
കാസര്‍കോട്: കല്ല്യാണവേഷത്തില്‍ സുജിത യു.എം എത്തിയത് ബൂത്തിലേക്ക്. ക്യൂവില്‍ നിന്ന് വോട്ട് രേഖപ്പെടുത്തിയ ശേഷം നേരെ മടങ്ങിയത് കതിര്‍മണ്ഡപത്തിലേക്ക്. അഗല്‍പ്പാടി സ്വദേശികളായ പുരുഷു-ജയന്തി ദമ്പതികളുടെ മകളാണ് സുജിത. കര്‍ണ്ണാടക, പുത്തൂര്‍, നരിമൊഗര്‍ സ്വദേശി സന്തോഷുമായുള്ള കല്ല്യാണം ഏപ്രില്‍ 26ന് നടത്താന്‍ നേരത്തെ നിശ്ചയിച്ചതാണ്. അതിന് പിന്നാലെയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പ് ഇതേ തീയതിയില്‍ നടത്താനുള്ള പ്രഖ്യാപനം വന്നത്. എന്നാല്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ കല്യാണം നടത്താനുള്ള ഒരുക്കങ്ങളുമായി വധൂ-വരന്മാരുടെ വീട്ടുകാര്‍ മുന്നോട്ട് പോവുകയായിരുന്നു. ഇന്ന് പുത്തൂരില്‍ വെച്ചാണ് കല്ല്യാണം. ഓരോ വോട്ടും വിലപ്പെട്ടതാണെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സുജിത ഇന്ന് രാവിലെ അഗല്‍പാടി ബൂത്തിലെത്തി വോട്ടു രേഖപ്പെടുത്തിയ ശേഷം കതിര്‍മണ്ഡപത്തിലേക്ക് പോയത്.