‘സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഭാര്യയും കുറ്റക്കാരി’; മദ്രാസ് ഹൈക്കോടതി

ചെന്നൈ: സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ ഭര്‍ത്താവ് കൈക്കൂലി വാങ്ങിയാല്‍ ഇനി ഭാര്യയും കുറ്റക്കാരിയാണെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ നിരീക്ഷണം. ഭര്‍ത്താവ് കൈക്കൂലി വാങ്ങി കുടുംബത്തിനായാണ് സമ്പാദിക്കുന്നത്. അതിനാല്‍ ഭാര്യയും കുറ്റക്കാരിയാണ്. ഭര്‍ത്താവിന്റെ അഴിമതിക്ക് ഭാര്യയും കൂട്ടുനിന്നാല്‍ അഴിമതി ഒരിക്കലും അവസാനിപ്പിക്കാന്‍ കഴിയാത്ത വിപത്താകുമെന്നും കോടതി നിരീക്ഷിച്ചു.
അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട പൊലീസ് സബ് ഇന്‍സ്‌പെക്ടറുടെ ഭാര്യ നല്‍കിയ അപ്പീല്‍ തള്ളിയാണ് ജസ്റ്റിസ് കെകെ രാമകൃഷ്ണന്‍ നിരീക്ഷണം നടത്തിയത്. കൈക്കൂലി വാങ്ങി ഉണ്ടാക്കുന്ന സൗകര്യങ്ങള്‍ അനുഭവിക്കുന്നവര്‍ എന്ന നിലയില്‍ കുടുംബാംഗങ്ങളും പിന്നീടുള്ള ഫലം അനുഭവിക്കേണ്ടി വരും. സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നത് നിരുത്സാഹപ്പെടുത്തേണ്ട ഉത്തരവാദിത്തം ഭാര്യക്കുണ്ടെന്നും കോടതി പറഞ്ഞു. തമിഴ്‌നാട്ടിലെ എസ്ഐയായിരുന്ന ശക്തിവേലിനെയാണ് അഴിമതിക്കേസില്‍ പ്രതിയാക്കിയത്. ഇയാള്‍ ഏഴ് ലക്ഷം രൂപ അനധികൃതമായി സമ്പാദിച്ചെന്നായിരുന്നു കേസ്.
വിചാരണക്കിടെ ശക്തിവേല്‍ മരിച്ചു. ഭാര്യ ദേവനായകി കൂട്ടുപ്രതിയായിരുന്നു. ദേവനായികക്ക് ഒരു വര്‍ഷം തടവും 1000 രൂപ പിഴയും കോടതി വിധിച്ചു. വിധിക്കെതിരെയാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page