കാസര്‍കോട് ഗവ. കോളേജ് വിവാദം: ഡോ. രമയ്‌ക്കെതിരെയുള്ള നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി

കാസര്‍കോട്: കാസര്‍കോട് ഗവ. കോളേജ് മുന്‍ പ്രിന്‍സിപ്പല്‍ ഡോ. എം രമയ്‌ക്കെതിരെ സര്‍ക്കാരെടുത്ത നടപടികള്‍ ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് റദ്ദാക്കി. എസ് എഫ് ഐ വിദ്യാര്‍ത്ഥിയെ അപമാനിച്ചുവെന്ന പരാതിയില്‍ സര്‍ക്കാര്‍ സ്വീകരിച്ച എല്ലാ ശിക്ഷാ നടപടികളും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. കാസര്‍കോട് ഗവ. കോളേജ് പ്രിന്‍സിപ്പലായിരിക്കെ വിദ്യാര്‍ത്ഥിയെ അപമാനിച്ചുവെന്നാരോപിച്ച് രമയെ സ്ഥലം മാറ്റിയിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം കോളേജും യൂണിവേഴ്‌സിറ്റിയും നടത്തിയ അന്വേഷണം ഏകപക്ഷീയമാണെന്ന് കോടതി കണ്ടെത്തി. സംഭവത്തില്‍ പ്രിന്‍സിപ്പലിനെ തടഞ്ഞ് വച്ചതടക്കമുള്ള പരാതികളില്‍ സര്‍ക്കാര്‍ എന്തു നടപടിയെടുത്തുവെന്നു കോടതി ആരാഞ്ഞു. സംഭവത്തെ തുടര്‍ന്ന് സ്ഥലം മാറ്റങ്ങള്‍ ഉള്‍പ്പെടെ പ്രിന്‍സിപ്പളിനെതിരെ എടുത്ത നടപടികളാണ് കോടതി തള്ളിയത്. കോടതിയുടെ നടപടി എസ് എഫ് ഐയ്ക്കും സര്‍ക്കാരിനും വന്‍ തിരിച്ചടിയായിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page