നൂറോളം ആളുകളുടെ പങ്കാളിത്തം; നൂറോളം വിഭവങ്ങളുമായി വേറിട്ട വിഷുക്കണി

കാസര്‍കോട്: ഈ വിഷുവിന് വേറിട്ടപ്രവര്‍ത്തനവുമായി 25 ആം വാര്‍ഷികം ആഘോഷിക്കുന്ന കാലിക്കടവ് ഫ്രണ്ട്‌സ് ക്ലബ് പ്രവര്‍ത്തകര്‍. പ്രദേശത്തെ താമസക്കാരായ പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍, പൊതുപ്രവര്‍ത്തകന്‍ അഡ്വ. പി.അപ്പുക്കുട്ടന്‍ തുടങ്ങിയ നൂറോളം വീടുകളില്‍ നിന്നും ക്ലബ്ബ് പ്രവര്‍ത്തകര്‍ ചേര്‍ന്ന് തലേദിവസം ചക്ക, മാങ്ങ, തേങ്ങ, അരി, നാണയങ്ങള്‍ തുടങ്ങി നൂറോളം കണി വിഭവങ്ങള്‍ ശേഖരിക്കുകയും ക്ലബ്ബില്‍ കണിഒരുക്കി. പിന്നീട് മലപ്പച്ചേരി മലബാര്‍ പുനരധിവാസകേന്ദ്രത്തിന് കൈമാറി. കമ്പവലി, കസേര കളി, ബലൂണ്‍ പൊട്ടിക്കല്‍, തുടങ്ങിനിരവധി കായിക മത്സരങ്ങളും നടന്നു. മുന്‍ സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി പി.അപ്പുക്കുട്ടന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു.
കെ. രാഘവന്‍ അധ്യക്ഷത വഹിച്ചു. ക്ലബ്ബ് പ്രസിഡന്റ് പി മുരളി, ട്രഷറര്‍ എകെ ലക്ഷ്മണന്‍, കെ ശ്രീധരന്‍, വി.നന്ദഗോപന്‍, കെ.വിനീത്, വനിതാ വിഭാഗം ഭാരവാഹികളായ എ. കെ.ലൈല, എം.അജിത, എന്നിവര്‍ സംസാരിച്ചു.സംഘാടകസമിതി ജനറല്‍ കണ്‍വീനര്‍ രതീഷ് കാലിക്കടവ് സ്വാഗതം പറഞ്ഞു. നിരവധി ആളുകള്‍ പങ്കാളികളായി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page