ലൗജിഹാദ്; ബദിയടുക്ക പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 200 പേര്‍ക്കെതിരെ കേസ്

കാസര്‍കോട്: ലൗജിഹാദിനെതിരെ ബദിയടുക്ക പൊലീസ് സ്‌റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയ 200 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. വിഎച്ച്പിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് നടന്നത്. ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡന്റ് ഹരീഷ് നാരമ്പാടി, ജില്ലാ ഭാരവാഹികളായ സുധാമ ഗോസാഡ, ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്യാംമോഹന്‍, അവിനാശ് റൈ, അക്ഷയ് അഡ്യനടുക്ക തുടങ്ങി 200 പേര്‍ക്കെതിരെയാണ് കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു. പ്രകടനം മൂലം റോഡ് ഗതാഗതം തട
സപ്പെടുത്തി, പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു, പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി പ്രസംഗിച്ചു എന്നീകുറ്റങ്ങള്‍ ആരോപിച്ചാണ് കേസെടുത്തത്. ലൗജിഹാദിന് പൊലീസ് ഒത്താശ ചെയ്യുന്നുവെന്ന് ആരോപിച്ചാണ് വി.എച്ച്.പി നേതൃത്വത്തില്‍ ശനിയാഴ്ച ബദിയടുക്ക സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page