുമാര്‍ ചാലിങ്ങിന്റെ എസ് ഡി എഫിന് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 15 സീറ്റേ ലഭിച്ചുള്ളൂ. എന്നാല്‍ ഈ തിരഞ്ഞെടുപ്പില്‍ ആ പാര്‍ട്ടിക്ക് ഒരു സീറ്റേ നേടാനായുള്ളൂ. രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച പവന്‍കുമാര്‍ ചാലിംഗ് ഈ തിരഞ്ഞെടുപ്പില്‍ രണ്ടിടത്തും തോറ്റു. കോണ്‍ഗ്രസ്സിനും ബി ജെ പിക്കും ഒരു സീറ്റുപോലും കിട്ടിയില്ല.