അടച്ചിട്ട കഞ്ചിക്കട്ട പാലത്തിലെ കോണ്‍ക്രീറ്റ് ഭീം അജ്ഞാതര്‍ തകര്‍ത്തു; പാലത്തിനിരുവശവും കുഴിയെടുക്കാന്‍ അധികൃതര്‍

കാസര്‍കോട്: അപകടാവസ്ഥയിലായതിനെ തുടര്‍ന്ന് അടച്ചിട്ട കഞ്ചിക്കട്ട പാലത്തിലെ കോണ്‍ക്രീറ്റ് ഭീം അജ്ഞാതര്‍ തകര്‍ത്തു. ബുധനാഴ്ച രാവിലെയാണ് കോണ്‍ക്രീറ്റ് കൊണ്ട് അടച്ചത് തകര്‍ത്ത നിലയില്‍ നാട്ടുകാര്‍ കണ്ടത്. വിവരമറിഞ്ഞ് ഉദ്യോഗസ്ഥ സംഘം സ്ഥലം സന്ദര്‍ശിച്ചു. അടച്ചിട്ട പാലത്തിലൂടെ അനധികൃതമായി വാഹനനങ്ങള്‍ കടന്നുപോകാനാണ് അജ്ഞാതര്‍ നീക്കം നടത്തിയത്. ഇതിന് ബദലായി പാലത്തിന് ഇരുവശവും റോഡില്‍ കുഴിയെടുക്കാന്‍ അധികൃതര്‍ നടപടി ആരംഭിച്ചു. അപകടാവസ്ഥയിലായ പാലം തകര്‍ന്ന് ഒരാളെങ്കിലും അപകടത്തില്‍പെട്ടാല്‍ പ്രതിഷേധിക്കാനിരിക്കുന്ന നാട്ടുകാര്‍ തന്നെ പാലം തകരുന്നതിന് അവസരമുണ്ടാക്കുന്നത് ഖേദകരമാണെന്ന് അധികൃതര്‍ പറഞ്ഞു. പാലത്തിന്റെ താല്‍ക്കാലിക കോണ്‍ക്രീറ്റ് തട തകര്‍ത്തവരെ കണ്ടെത്താന്‍ നീക്കം ആരംഭിച്ചിട്ടുണ്ട്. നാലുവര്‍ഷം മുമ്പ് ഈ പാലം അപകടാവസ്ഥയിലാണെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടര്‍ന്ന് പൂര്‍ണമായും അടച്ചിടാന്‍ ജില്ലാ കളക്ടറാണ് നിര്‍ദേശം നല്‍കിയത്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page