കാസര്‍കോട്: ട്രെയിനില്‍ കടത്തുകയായിരുന്ന 1500 പാക്കറ്റ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് 2.30ന് മംഗ്ളൂരുവില്‍ നിന്നു ചെന്നൈയിലേക്ക് പോവുകയായിരുന്ന ചെന്നൈ എക്സ്പ്രസില്‍ നടത്തിയ പരിശോധനയിലാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. നെല്ലിക്കുന്ന് സ്വദേശിയായ യുുാവിനെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ചു. റെയില്‍വെ പൊലീസ് സ്റ്റേഷന് എസ്.എച്ച്.ഒ റെജി കുമാറിന്റെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. എ. എസ്.ഐ.മാരായ ഇല്യാസ്, പ്രകാശന്, സീനിയര്‍ സിവില്‍ പൊലീസ് ഓഫീസര്‍ അജയന്, പി.പി പ്രദീപ് കുമാര്‍, സിവില്‍ പൊലീസ് ഓഫീസര്‍ പ്രവീണ്‍ പീറ്റര്‍ എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/card-play-arrest.jpg)